ബാഡ്മിന്റണ്‍ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മരിച്ച നിലയില്‍

Posted By: rajesh mc
 Chung Jae-sung

സിയോള്‍: സൗത്ത് കൊറിയയുടെ ബാഡ്‌മിന്‍റണ്‍ താരം ചുങ് ജെ സങ് മരിച്ച നിലയില്‍. മുപ്പത്തിയഞ്ചുകാരനായ ചുങ്ങിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയ്‌ക്കൊപ്പം താമസിച്ചുവരിയായിരുന്ന താരത്തിന്റെ മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ട്ട് റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യം പുറത്തുവിട്ടേക്കും. നെഞ്ചുവേദന ഉള്‍പ്പെടെ ചില രോഗങ്ങള്‍ ചുങ്ങിനെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്.

2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ കൊറിയയ്ക്കുവേണ്ടി വെങ്കലമെഡല്‍ നേടിയിരുന്നു ചുങ്. സഹതാരം ലീ യങ് ദീക്കൊപ്പം ഡബിള്‍സില്‍ മലേഷ്യേന്‍ ജോഡിയെ തകര്‍ത്താണ് മെഡല്‍ നേടിയത്. ചുങ്ങിന്റെ മരണം ബാഡ്മിന്റണ്‍ ലോകത്തിന് വിശ്വസിക്കാനായിട്ടില്ല. പല പ്രമുഖ താരങ്ങളും ചുങ്ങിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി.

ജൂനിയര്‍ ഹാര്‍ദിക് പാണ്ഡ്യയോ?; ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍ സ്വയം പറയുന്നത്

മലേഷ്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ ലീ ചോങ് താരത്തെ അനുസ്മരിച്ചു. ചുങ്ങിന്റെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായും ബാഡ്മിന്റണ് തീരാനഷ്ടമാണെന്നും ലീ പറഞ്ഞു. ഇന്ത്യന്‍ താരം സൈന നേവാളും ട്വിറ്ററില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. ബാഡ്മിന്റണിന് മോശം ദിനമാണ് കടന്നുപോയതെന്ന് സൈന പറഞ്ഞു.

കോലിയുടെ മുംബൈയില്‍ വീട്ടില്‍ നിന്നുള്ള കാഴ്ച വൈറലാകുന്നു; ആരും കൊതിക്കും

Story first published: Saturday, March 10, 2018, 6:39 [IST]
Other articles published on Mar 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍