Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: ഭര്‍ത്താവ് ഇന്ത്യന്‍, ഭാര്യ പാകിസ്താനി! മല്‍സരശേഷം സംഭവിച്ചത്, വീഡിയോ വൈറല്‍

ഏഷ്യാ കപ്പില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോര് ഇത്തവണയും ആരാധകരെ നിരാശപ്പെടുത്തിയില്ല. ഫൈനലിനേക്കാള്‍ ആകാംക്ഷയോടെ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന മല്‍സരം ഒരു സീറ്റ് എഡ്ജ് ത്രില്ലര്‍ തന്നെയായിരുന്നു. അവസാന ഓവര്‍ വരെ എന്തും സംഭവിക്കുമെന്ന് കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ മല്‍സരത്തില്‍ ഇന്ത്യ കഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. അഞ്ചു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യന്‍ ടീം കൈക്കലാക്കിയത്.

വൈറലായ വീഡിയോ കാണാം

1

അതിനിടെ മല്‍സരവേദിയായ ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനു പുറത്തു നിന്നുള്ള രണ്ടു ആരാധകരുടെ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഭാര്യയും ഭര്‍ത്താവുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഭര്‍ത്താവ് ഇന്ത്യക്കാരനാണെങ്കില്‍ ഭാര്യ പാകിസ്താനിയുമാണ്. തങ്ങളുടെ ടീമുകളെ പ്രോല്‍സാഹിപ്പിക്കാനെത്തിയ ഇരുവരും മല്‍സരശേഷം നടത്തിയ രസകരമായ പ്രതികരണത്തിന്റെ വീഡിയോയാണ് വൈറലാവുന്നത്.പാക് ചാനലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

2

ഇന്ത്യന്‍ ടീം ഈ മല്‍സരത്തില്‍ വിജയിച്ചപ്പോള്‍ ഭര്‍ത്താവിനെ അഭിനന്ദിച്ചോയെന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് ഞാനൊരിക്കലും അതു ചെയ്യാറില്ലെന്നായിരുന്നു ചിരിയോടെുള്ള ഭാര്യയുടെ മറുപടി. പിന്നാലെ ഭര്‍ത്താവും പ്രതികരിച്ചു. സ്ത്രീകളുടെ മനസ്സ് വളരെ ചെറുതാണെന്നു നിങ്ങള്‍ക്കു അറിയാമല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഭാര്യ അഭിനന്ദിച്ചില്ലെങ്കിലും താന്‍ അതു വലിയ കാര്യമാക്കുന്നില്ല. ദൈവം സഹായിച്ചാല്‍ അടുത്ത തവണ ഇവള്‍ അതു ചെയ്യട്ടെയെന്നും ഭര്‍ത്താവ് പറഞ്ഞു.

IND vs PAK: 'ഇതൊക്കെ എന്ത്', ഇന്ത്യയുടെ ഒറ്റയാന്‍, ഹര്‍ദിക്ക് ഷോയുടെ ത്രില്ലില്‍ ഫാന്‍സ്

3

പാകിസ്താന്‍ എന്തുകൊണ്ടാണ് ഈ മല്‍സരത്തില്‍ ഇന്ത്യയോടു തോറ്റത് എന്നായിരുന്നു ഭാര്യയോടു റിപ്പോര്‍ട്ടുറുടെ അടുത്ത ചോദ്യം. മോശം ബാറ്റിങ് കൊണ്ടാണ് പാകിസ്താന് ഈ കളിയില്‍ പരാജയം നേരിട്ടതെന്നായിരുന്നു ഭാര്യയുടെ വിലയിരുത്തല്‍.
പാക് ടീമിന്റെ തോല്‍വിയില്‍ ദുഖമുണ്ടോയെന്നു ചോദിച്ചപ്പോള്‍ ഒരുപാട് ദുഖമുണ്ടെന്നും അവര്‍ വ്യക്തമാക്കി. പക്ഷെ നിങ്ങളുടെ ഭര്‍ത്താവിന്റെ ടീമല്ലേ വിജയിച്ചത്, നിങ്ങള്‍ക്കും സന്തോഷിക്കാമല്ലോയെന്നു റിപ്പോര്‍ട്ടര്‍ തിരിച്ചുചോദിച്ചു. ഇതെന്റെ ശത്രുവല്ലേ, ഇന്ത്യ ജയിച്ചാല്‍ താനൊരിക്കലും സന്തോഷിക്കില്ലെന്നും ഭാര്യ ചിരിയോടെ പറഞ്ഞു.

4

വീട്ടിലുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ ഒരുമിച്ചാണെങ്കിലും ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റവുമുട്ടുമ്പോഴെല്ലാം ഞങ്ങള്‍ രണ്ടു ചേരികളിലായിരിക്കുമെന്നു ഭാര്യ വ്യക്തമാക്കി.
ഈ മല്‍സരത്തിനു മുമ്പ് ആരു വിജയിക്കുമെന്ന് പ്രവചനം നടത്തിയിരുന്നോയെന്നു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ഇന്ത്യ ജയിക്കുമെന്ന് താന്‍ പ്രവചിച്ചിരുന്നതായി ഭര്‍ത്താവ് പറഞ്ഞു. കാരണം രോഹിത് ശര്‍മയാണ് ടീമിന്റെ ക്യാപ്റ്റന്‍. അതുകൊണ്ടു തന്നെ ഇന്ത്യ ജയിക്കുമെന്നു നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. ഞാനും ക്രിക്കറ്റ് കളിക്കുന്നയാളാണ്. ഇന്ത്യ തന്നെയായിരിക്കും ജയിക്കാന്‍ പോവുന്നതെന്നു ഉറപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

5

IND vs PAK: ഹിറ്റ്മാന്‍ ഫ്‌ളോപ്പ്, ഹര്‍ദിക് ബംബര്‍ ഫിറ്റ്, സൂപ്പര്‍ താരങ്ങളുടെ പ്രകടന റേറ്റിങ് ഇതാ

ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും ഒരിക്കല്‍ക്കൂടി ഏറ്റുമുട്ടുകയാണെങ്കില്‍ പാകിസ്താനായിരിക്കും ജയിക്കുകയെന്നു ഭാര്യ പറഞ്ഞു. എന്നാല്‍ പാകിസ്താന്‍ അടുത്ത കളിയിലും ഇന്ത്യയോടു തോല്‍ക്കുമെന്നത് 100 ശതമാനവും ഉറപ്പാണെന്നായിരുന്നു ഭര്‍ത്താവിന്റെ പ്രവചനം.

Story first published: Monday, August 29, 2022, 21:24 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+