For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് ഗില്‍. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന താരമാണ് ഗില്‍.

1

ന്യൂസീലന്‍ഡ് എ ടീമിനെതിരായ ചതുര്‍ ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. യുവതാരം പൃഥ്വി ഷായെ ഇന്ത്യ തഴഞ്ഞപ്പോള്‍ ശുബ്മാന്‍ ഗില്ലാണ് നായകസ്ഥാനത്ത്. ശുബ്മാന്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനൊപ്പം മിന്നും പ്രകടനമാണ് ഇപ്പോള്‍ നടത്തുന്നത്. ടെസ്റ്റില്‍ ഓപ്പണറായി കസറിയ താരം ഇപ്പോള്‍ ഏകദിനത്തിലും ഓപ്പണറായി തിളങ്ങുന്നു. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരങ്ങളിലൊരാളാണ് ഗില്‍. ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന താരമാണ് ഗില്‍.

ഇന്ത്യ അണ്ടര്‍ 19 ടീമിലെ ലോകകപ്പില്‍ കിരീടം ചൂടിച്ചതടക്കം ഗംഭീര പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള പൃഥ്വി ഷാക്ക് ഇന്ത്യയുടെ എ ടീമില്‍ പോലും ഇപ്പോള്‍ ഇടമില്ലെന്നതാണ് കൗതുകരമായ കാര്യം. ഫിറ്റ്‌നസിന്റെ പേരിലും സ്ഥിരതയില്ലായ്മയുടെ പേരിലുമാണ് അദ്ദേഹം തഴയപ്പെടുന്നത്. സീനിയര്‍ താരം ഹനുമ വിഹാരിയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് വിഹാരി. സര്‍ഫറാസ് ഖാനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ് ഇടം കൈയന്‍ സര്‍ഫറാസ് ഖാന്‍.

1

പരിക്കിനെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്തുള്ള വാഷിങ്ടണ്‍ സുന്ദറിനെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെ നാളുകളായി പരിക്കിന്റെ പിടിയിലുള്ള താരത്തെ സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹം ടീമിന് പുറത്തായിരുന്നു. വിക്കറ്റ് കീപ്പറായി കെ എസ് ഭരത്താണുള്ളത്. റിഷഭ് പന്തിന്റെ ബാക്കപ്പായി ടെസ്റ്റില്‍ ഇന്ത്യ പരിഗണിക്കുന്നത് ഭരത്തിനെയാണ്.

2

കേരളത്തിനായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങിയിട്ടുള്ള ജലജ് സക്‌സേനയേയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ ടീം വേണ്ടത്ര പിന്തുണ നല്‍കാത്ത സ്പിന്‍ ഓള്‍റൗണ്ടറാണ് സക്‌സേനയെന്ന് പറയാം. പേസ് ഓള്‍റൗണ്ടറായി സീനിയര്‍ താരം ശര്‍ദുല്‍ ഠാക്കൂറുമുണ്ട്. പരിമിത ഓവറില്‍ ഇന്ത്യ കാര്യമായി പിന്തുണക്കുന്നില്ലെങ്കിലും ടെസ്റ്റില്‍ ഇന്ത്യ വലിയ പ്രാധാന്യം അദ്ദേഹത്തിന് നല്‍കുന്നുണ്ട്.

രാഹുല്‍ - ഗില്‍ ഓപ്പണിങ്, സഞ്ജുവില്ല, 2025ലെ ഇന്ത്യയുടെ ബെസ്റ്റ് ഏകദിന 11 ഇതാ

3

വിദേശ പിച്ചുകളില്‍ നന്നായി ബാറ്റ് ചെയ്യാനും ശര്‍ദുലിന് സാധിക്കും. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഇന്ത്യയുടെ രക്ഷകനാവാന്‍ ശര്‍ദുലിന് സാധിച്ചിട്ടുണ്ട്. പേസര്‍ മുഹമ്മദ് സിറാജിനെയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യയുടെ ടെസ്റ്റ് ടീമിനൊപ്പം ഇതിനോടകം മികവ് കാട്ടാന്‍ സിറാജിനായിട്ടുണ്ട്. ഇപ്പോള്‍ ഏകദിനത്തിലും അദ്ദേഹം മികച്ച പ്രകടനം നടത്തുന്നുണ്ട്. ഭാവിയിലേക്ക് ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന താരമാണ് സിറാജ്.

4

മുംബൈ താരം യശ്വസി ജയ്‌സ്വാളിനെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇടം കൈയന്‍ യുവ ഓപ്പണര്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യത കൂടുതലുള്ള താരമാണ്. അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും കെല്‍പ്പുള്ള താരം ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം മികവ് കാട്ടിയിട്ടുണ്ട്. യുവ സ്പിന്‍ ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദും ടീമിലുണ്ട്. സിംബാബ് വെ പര്യടനത്തില്‍ പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരം ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത് ഷഹബാസിനെയായിരുന്നു.

IND vs PAK: എന്തുകൊണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് ആധിപത്യം?, കാരണം ഉണ്ട്!, ചൂണ്ടിക്കാട്ടി അക്തര്‍

5

സെപ്തംബര്‍ 1നാണ് പരമ്പര ആരംഭിക്കുന്നത്. 15നാണ് അവസാനിക്കുന്നത്. എല്ലാ മത്സരങ്ങള്‍ക്കും ബംഗളൂരുവാണ് വേദിയാകുന്നത്. ഇതിന് ശേഷം സെപ്തംബര്‍ 22-27വരെയായി മൂന്ന് ലിസ്റ്റ് എ ക്രിക്കറ്റും ഇന്ത്യയുടെയും കിവീസിന്റെയും എ ടീമുകള്‍ തമ്മില്‍ കളിക്കുന്നുണ്ട്.

ഇന്ത്യ എ ടീം: ശുബ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യാഷ് ദുബെ, ഹനുമ വിഹാരി, രജത് പാട്ടീധാര്‍, സര്‍ഫറാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഷാംസ് മുളാനി, ജലജ് സക്‌സേന, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യശ്വസി ജയ്‌സ്വാള്‍, ശുഭം ശര്‍മ, അക്ഷയ് വാഡ്കര്‍, ഷഹബാസ് അഹമ്മദ്, മണിശങ്കര്‍ മുരാസിങ്.

Story first published: Sunday, August 21, 2022, 12:44 [IST]
Other articles published on Aug 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+