വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയെ ഒപ്പം കൂട്ടണം, ദ്രാവിഡിന് പകരം ആളെത്തണം! ഇന്ത്യക്ക് തിരിച്ചുവരാന്‍ അഞ്ച് വഴികള്‍

കഴിഞ്ഞത് ചരിത്രമാണ്. ഇന്ത്യക്കിനി തിരിച്ചുവരാനുള്ള വഴിയാണ് വേണ്ടത്. പല പ്രമുഖരും ഇതിനോടകം പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്

1

മുംബൈ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് 2ലെ ചാമ്പ്യന്മാരായി സജീവ കിരീട പ്രതീക്ഷയോടെ പോയ ഇന്ത്യക്ക് സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. എല്ലാത്തരത്തിലും വലിയ നാണക്കേടായി ഈ തോല്‍വി മാറി. വലിയ താരസമ്പത്തുണ്ടായിട്ടും ഒന്നും ചെയ്യാനാകാതെ സെമിയില്‍ ഇന്ത്യക്ക് തലകുനിക്കേണ്ടി വന്നു. എവിടെയാണ് ഇന്ത്യക്ക് പിഴച്ചതെന്നത് പ്രസക്തമായ ചോദ്യമാണ്. ഇതിന് പല വിശദീകരണമാണ് പലര്‍ക്കും നല്‍കാനുള്ളത്.

കഴിഞ്ഞത് ചരിത്രമാണ്. ഇന്ത്യക്കിനി തിരിച്ചുവരാനുള്ള വഴിയാണ് വേണ്ടത്. പല പ്രമുഖരും ഇതിനോടകം പല നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇതിലും പലതും നടപ്പിലാക്കാന്‍ പ്രയാസമുള്ളതാണ്. പക്ഷെ ഈ നിര്‍ദേശങ്ങളിലും ഇന്ത്യക്ക് സ്വീകരിക്കാന്‍ സാധിക്കുന്ന ചില നല്ല നിര്‍ദേശങ്ങളുണ്ട്. ഇത്തരത്തിലുള്ള അഞ്ച് നിര്‍ദേശങ്ങള്‍ പ്രമുഖര്‍ നല്‍കിയിരിക്കുന്നത് എന്തൊക്കെയാണെന്ന് നോക്കാം.

Also Read: 'അച്ഛന്റെ പാതയില്‍ മക്കളും', ഇന്ത്യയെ രക്ഷിക്കാന്‍ വൈകാതെ ഇവരെത്തും! നാല് പേര്‍Also Read: 'അച്ഛന്റെ പാതയില്‍ മക്കളും', ഇന്ത്യയെ രക്ഷിക്കാന്‍ വൈകാതെ ഇവരെത്തും! നാല് പേര്‍

ഇന്ത്യയുടെ പേസ് നിരയില്‍ മാറ്റം വേണം

ഇന്ത്യയുടെ പേസ് നിരയില്‍ മാറ്റം വേണം

മുന്‍ ഇന്ത്യന്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ പാര്‍ഥിവ് പട്ടേല്‍ നല്‍കിയ നിര്‍ദേശങ്ങളിലൊന്ന് പ്രസക്തമാണ്. ഇന്ത്യക്ക് കൂടുതല്‍ പേസ് ബൗളര്‍മാരെ ടി20യില്‍ വേണമെന്നാണ് പാര്‍ഥിവ് പറയുന്നത്. നല്ല വേഗത്തില്‍ എറിയാന്‍ കഴിയുന്ന പേസ് ബൗളര്‍മാര്‍ വേണം. കൂടാതെ ആക്രമിക്കുന്ന ബൗളര്‍മാരെയാണ് ഇന്ത്യക്കാവശ്യം. നിലവിലെ ഇന്ത്യന്‍ ബൗളര്‍മാരിലാരും ആക്രമണകാരിയായില്ല. സ്വിങ് ബൗളിങ്ങുകൊണ്ട് വിക്കറ്റ് നേടുന്നവരാണ് മിക്കവരും. ഇത് മാറി നല്ല പേസ് ബൗളര്‍മാരെയാണ് ഇന്ത്യ വളര്‍ത്തിക്കൊണ്ട് വരേണ്ടത്.

Also Read: ടി20 ലോകകപ്പ് മറക്കാം, കിവീസ് പര്യടനത്തിന് തയ്യാറെടുത്ത് ഇന്ത്യ, ദുരന്തമാകുമോ?

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണമെന്ന് ഇര്‍ഫാന്‍

സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണമെന്ന് ഇര്‍ഫാന്‍

ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണമെന്നാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടറായ ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. ഇന്ത്യ നേരത്തെ മുഖംതിരിച്ചുനിന്ന രീതിയാണ് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി. എന്നാല്‍ ഇന്ത്യക്ക് രണ്ട് നായകന്മാരെ ആവിശ്യമാണെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. രോഹിത് ശര്‍മയെ ടെസ്റ്റിലും ഏകദിനത്തിലും നായകനാക്കുമ്പോള്‍ ടി20യില്‍ ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കണമെന്നാണ് ഇര്‍ഫാന്‍ നിര്‍ദേശിച്ചത്. ഇത് നടപ്പിലാക്കാന്‍ ബിസിസി ഐ തയ്യാറെടുക്കുകയാണെന്നാണ് വിവരം. ജനുവരിയില്‍ ഈ മാറ്റം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യയെ തുണക്കുമോയെന്ന് കണ്ടറിയാം.

ഓരോ ഫോര്‍മാറ്റിനും ഓരോ ടീം

ഓരോ ഫോര്‍മാറ്റിനും ഓരോ ടീം

മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനും ഇതിഹാസ സ്പിന്നറുമായ അനില്‍ കുംബ്ലെയുടെ നിര്‍ദേശമായിരുന്നു ഇതില്‍ എടുത്തു പറയേണ്ടത്. ഓരോ ഫോര്‍മാറ്റിലും ഓരോ ടീം എന്നതാണ് അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശം. ഏകദിനത്തിലും ടെസ്റ്റിലും സീനിയര്‍ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ടി20യില്‍ കൂടുതല്‍ യുവാക്കള്‍ക്ക് പ്രാധാന്യമുള്ള നിര വരണമെന്നാണ് കുംബ്ലെ പറഞ്ഞത്. ടി20യില്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെയും ഇന്ത്യക്കാവശ്യമാണ്. ഇംഗ്ലണ്ടിനെപ്പോലെയും ഓസ്‌ട്രേലിയയെപ്പോലെയും മികച്ച ഓള്‍റൗണ്ടര്‍മാരെ കൊണ്ടുവന്ന് ബാറ്റിങ് നിരയുടെ ശക്തി ഉയര്‍ത്തണമെന്നാണ് കുംബ്ലെ നിര്‍ദേശിക്കുന്നത്.

ദ്രാവിഡിന്റെ പകരക്കാരന്‍ വേണം

ദ്രാവിഡിന്റെ പകരക്കാരന്‍ വേണം

ടെസ്റ്റിലും ഏകദിനത്തിലും രാഹുല്‍ ദ്രാവിഡ് മികച്ച പരിശീലകനാണെങ്കിലും ടി20യില്‍ അല്‍പ്പം കൂടി ആക്രമണോത്സകതയുള്ള പരിശീലകനെയാണ് ഇന്ത്യക്കാവശ്യമെന്നാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ പറയുന്നത്. ആര്‍ അശ്വിനെയടക്കം ടി20 ലോകകപ്പ് കളിപ്പിച്ച തീരുമാനം കനേരിയ വിമര്‍ശിച്ചു. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍ എന്നിവരെപ്പോലെയുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരെയാണ് ഇന്ത്യ ടി20യില്‍ പരിശീലക സ്ഥാനത്തേക്കെത്തിക്കേണ്ടതെന്നും കനേരിയ പറഞ്ഞു.

Also Read: ഇന്ത്യക്കായി ഇതുവരെ അരങ്ങേറിയില്ല, പക്ഷെ 2024 ടി20 ലോകകപ്പ് കളിച്ചേക്കും, അഞ്ച് പേര്‍

ധോണിയെ ഇന്ത്യ ഒപ്പം കൂട്ടണം

ധോണിയെ ഇന്ത്യ ഒപ്പം കൂട്ടണം

എംഎസ് ധോണിയെ ഇന്ത്യ കളത്തിന് പുറത്തെ നായകനാക്കി ഒപ്പം കൂട്ടണമെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ അതുല്‍ വാസന്‍ അഭിപ്രായപ്പെട്ടത്. നേരത്തെ 2021ലെ ടി20 ലോകകപ്പില്‍ ധോണിയെ ഇന്ത്യ ഉപദേഷ്ടാവായി ഒപ്പം കൂട്ടിയിരുന്നു. എന്നാല്‍ കാര്യമായ ഫലം ഉണ്ടായില്ല. രവി ശാസ്ത്രി പരിശീലകനായിരിക്കെയായിരുന്നു ഈ നീക്കം. അന്ന് സെമി പോലും കളിക്കാന്‍ ഇന്ത്യക്കായില്ല. എന്നാല്‍ ധോണിയെപ്പോലൊരു അനുഭവസമ്പന്നനായ, മൂന്ന് ഐസിസി ട്രോഫികള്‍ നേടിയ താരത്തെ ഇന്ത്യക്ക് ഒപ്പം കൂട്ടേണ്ടതായുണ്ട്. എന്നാല്‍ ഇതിന് ധോണിക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Tuesday, November 15, 2022, 7:58 [IST]
Other articles published on Nov 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X