Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: ഹിറ്റ്മാന്‍ ഫ്‌ളോപ്പ്, ഹര്‍ദിക് ബംബര്‍ ഫിറ്റ്, സൂപ്പര്‍ താരങ്ങളുടെ പ്രകടന റേറ്റിങ് ഇതാ

1

ദുബായ്: ചിരവൈരി പോരാട്ടത്തിന്റെ എല്ലാ ആവേശവും ഉള്‍ക്കൊണ്ട ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനൊടുവില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ്. പാകിസ്താന്‍ മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യത്തെ രണ്ട് പന്തുകളും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് ഇന്ത്യ മറികടന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ച പാകിസ്താനോട് അതേ വേദിയില്‍ കണക്കുവീട്ടാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ബൗളിങ് നിര ഗംഭീര പ്രകടനം നടത്തിയ മത്സരത്തില്‍ പ്രമുഖ ബാറ്റ്‌സ്മാന്‍മാരില്‍ പലര്‍ക്കും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. അവസാന ഓവര്‍വരെ പോരാട്ടം മുന്നോട്ട് കൊണ്ടുപോകാന്‍ പാകിസ്താനായെങ്കിലും ഹര്‍ദിക് പാണ്ഡ്യയുടെ മികവിന് മുന്നില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. ഇന്ത്യ-പാക് സൂപ്പര്‍ പോരാട്ടത്തിലെ സൂപ്പര്‍ താരങ്ങളുടെ റേറ്റിങ് അറിയാം.

രോഹിത് ശര്‍മ (10 ല്‍ 6)

രോഹിത് ശര്‍മ (10 ല്‍ 6)

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടിയെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ വമ്പന്‍ പരാജയമായിരുന്നു. ഓപ്പണറായി ഇറങ്ങിയ രോഹിത്തിന് 18 പന്തില്‍ 12 റണ്‍സാണ് നേടാനായത്. ഇതില്‍ 1 സിക്‌സും ഉള്‍പ്പെടും. 66.66 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. സീനിയര്‍ താരമെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാനോ ടീമിന്റെ സമ്മര്‍ദ്ദം കുറക്കാനോ രോഹിത്തിനായില്ല. അതുകൊണ്ട് തന്നെ 10ല്‍ 6 മാത്രമാണ് ഹിറ്റ്മാന്റെ റേറ്റിങ്.

ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

വിരാട് കോലി (10ല്‍ 7)

വിരാട് കോലി (10ല്‍ 7)

ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ രണ്ട് പേരും നിരാശപ്പെടുത്തിയപ്പോള്‍ വിരാട് കോലിയുടെ പ്രകടനമാണ് വന്‍ തകര്‍ച്ചയിലേക്ക് ഇന്ത്യയെ തള്ളിവിടാതെ ഇരുന്നത്. 34 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് കോലി നേടിയത്. ടി20 ഇന്നിങ്‌സ് എന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണിത്. എന്നാല്‍ സാഹചര്യം നോക്കുമ്പോള്‍ കോലിയുടെ ഇന്നിങ്‌സിന് പൊന്നും വില. മനോഹരമായ ഷോട്ടുകള്‍ കളിച്ച് ഫോമിലേക്കുള്ള തിരിച്ചുവരവ് സൂചനയും നല്‍കിയാണ് രോഹിത് കളം വിട്ടത്.

ഹര്‍ദിക് പാണ്ഡ്യ (10ല്‍ 10)

ഹര്‍ദിക് പാണ്ഡ്യ (10ല്‍ 10)

ഇന്ത്യയുടെ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയിലെ ബംബര്‍ ഹിറ്റ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹീറോയായി മാറിയവന്‍. 4 ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് 3 വിക്കറ്റാണ് ഹര്‍ദിക് വീഴ്ത്തിയത്. 6.25 ഇക്കോണമിയിലുള്ള ഗംഭീര പ്രകടനം. മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുഷ്ദില്‍ ഷാ എന്നിവരുടെ വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ബാറ്റുകൊണ്ടും ഇന്ത്യയുടെ ഹീറോയായി. 17 പന്തില്‍ 4 ഫോറും 1 സിക്‌സുമടക്കം ഹര്‍ദിക് പുറത്താവാതെ നേടിയ 33 റണ്‍സാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്.

രവീന്ദ്ര ജഡേജ (10ല്‍ 8)

രവീന്ദ്ര ജഡേജ (10ല്‍ 8)

റിഷഭ് പന്തിനെ പുറത്തിരുത്തിയ ഇന്ത്യ നാലാം നമ്പറില്‍ രവീന്ദ്ര ജഡേജയെ പരീക്ഷിച്ചത് സര്‍പ്രൈസായിരുന്നു. എന്നാല്‍ ടീമിനോട് നീതി പുലര്‍ത്താന്‍ ജഡേജക്കായി. 29 പന്തില്‍ 2 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് ജഡേജ നേടിയത്. 120.68 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. 2 ഓവര്‍ പന്തെറിഞ്ഞ് 11 റണ്‍സ് മാത്രമാണ് ജഡേജ വിട്ടുകൊടുത്തതെങ്കിലും വിക്കറ്റ് നേടാനായില്ല.

പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

ഭുവനേശ്വര്‍ കുമാര്‍ (10ല്‍ 9)

ഭുവനേശ്വര്‍ കുമാര്‍ (10ല്‍ 9)

ഇന്ത്യയുടെ വാഴ്ത്തപ്പെടാത്ത ഹീറോ ഭുവനേശ്വര്‍ കുമാറാണ്. 4 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് 4 വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറിന്റെ പ്രകടനമാണ് പാകിസ്താന്റെ കഥ കഴിച്ചത്. ബാബര്‍ അസം, ഷദാബ് ഖാന്‍, ആസിഫ് അലി, നസീം ഷാ എന്നിവരെയാണ് ഭുവി പുറത്താക്കിയത്. ന്യൂബോളിലും ഡെത്ത് ഓവറിലും ഭുവി തിളങ്ങി. പാകിസ്താനെ വരിഞ്ഞുമുറുക്കിയ ഭുവനേശ്വറില്‍ വരുന്ന മത്സരങ്ങളിലും ഇന്ത്യ പ്രതീക്ഷ വെക്കുന്നു.

Story first published: Monday, August 29, 2022, 8:34 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+