ഗെയിംസ്: ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടങ്ങി... സുവര്‍ണതാരമായി മീര, നേട്ടം ഭാരോദ്വഹനത്തില്‍

Written By:

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ ദിനം തന്നെ ഇന്ത്യ പൊന്നണിഞ്ഞു. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനുവാണ് രാജ്യത്തിന് ആദ്യത്തെ സ്വര്‍ണ മെഡല്‍ നേടിത്തന്നത്. 48 കിഗ്രാം വിഭാഗത്തിലാണ് താരം വിജയിയായത്. സ്‌നാച്ചില്‍ 86 കിഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 110 കിഗ്രാമുമടക്കം ആകെ 196 കിഗ്രം ഉയര്‍ത്തിയാണ് മീര സ്വര്‍ണത്തിന് അവകാശിയായത്. സ്വന്തം പേരിലുള്ള 194 കിഗ്രാമെന്ന ദേശീയ റെക്കോര്‍ഡും ഇന്ത്യന്‍ താരം ഗോള്‍ഡ് കോസ്റ്റില്‍ തിരുത്തിക്കുറിച്ചു.

10 വര്‍ഷമായി, ഇനി കാത്തിരിക്കാനാവില്ല... കോലി ഉറച്ചു തന്നെ, ഇത് ആര്‍സിബിയുടെ ഐപിഎല്‍

സ്മിത്തിന്റെയും ബാന്‍ക്രോഫ്റ്റിനെയും വഴിയെ വാര്‍ണറും... അപ്പീലിനില്ല, ശിക്ഷ അംഗീകരിക്കുന്നു

1

ആദ്യ ശ്രമത്തില്‍ 80 കിഗ്രാം ഉയര്‍ത്തിയപ്പോള്‍ തന്നെ മീര പുതിയ ഗെയിംസ് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. 77 കിഗ്രാമെന്ന മുന്‍ റെക്കോര്‍ഡാണ് ഇന്ത്യന്‍ താരം പഴങ്കഥയാക്കിയത്. പിന്നീടുള്ള രണ്ടു ശ്രമങ്ങളിലും മീര പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണ് കണ്ടത്. രണ്ടാം ശ്രമത്തില്‍ 84 കിഗ്രാമും അവസാന ശ്രമത്തില്‍ 86 കിഗ്രാമും മീര ഉയര്‍ത്തിയപ്പോള്‍ വെല്ലുവിളിക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. മേളയില്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ നേട്ടമാണിത്. നേരത്തേ പുരുഷ വിഭാഗം 56 കിഗ്രാം ഭാരോദ്വഹനത്തില്‍ ഗുരുരാജ പുജാരെ ഇന്ത്യക്കു വെള്ളി സമ്മാനിച്ചിരുന്നു.

2

ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍പ്രതീക്ഷയായിരുന്ന മീര ഇതിനൊത്ത പ്രകടനമാണ് കാഴ്ചവച്ചത്. 2017 നവംബറില്‍ നടന്ന ലോക ഭാരോദ്വഹന ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടി മീര ചരിത്രം കുറിച്ചിരുന്നു. 1995ല്‍ കര്‍ണം മല്ലേശ്വരിക്കു ശേഷം ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോര്‍ഡും അന്നു മീരയുടെ പേരിലായിരുന്നു. അന്ന് സ്‌നാച്ചില്‍ 85 കിഗ്രാമും ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 109 കിഗ്രാമും ഉയര്‍ത്തിയ മീര ആകെ 194 കിഗ്രാം ഉയര്‍ത്തി പുതിയ ദേശീയ റെക്കോര്‍ഡും സ്ഥാപിച്ചിരുന്നു.

Story first published: Thursday, April 5, 2018, 11:51 [IST]
Other articles published on Apr 5, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍