പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

ഇന്ത്യ-പാക് പോരാട്ടം എന്നും ക്രിക്കറ്റ് ആരാധകര്‍ ആഘോഷമാക്കിയിട്ടുള്ളതാണ്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വൈര്യം കളിക്കളത്തിലേക്കുമെത്തുന്നതിനാല്‍ ഓരോ ജയവും തോല്‍വിയും അഭിമാന പ്രശ്‌നമായി മാറുന്നു. ഏത് വേദിയില്‍ ഇന്ത്യ-പാക് മത്സരം നടന്നാലും നിറഞ്ഞ ഗ്യാലറിയെത്തന്നെയാവും കാണാനാവുക. ഇത് മറ്റ് മത്സരങ്ങളിലൊന്നും പൊതുവേ കാണാന്‍ സാധിക്കുന്നതല്ല.
നേര്‍ക്കുനേര്‍ കണക്കുകളില്‍ പാകിസ്താന് ഇന്ത്യക്ക് മേല്‍ ആധിപത്യമുണ്ട്. എന്നാല്‍ ലോകകപ്പുകളില്‍ ഇന്ത്യയാണ് പാകിസ്താനെതിരേ രാജാക്കന്മാര്‍. പാകിസ്താനെതിരേ ഇന്ത്യ ജയിക്കുകയെന്നത് മറ്റേത് ജയങ്ങളെക്കാളും പ്രാധാന്യത്തോടെയാണ് ആരാധകര്‍ കാണുന്നത്. എന്നാല്‍ ചില ഇന്ത്യന്‍ നായകന്മാര്‍ക്ക് ഒരു തവണ പോലും പാകിസ്താനെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ഇത്തരത്തിലുള്ള അഞ്ച് ഇന്ത്യന്‍ നായകന്മാരെക്കുറിച്ചറിയാം.

ഗുണ്ടപ്പ വിശ്വനാഥ്
മുന്‍ ഇന്ത്യന്‍ നായകന്മാരിലൊരാളായ ഗുണ്ടപ്പ വിശ്വനാഥിന് നായകനെന്ന നിലയില്‍ പാകിസ്താനെതിരേ വിജയം നേടാനായിട്ടില്ല. ഒരു ടെസ്റ്റിലാണ് പാകിസ്താനെതിരേ അദ്ദേഹം ഇന്ത്യന്‍ ടീമിനെ നയിച്ചത്. 1980ലായിരുന്നു ഇത്. ഈ മത്സരത്തില്‍ ഇന്ത്യ തോറ്റില്ല. മത്സരം സമനിലയിലാണ് കലാശിച്ചത്. എന്നാല്‍ പാകിസ്താനെതിരേ ഇന്ത്യക്ക് ജയം നേടിക്കൊടുക്കാന്‍ സാധിക്കാത്ത ഇന്ത്യന്‍ നായകനെന്ന നാണക്കേട് വിശ്വനാഥിനുണ്ട്.

കൃഷ്ണമാചാരി ശ്രീകാന്ത്
മുന്‍ ഇന്ത്യന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്തും ഈ പട്ടികയില്‍ പേര് ചേര്‍ത്ത നായകനാണ്. പാകിസ്താനെതിരേ ഇന്ത്യയെ നയിച്ചപ്പോഴൊന്നും ജയത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. നാല് ടെസ്റ്റിലാണ് അദ്ദേഹം പാകിസ്താനെതിരേ ഇന്ത്യയെ നയിച്ചത്. നാല് മത്സരവും സമനിലയില്‍ അവസാനിച്ചു. ജയത്തിലേക്ക് ടീമിനെ എത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ആറ് ഏകദിനത്തിലും പാകിസ്താനെതിരേ ഇന്ത്യയെ ശ്രീകാന്ത് നയിച്ചു. അഞ്ച് മത്സരവും തോറ്റപ്പോള്‍ ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു.
ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

രവി ശാസ്ത്രി
മുന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറും ഇന്ത്യയുടെ മുന്‍ പരിശീലകനുമായ രവി ശാസ്ത്രിയും ഈ പട്ടികയിലുണ്ട്. പാകിസ്താനെതിരേ ഇന്ത്യന്‍ നായകനെന്ന നിലയില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് പാകിസ്താനെതിരേ കളിക്കാനായത്. 1987ല്‍ ഏകദിന മത്സരത്തിലായിരുന്നു ഇത്. ഈ മത്സരം ഇന്ത്യ തോറ്റു. പിന്നീട് നായകനായി ചിരവൈരികള്‍ക്കെതിരേ നയിക്കാന്‍ ശാസ്ത്രിക്കായില്ല. ഇന്ത്യ ആദ്യമായി പാകിസ്താനോട് ലോകകപ്പില്‍ തോല്‍ക്കുന്നത് ശാസ്ത്രി പരിശീലകനായിരിക്കെയാണെന്നതാണ് മറ്റൊരു വസ്തുത. 2021ലെ ടി20 ലോകകപ്പിലായിരുന്നു ഇത്.

വിനോദ് മങ്കാദ്
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും നായകനുമായ വിനോദ് മങ്കാദും ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. ഇന്ത്യന്‍ നായകനായി പാകിസ്താനെതിരേ ഒരു മത്സരം പോലും ജയിക്കാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. അഞ്ച് ടെസ്റ്റിലാണ് അദ്ദേഹം ഇന്ത്യയെ പാകിസ്താനെതിരേ നയിച്ചത്. ഈ അഞ്ച് മത്സരവും സമനിലയില്‍ കലാശിക്കുകയായിരുന്നു. ഒരു തവണ പോലും മങ്കാദിനെ ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനായില്ല.
ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

നരി കോണ്‍ഡ്രാക്ടര്‍
മുന്‍ ഇന്ത്യന്‍ നായകന്‍ നരി കോണ്‍ഡ്രാക്ടര്‍ക്കും ഒരു മത്സരത്തില്‍ പോലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനായില്ല. വിനോദ് മങ്കാദിനെപ്പോലെ തന്നെ അഞ്ച് ടെസ്റ്റിലാണ് അദ്ദേഹം പാകിസ്താനെതിരേ ഇന്ത്യയെ നയിച്ചത്. അഞ്ച് മത്സരവും സമനിലയിലാണ് കലാശിച്ചത്. അതുകൊണ്ട് തന്നെ പാകിസ്താനെതിരേ ഇന്ത്യക്ക് ജയം നേടിക്കൊടുക്കാന്‍ സാധിക്കാത്ത നായകനായി നരിയും മാറി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications