പിബിഎല്‍; നോര്‍ത്ത് ഈസ്‌റ്റേണിനും ബെംഗളുരു റാപ്‌റ്റേഴ്‌സിനും ജയം

ഹൈദരാബാദ്: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ വാരിയേഴ്‌സ് ചെന്നൈ സൂപ്പര്‍സ്റ്റാര്‍സിനെ 4-3ന് പരാജയപ്പെടുത്തി. ആദ്യ പുരുഷ സിംഗിള്‍സില്‍ കുശാല്‍ ധര്‍മാമര്‍, കെ സതീഷ് കുമാറിനെ തോല്‍പ്പിച്ചാണ് നോര്‍ത്ത് ഈസ്‌റ്റേണ്‍ തുടങ്ങിയത്. സ്‌കോര്‍ 15-3, 15-11. രണ്ടാം മത്സരത്തില്‍ ബോദിന്‍ ഇസര, കൃഷ്ണ പ്രസാദ് സഖ്യം പുരുഷ ഡബിള്‍സില്‍ ചെന്നൈയുടെ സുമീത് റെഡ്ഡി, ധ്രുവ് കപില ജോഡിയോട് തോറ്റു. സ്‌കോര്‍ 13-15, 14-15.

വനിതാ സിംഗിള്‍സിലും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു. ക്രിസ്റ്റി ഗില്‍മോര്‍, അഷ്മിത ചാലിഹയെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-12, 15-11. രണ്ടാം പുരുഷ സിംഗിള്‍സില്‍ നോര്‍ത്ത് ഈസ്‌റ്റേണ്‍ ജയം സ്വന്തമാക്കി. ലീ ചിയൗക്ക്, ശങ്കര്‍ മുത്തുസ്വാമിയെ പരാജയപ്പെടുത്തി. സ്‌കോര്‍ 15-8, 15-11. ഒടുവില്‍ നടന്ന മിക്‌സഡ് ഡബിള്‍സിലും നോര്‍ത്ത് ഈസ്റ്റ് ജയിച്ചു. ലീ യോങ്, കിം ഹ ന ജോഡി ധ്രുവ് കപില, സഞ്ജന സന്തോഷ് സഖ്യത്തേയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 15-11, 15-9.

എന്തു കൊണ്ട് ടെസ്റ്റ് ടീമില്‍ രാഹുല്‍ ഇല്ല? ഞെട്ടിയത് താന്‍ മാത്രമല്ല... ഇര്‍ഫാന്റെ പ്രതികരണം

മറ്റൊരു മത്സരത്തില്‍ ബെംഗളുരു റാപ്‌റ്റേഴ്‌സ് 5-0 എന്ന നിലയില്‍ മുംബൈ റോക്കറ്റിനെ മറികടന്നു. ത്രില്ലര്‍ മത്സരത്തില്‍ സായ് പ്രണീത് പി കശ്യപിനെ തോല്‍പ്പിച്ചത് മത്സരം ആവേശത്തിലാഴ്ത്തി. 15-14, 14-15, 15-14 എന്ന നിലയിലായിരുന്നു സായ് പ്രണീതിന്റെ വിജയം. മുംബൈയുടെ ശ്രേയാന്‍ഷി പര്‍ദേശി, തായ് സൂ സിങ്ങിനോട് പരാജയപ്പെട്ടു. സ്‌കോര്‍ 15-8, 15-12. പുരുഷ ഡബിള്‍സില്‍ കിം ജി ജങ്, കിം സ രംഗ് ജോഡി 13-15, 15-8, 15-10 എന്ന സ്‌കോറിന് ബെംഗളുരുവിന്റെ അരുണ്‍ ജോര്‍ജ് റിയാന്‍ ഔഗൗങ് സപുത്രോ സഖ്യത്തെയും പരാജയപ്പെടുത്തി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, February 5, 2020, 11:56 [IST]
Other articles published on Feb 5, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X