Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: എന്തുകൊണ്ട് ജഡേജ നാലാം നമ്പറില്‍?, വെറും പരീക്ഷണമല്ല!, കാരണം അറിയാം

1

ദുബായ്: ലോകം കാത്തിരുന്ന ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തില്‍ ജയം ഇന്ത്യ നേടിയെടുത്തിരിക്കുകയാണ്. പാകിസ്താനെ 5 വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും തോല്‍പ്പിച്ചത്. പാകിസ്താന്‍ മുന്നോട്ടുവെച്ച 148 റണ്‍സ് വിജയലക്ഷ്യത്തെ 2 പന്ത് ബാക്കിനിര്‍ത്തി മറികടക്കാന്‍ ഇന്ത്യക്കായി. ഭുവനേശ്വര്‍ കുമാറിന്റെ തീപ്പൊരി ബൗളിങ്ങും ഹര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.

മത്സരത്തില്‍ ചില സര്‍പ്രൈസ് നീക്കങ്ങളും ഇന്ത്യ നടത്തി. റിഷഭ് പന്തിനെ പ്ലേയിങ് 11 പുറത്തിരുത്തി ദിനേഷ് കാര്‍ത്തികിനെ കളിപ്പിച്ചതാണ് ഇതില്‍ പ്രധാനപ്പെട്ടത്. മറ്റൊരു പ്രധാന നീക്കം നാലാം നമ്പറില്‍ ഇന്ത്യ രവീന്ദ്ര ജഡേജയെ പരീക്ഷിച്ചതാണ്. രണ്ട് നീക്കവും ഫലം ചെയ്‌തെങ്കിലും നാലാം നമ്പറില്‍ ജഡേജയെ ഇറക്കിയത് തികച്ചും അപ്രതീക്ഷിത നീക്കമായിരുന്നു. എന്തുകൊണ്ടാണ് നാലാം നമ്പറില്‍ ജഡേജ എത്തിയത്?. കാരണം പരിശോധിക്കാം.

1

ടീമിന്റെ ബാലന്‍സ് നിലനിര്‍ത്താനായിരുന്നു ഇത്തരമൊരു നീക്കമെന്ന് പറയാം. ഇന്ത്യയുടെ പ്ലേയിങ് 11 ഏക ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ജഡേജ. ബാക്കിയെല്ലാവരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരായിരുന്നു. വിരാട് കെ എല്‍ രാഹുലിനെയും രോഹിത് ശര്‍മയേയും നഷ്ടമായപ്പോഴാണ് ജഡേജ ക്രീസിലെത്തുന്നത്. അപ്പോള്‍ വിരാട് കോലിയായിരുന്നു കളത്തിലുണ്ടായിരുന്നത്. കോലിക്കൊപ്പം മറ്റൊരു വലം കൈയന്‍ കൂടിയെത്തിയാല്‍ അത് പാക് ടീമിന് കാര്യങ്ങള്‍ എളുപ്പമാക്കും.

രണ്ട് വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാവുമ്പോള്‍ ക്യാപ്റ്റന് ഫീല്‍ഡിങ്ങില്‍ അധികം മാറ്റം വരുത്തേണ്ടി വരില്ല. മറുവശത്ത് ഇടം കൈ-വലം കൈ കൂട്ടുകെട്ടാവുമ്പോള്‍ ഫീല്‍ഡിങ്ങില്‍ ഇടക്കിടെ മാറ്റം വേണ്ടിവരും. കൂടാതെ സ്പിന്നര്‍മാര്‍ മധ്യ ഓവറുകളില്‍ എറിയാനെത്തുന്നതിനാല്‍ ലെഗ് സ്പിന്നിനെതിരേ ഇടം കൈയന്‍ ബാറ്റ്‌സ്മാനെത്തേണ്ടതുമാണ്. ഇതെല്ലാം ജഡേജയെ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള കാരണമാണ്.

ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

2

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ്. എന്നാല്‍ പാകിസ്താനെതിരേ ഇന്ത്യ റിഷഭിന് വിശ്രമം നല്‍കിയതോടെ ഇന്ത്യയുടെ പ്ലേയിങ് 11 ജഡേജ മാത്രമായി ഇടം കൈയന്‍. നാലാം നമ്പറില്‍ ജഡേജ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു. 29 പന്തില്‍ 35 റണ്‍സാണ് അദ്ദേഹം നേടിയത്. 2 വീതം ഫോറും സിക്‌സും ഇതില്‍ ഉള്‍പ്പെടും. ഹര്‍ദിക് പാണ്ഡ്യയുമൊത്ത് അഞ്ചാം വിക്കറ്റില്‍ നിര്‍ണ്ണായകമായ 52 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിക്കാനും അദ്ദേഹത്തിനായി.

3

എന്നാല്‍ ജഡേജയെ ഇന്ത്യ നാലാം നമ്പറില്‍ വിശ്വസ്തനായി പരിഗണിക്കുന്നത് ടീമിന് തിരിച്ചടിയാവാനാണ് സാധ്യത. നാലാം നമ്പറിലിറങ്ങി ജഡേജ പെട്ടെന്ന് പുറത്തായാല്‍ ഇന്ത്യ വലിയ സമ്മര്‍ദ്ദത്തിലേക്ക് കൂപ്പുകുത്തും. കൂടാതെ നാലാം നമ്പറിലെ വിശ്വസ്തനായ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ് ഓഡറില്‍ അടിക്കടി മാറ്റം വരുന്നത് താരത്തിന്റെ പ്രകടനത്തെയും ബാധിക്കുന്നു.

പാകിസ്താനെതിരേ ഒരു ജയം പോലുമില്ല!, ഇങ്ങനെയും ചില ഇന്ത്യന്‍ നായകന്മാരുണ്ട്, അഞ്ച് പേര്‍

4

ഹോങ്കോങ്ങിനെതിരായ രണ്ടാം മത്സരത്തിലും ഇന്ത്യ റിഷഭിനെ പുറത്തിരുത്തിയേക്കും. ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. അങ്ങനെ വന്നാല്‍ ജഡേജ നാലാം നമ്പറില്‍ വീണ്ടും ബാറ്റ് ചെയ്യാനെത്തിയേക്കും. ഇന്ത്യ റിഷഭിനെ പുറത്തിരുത്തുന്നതിനെതിരേ ഇതിനോടകം വലിയ വിമര്‍ശനം ഉയര്‍ന്ന് കഴിഞ്ഞു. ഈ സാഹചര്യത്തില്‍ റിഷഭിന്റെ കാര്യത്തില്‍ ഇന്ത്യ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

Story first published: Monday, August 29, 2022, 11:47 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+