ലിന്‍ ഡാന്‍ റാക്കറ്റ് താഴെ വച്ചു! ബാഡ്മിന്റണിനോടു വിട ചൊല്ലി ചൈനീസ് ഇതിഹാസം

ബെയ്ജിങ്: ബാഡ്മിന്റണിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ചൈനയുടെ ലിന്‍ ഡാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. രണ്ടു തവണ ഒളിംപിക്‌സില്‍ ചൈനയ്ക്കായി സ്വര്‍ണമെഡല്‍ കൊയ്തിട്ടുള്ള ലിന്‍ 36ാം വയസ്സിലാണ് റാക്കറ്റ് താഴെ വയ്ക്കുന്നതായി അറിയിച്ചത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സ്, 2012ലെ ലണ്ടന്‍ ഒളിംപിക്‌സ് എന്നിവയിലാണ് അദ്ദേഹം സുവര്‍ണനേട്ടം കൊയ്തത്. അടുത്ത വര്‍ഷത്തെ ടോക്കിയോ ഒളിംപിക്‌സില്‍ മൂന്നാം സ്വര്‍ണമെഡലിനായി കാത്തുനില്‍ക്കാതെയാണ് ബാഡ്മിന്റിണിലെ ഗോട്ടെന്നറിയപ്പെടുന്ന (Greatest of all time) ലിന്‍ കളി മതിയാക്കിയത്.

കോര്‍ട്ടില്‍ തന്റെ ഏറ്റവും വലിയ എതിരാളിയും പുറത്ത് അടുത്ത സുഹൃത്തുമായിരുന്ന മലേഷ്യയുടെ സൂപ്പര്‍ താരം ലീ ചോങ് വെയ് വിരമിച്ച് ഒരു വര്‍ഷം മാത്രം പിന്നിടവെയാണ് ലിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ലോക ബാഡ്മിന്റണിനെ അടക്കിഭരിച്ചത് ഇവര്‍ രണ്ടു പേരുമായിരുന്നു. ബാഡ്മിന്റണിലെ ക്ലാസിക്കോയെന്നാണ് ലിന്‍- ലീ പോരാട്ടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗാംഗുലി തന്നെ, കാരണങ്ങള്‍ നിരത്തി വസീം ജാഫര്‍ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ഗാംഗുലി തന്നെ, കാരണങ്ങള്‍ നിരത്തി വസീം ജാഫര്‍

ടി20 ലോകകപ്പിലെ അടുത്ത ചാംപ്യന്‍മാര്‍ ആരാവും? ഫേവറിറ്റുകള്‍ മൂന്നു ടീമുകള്‍ടി20 ലോകകപ്പിലെ അടുത്ത ചാംപ്യന്‍മാര്‍ ആരാവും? ഫേവറിറ്റുകള്‍ മൂന്നു ടീമുകള്‍

കരിയറിന്റെ തുടക്ക കാലത്ത് ബാഡ് ബോയ് ഇമേജുള്ള താരമായിരുന്നു ലിന്‍. താരത്തിന്റെ ജീവിതശൈലിയും ശരീരത്തില്‍ പതിപ്പിച്ച നിരവധി ടാറ്റുകളെമെല്ലാമായിരുന്നു ഇതിനു വഴി വയ്ക്കുകയും ചെയ്തു. എന്നാല്‍ കോര്‍ട്ടിലെ മിന്നുന്ന പ്രകടനത്തിലൂടെ വിമര്‍ശിച്ചവരെ പോലും ആരാധകരാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. കരിയറില്‍ 666 സിംഗിള്‍സ് കിരീടങ്ങളാണ് ലിന്‍ സ്വന്തമാക്കിയത്. ഇതു കൂടാതെ വേറെയും ഒരുപിടി മെഡലുകള്‍ താരം കൈക്കലാക്കി.

എന്റെ കുടുംബം, കോച്ചുമാര്‍, ടീമംഗങ്ങള്‍, ആരാധകര്‍ തുടങ്ങിയവര്‍ കരിയറിന്റെ നല്ല സമയത്തും മോശം സമയത്തും തനിക്കൊപ്പം നിന്നതായി ചൈനയിലെ പ്രശസ്ത സാമൂഹിക മാധ്യമമായ വെയ്‌ബോയില്‍ ലിന്‍ കുറിച്ചു. ഓരോ നിര്‍ബന്ധിത ചാട്ടവും വിജയത്തോടുള്ള ആഗ്രഹം കൊണ്ടായിരുന്നു. ഇഷ്ടപ്പെടുന്ന ഈ സ്‌പോര്‍ട്ടിനു വേണ്ടി എല്ലാം സമര്‍പ്പിച്ചതായും സൂപ്പര്‍ ഡാനെന്നു ആരാധകര്‍ ഓമനപ്പേരിട്ട ലിന്‍ കുറിച്ചു.

രണ്ടു ഒളിംപിക് മെഡലുകള്‍ മാത്രമല്ല അഞ്ചു തവണ ലോകചാംപ്യനുള്ള മെഡലും ലിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ദീര്‍ഘകാലം ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ ഒന്നാംസ്ഥാനം അലങ്കരിക്കാനും അദ്ദേഹത്തിന് സാധിച്ചു. ടോക്കിയോ ഒൡപിക്‌സില്‍ കൂടി മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നതായി ലിന്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്കു മാറ്റിയതോടെ ലിന്‍ വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, July 4, 2020, 14:02 [IST]
Other articles published on Jul 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X