Asia Cup 2022: സിഎസ്കെയെ കണ്ടുപഠിച്ചു! കിരീട നേട്ടത്തിനു പിന്നിലെ രഹസ്യം ഷനക പറയുന്നു

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് ഇത്തവണത്തെ ഏഷ്യാ കപ്പില്‍ ശ്രീലങ്ക ചാംപ്യന്‍മാരായത്. കിരീട ഫേവറിറ്റുകളില്‍ മുന്നിലുണ്ടായിരുന്ന ടീം ഇന്ത്യ ഫൈനല്‍ പോലും കാണാതെ പുറത്തായപ്പോള്‍ മറ്റൊരു ഫേവറിറ്റുകളായ പാകിസ്താന് ഫൈനലിലും കാലിടറി. കഴിഞ്ഞ ടൂര്‍ണമെന്റിലെ റണ്ണറപ്പുകളായ ബംഗ്ലാദേശും ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

CSK കാരണമാണ് ഞങ്ങൾ ജയിച്ചത് , ഒപ്പം ആരാധകർക്ക് നന്ദിയും പറഞ്ഞു |

ASIA CUP 2022: ഇതാണോ കിങ്?, ഫൈനലിലും ഫ്‌ളോപ്പ്!, ബാബറിനെ ട്രോളി ഇന്ത്യന്‍ ഫാന്‍സ്ASIA CUP 2022: ഇതാണോ കിങ്?, ഫൈനലിലും ഫ്‌ളോപ്പ്!, ബാബറിനെ ട്രോളി ഇന്ത്യന്‍ ഫാന്‍സ്

അഫ്ഗാനിസ്താന്റെ അത്ര പോലും കിരീട സാധ്യത ആരും കല്‍പ്പിക്കാത്ത ടീമായിരുന്നു ലങ്ക. പക്ഷെ തങ്ങളെ എഴുതിത്തള്ളിയവര്‍ക്കു കിരീടനേട്ടത്തോടെയാണ് അവര്‍ മറുപടി നല്‍കിയത്. ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ പാകിസ്താനെ 23 റണ്‍സിനു തകര്‍ത്തായിരുന്നു ലങ്കന്‍ കിരീടധാരണം.

നിര്‍ണായകമായ ടോസ് കൈവിട്ടിട്ടും അതില്‍ പതറാതെയാണ് ലങ്ക തങ്ങളുടെ ആറാമത്തെ ഏഷ്യാ കപ്പില്‍ മുത്തമിട്ടത് ലങ്കയുടെ ഈ കിരീട വിജയത്തില്‍ ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനും പങ്കുണ്ടെന്നാണ് ഫൈനലിനു ശേഷം ക്യാപ്റ്റന്‍ ദസുന്‍ ഷനക പറഞ്ഞത്. എങ്ങനെയാണെന്നറിയാം.

സീനിയേഴ്‌സ് വേണ്ട!, ടി20യില്‍ ഇന്ത്യ യുവാക്കള്‍ക്ക് മുന്‍തൂക്കം നല്‍കണോ?, ആകാശ് പറയുന്നു

2021ലെ ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സ് നേടിയ വിജയമാണ് ശ്രീലങ്കയ്ക്കു പ്രചോദനമായതെന്നു ദസുന്‍ ഷനക വെളിപ്പെടുത്തി. അന്നു ഇതേ വേദിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ശേഷമായിരുന്നു സിഎസ്‌കെ സ്‌കോര്‍ പ്രതിരോധിച്ച് ജയിച്ചുകയറിയത്. അന്നു 192 റണ്‍സായിരുന്നു എംഎസ് ധോണിയും സംഘവും നേടിയത്. 27 റണ്‍സിനു കെകെആറിനെ തകര്‍ത്ത് സിഎസ്‌കെ തങ്ങളുടെ നാലാം കിരീടത്തില്‍ മുത്തമിടുകയും ചെയ്തു.

2021ലെ ഐപിഎല്ലിലേക്കു ഞാന്‍ പോവുകയാണെങ്കില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷമായിരുന്നു ചെന്നൈ വിജയികളായത്. ഈ യുവതാരങ്ങള്‍ക്കു ദുബായിലെ സാഹചര്യങ്ങളെക്കുറിച്ച് വളരെ നന്നായി അറിയാം. ഫൈനലില്‍ പാകിസ്താനെതിരേ അഞ്ചു വിക്കറ്റുകള്‍ നഷ്ടമായ ശേഷം ഭാനുക രാജപക്‌സയും വനിന്ദു ഹസരംഗയും ചേര്‍ന്നാണ് വ്യത്യാസമുണ്ടാക്കിയത്. ചാമിക കരുണരത്‌ന, ധനഞ്ജയ ഡിസില്‍വ എന്നിവരും വളരെ നന്നായി ബാറ്റ് ചെയ്തതായി ലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ഫൈനലിനു ശേഷം വ്യക്തമാക്കി.

IND vs SA 2022: ഇന്ത്യയുടെ വിക്കറ്റ് കാക്കാന്‍ വീണ്ടും സഞ്ജു! നയിക്കാന്‍ ധവാന്‍

ഈ ഏഷ്യാ കപ്പില്‍ ദുബായില്‍ വച്ച് രണ്ടാമത് ബാറ്റ് ചെയ്ത ശേഷം പരാജയപ്പെട്ട ടീമുകള്‍ അഫ്ഗാനിസ്താനും ഹോങ്കോങും മാത്രമാണ്. മറ്റു ടീമുകളെല്ലാം റണ്‍ചേസില്‍ ഇവിടെ വിജയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫൈനലില്‍ ലങ്കയ്ക്കു ടോസ് നഷ്ടമായപ്പോള്‍ എല്ലാവരും പാകിസ്താന്റെ വിജയം ഉറപ്പിക്കുകയും ചെയ്തിരുന്നു. ലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.

അഞ്ചു വിക്കറ്റിനു 58ലേക്കു അവര്‍ വീണപ്പോള്‍ 100 റണ്‍സ് പോലും തികയ്ക്കുമോയെന്നു സംശയമായിരുന്നു. എന്നാല്‍ രണ്ടു ഫിഫ്റ്റി കൂട്ടുകെട്ടുകളിലൂടെ ലങ്ക 170 എന്ന വലിയ സ്‌കോറിലെത്തുകയായിരുന്നു. പുറത്താവാതെ 71 റണ്‍സെടുത്ത ഭാനുക രാജപക്‌സയാണ് ടോപ്‌സ്‌കോറര്‍. വനിന്ദു ഹസരംഗ 36 റണ്‍സും നേടി.

അതേസമയം, ശ്രീലങ്കയുടെ ഏഷ്യാ കപ്പ് നേട്ടത്തില്‍ ആരാധകരോടു നായകന്‍ ദസുന്‍ ഷനക നന്ദി അറിയിച്ചു. കാണികള്‍ക്കു ഞാന്‍ നന്ദി പറഞ്ഞേ തീരൂ. അവരുടെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ഞങ്ങള്‍ക്കു ലഭിച്ചത്. നാട്ടിലെയും ആരാധകരോടു നന്ദി അറിയിക്കുകയാണ്. ഞങ്ങള്‍ അവരുടെ അഭിമാനമായിട്ടുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നതായി ഷനക വ്യക്തമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, September 12, 2022, 12:34 [IST]
Other articles published on Sep 12, 2022

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X