വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: സൂര്യക്കു വേണ്ടി പൃഥ്വിരാജ് രംഗത്ത്! നമ്മുടെ വീരുവാകും, ബിസിസിഐ അതു ചെയ്യണം

ഹോങ്കോങിനെതിരേ തീപ്പൊരി പ്രകടനം താരം നടത്തിയിരുന്നു

ഏഷ്യാ കപ്പില്‍ ഹോങ്കോങിനെതിരായ മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവച്ച സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍. തന്റെ ട്വിറ്റര്‍ ഹാന്റിലിലൂടെയാണ് സൂര്യയെ പ്രശംസിക്കുകയം ഒപ്പം ബിസിസിഐയോടു ഒരു അഭ്യര്‍ഥനയും പൃഥ്വി നടത്തിയിരിക്കുന്നത്.

Asia Cup 2022: അവനെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും ഇഷ്ടമല്ല! ആഞ്ഞടിച്ച് അഫ്രീഡിAsia Cup 2022: അവനെ ഇന്ത്യന്‍ ടീമിലുള്ളവര്‍ക്കു പോലും ഇഷ്ടമല്ല! ആഞ്ഞടിച്ച് അഫ്രീഡി

1

ഇന്ത്യ 40 റണ്‍സിനു വിജയിച്ച മല്‍സരത്തില്‍ സൂര്യയുടെ തീപ്പൊരി ഇന്നിങ്‌സാണ് ടേണിങ് പോയിന്റായി മാറിയത്. നാലാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 68 റണ്‍സ് പുറത്താവാതെ വാരിക്കൂട്ടിയിരുന്നു. വെറും 26 ബോളുകളില്‍ നിന്നായിരുന്നു ഇത്. ആറു വീതം ബൗണ്ടറികളും സിക്‌സറുകളും സൂര്യയുട കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സിലുണ്ടായിരുന്നു.

2

ഇന്ത്യക്കു വേണ്ടി കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സൂര്യകുമാര്‍ യാദവ് ഇതിനകം ടി20യിലും ഏകദിനത്തിലും കളിച്ചുകഴിഞ്ഞു. പക്ഷെ ടെസ്റ്റ് ക്രിക്കറ്റില്‍ താരത്തിനു ഇനിയും അവസരം ലഭിച്ചിട്ടില്ല. ടെസ്റ്റിലും സൂര്യയെ ഇന്ത്യ കളിപ്പിക്കണമെന്നാണ് പൃഥ്വിരാജ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഞാന്‍ പറയുന്ന കാര്യം വളരെയധികം അസാധാരണമായി തോന്നിയേക്കാം. പക്ഷെ സൂര്യകുമാര്‍ യാദവിനെ റെഡ് ബോള്‍ ക്രിക്കറ്റിലും ബിസിസിഐ പരീക്ഷിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

3

വീരേന്ദര്‍ സെവാഗ് മുന്‍നിരയില്‍ ചെയ്തിരുന്നതു പോലെ കുഴപ്പക്കാരനായി മാറാന്‍ അദ്ദേഹത്തിനു കഴിയും. ബാറ്റിങ് ഓര്‍ഡര്‍ അഞ്ച്/ ആറ് ഏതു പൊസിഷനുകളില്‍ കളിപ്പിക്കാവുന്നതാണെന്നുമായിരുന്നു പൃഥ്വിരാജ് ട്വീറ്റ് ചെയ്തത്.

Asia Cup: ഭര്‍ത്താവ് ഇന്ത്യന്‍, ഭാര്യ പാകിസ്താനി! മല്‍സരശേഷം സംഭവിച്ചത്, വീഡിയോ വൈറല്‍

4

അതേസമയം, ഗ്രൂപ്പ് എയില്‍ ഹോങ്കോങിനെതിരേ നേടിയ ജയത്തോടെ ഇന്ത്യന്‍ ടീം സൂപ്പര്‍ ഫോറില്‍ കടന്നിരിക്കുകയാണ്. നേരത്തേ ആദ്യ കളിയില്‍ ചിരവൈരികളായ പാകിസ്താനെ അഞ്ചു വിക്കറ്റിനു ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ രണ്ടു വിക്കറ്റിനു 192 റണ്‍സെന്ന വന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. സൂര്യകുമാര്‍ യാദവിന്റെയും ഫോമിലേക്കു തിരിച്ചെത്തിയ മുന്‍ നായകന്‍ വിരാട് കോലിയുടെയും (59*) ഫിഫ്റ്റികളാണ് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്.

5

അപരാജിതമായ മൂന്നാം വിക്കറ്റില്‍ വെറും 42 ബോളില്‍ 98 റണ്‍സാണ് കോലി- സൂര്യ സഖ്യം ചേര്‍ന്നെടുത്തത്. റണ്‍ചേസില്‍ ഹോങ്കോങ് പൊരുതിനോക്കിയെങ്കിലും ലക്ഷ്യം വളരെ അകലെയായിരുന്നു. അഞ്ചു വിക്കറ്റിനു 152 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

Story first published: Thursday, September 1, 2022, 0:33 [IST]
Other articles published on Sep 1, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X