ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഇത്തവണ തഴയപ്പെട്ട ഏറ്റവും പ്രധാനപ്പെട്ടയാളാണ് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറേണ്ടി വന്നിട്ടും ഷമിയെ ടീമിലേക്കു കൊണ്ടുവരാന്‍ സെലക്ടര്‍മാര്‍ താല്‍പ്പര്യം കാണിച്ചില്ല. ഭുവനേശ്വര്‍ കുമാറിന്റെ പേസ് ബൗളിങ് പങ്കാളികളായി അനുഭവസമ്പത്ത് കുറഞ്ഞ യുവതാരങ്ങളായ ആവേശ് ഖാനും അര്‍ഷ്ദീപ് സിങിനും ഇന്ത്യ മുന്‍തൂക്കം നല്‍കുകയായിരുന്നു.

കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളായിട്ടും ഷമിക്കു ഇന്ത്യന്‍ ടി20 ടീമില്‍ ഇപ്പോള്‍ ഇടമില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഏഷ്യാ കപ്പില്‍ ഒഴിവാക്കപ്പെട്ടെങ്കിലും വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഷമിയെ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ താരം മദന്‍ ലാല്‍. 1983ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന്റെ ഭാഗം കൂടിയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡില്‍ മുഹമ്മദ് ഷമി തീര്‍ച്ചയായും വേണം. ജസ്പ്രീത് ബുംറയ്ക്കു ശേഷം നമ്മുടെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. വിക്കറ്റുകള്‍ നേടിത്തരാന്‍ ശേഷിയുള്ള ഒരു ബൗളറിലേക്കായിരിക്കും ഞാന്‍ നോക്കുക. റണ്ണൊഴുക്ക് തടയാന്‍ മാത്രം സാധിക്കുന്ന ബൗളര്‍മാരെ എനിക്കു ആവശ്യമില്ല. ഈ ഫോര്‍മാറ്റില്‍ ബാറ്റര്‍മാര്‍ റണ്‍സ് നേടുന്നത് തുടരും. റണ്ണൊഴുക്ക് തടയാനുള്ള ഏക വഴി വിക്കറ്റുകളെടുക്കുകയെന്നതാണെന്നും മദന്‍ ലാല്‍ വ്യക്തമാക്കി.
IND vs PAK: എന്തുകൊണ്ട് ജഡേജ നാലാം നമ്പറില്‍?, വെറും പരീക്ഷണമല്ല!, കാരണം അറിയാം

ഐസിസിയുടെ ടി20 ലോകകപ്പിലും മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ടീമിലെടുത്തില്ലെങ്കില്‍ അതു സെലക്ടര്‍മാര്‍ ചെയ്യുന്ന ഏറ്റവും വലിയ പിഴവായിരിക്കും. ഷമി മഹാനായ ബൗളറാണ്. സമീപകാലത്തു ഓസ്‌ട്രേലിയയില്‍ നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്താത്തതെന്നു എനിക്കു മനസ്സിലാവുന്നില്ല. നിലവില്‍ ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ബൗളര്‍മാരേക്കാള്‍ മോശമാണ് ഷമിയെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാള്‍ തന്നെയാണെ് അദ്ദേഹമെന്നും മദന്‍ ലാല്‍ വിലയിരുത്തി.

കരിയറിലെ ആദ്യത്തെ വലിയ അന്താരാഷ്ട്ര ടൂര്‍ണമെന്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന യുവ പേസര്‍ അര്‍ഷ്ദീപ് സിങിനെക്കുറിച്ച് തികഞ്ഞ മതിപ്പാണ് മദന്‍ ലാലിനുള്ളത്. അര്‍ഷ്ദീപ് വളരെ ബുദ്ധിശാലിയായ ബൗളറാണ്. ഏഷ്യാ കപ്പിലൂടെ ഹീറോയായി മാറാനുള്ള അവസരമാണ് അവനു ലഭിച്ചിരിക്കുന്നത്.
പാകിസ്താനുമായുള്ള കടുത്ത സമ്മര്‍ദ്ദമുണ്ടാക്കുന്ന പോരില്‍ അര്‍ഷ്ദീപ് നന്നായി പെര്‍ഫോം ചെയ്തു. വലിയ പോരാട്ടങ്ങളില്‍ സ്വന്തം ടീമിനെ വിജയിപ്പിക്കാന്‍ സഹായിക്കുമ്പോഴാണ് നിങ്ങള്‍ മഹാനായ ബൗളറായി മാറുന്നതെന്നും മദന്‍ ലാല്‍ ചൂണ്ടിക്കാട്ടി.
IND vs PAK: ഹിറ്റ്മാന്‍ ഫ്‌ളോപ്പ്, ഹര്‍ദിക് ബംബര്‍ ഫിറ്റ്, സൂപ്പര്‍ താരങ്ങളുടെ പ്രകടന റേറ്റിങ് ഇതാ

ജസ്പ്രീത് ബുംറയെ ഏഷ്യാ കപ്പില്‍ ഇന്ത്യ തീര്‍ച്ചയായും മിസ് ചെയ്യും. അവന്‍ നമ്മുടെ പ്രധാന ബൗളറാണ്. വിക്കറ്റെടുക്കാന്‍ ശേഷശിയുള്ള ബൗളറുമായ ബുംറ അധികം റണ്‍സും വിട്ടുനല്‍കാറില്ല. നാലോവര്‍ ബൗള്‍ ചെയ്യുകയാണെങ്കില്‍ ബുംറ സാധാരണയായി 25ല്‍ കൂടുതല്‍ റണ്‍സ് വഴങ്ങാറില്ല. ഒന്നോ രണ്ടോ വിക്കറ്റുകള്‍ നേടുകയും ചെയ്യും. ഡെത്ത് ഓവറുകളിലായിരിക്കും ഏഷ്യാ കപ്പില്‍ ബുംറയെ ഇന്ത്യ ഏറ്റവുമധികം മിസ് ചെയ്യുകയെന്നും മദന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications