വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

US Open: വീണ്ടും ഗ്രാന്റ്സ്ലാം കാലം, ജോകോവിച്ച് മിന്നും ജയത്തോടെ തുടങ്ങി

കൊവിഡിനു ശേഷമുള്ള ആദ്യ ഗ്രാന്റ്സ്ലാം കൂടിയാണിത്

ന്യൂയോര്‍ക്ക്: കൊവിഡ് മഹാമാരിക്കു ശേഷം വീണ്ടുമൊരു ടെന്നീസ് കാലം. ഈ വര്‍ഷത്തെ രണ്ടാമത്തെ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റിന് അമേരിക്കയില്‍ തുടക്കമായി. യുഎസ് ഓപ്പണ്‍ ചാംപ്യന്‍ഷിപ്പാണ് ആരംഭിച്ചിരിക്കുന്നത്. ഈ സീസണില്‍ നടക്കുന്ന രണ്ടാമത്തെ മാത്രം ഗ്രാന്റ്സ്ലാമാണിത്. ഈ വര്‍ഷമാദ്യം നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിനു ശേഷമുള്ള വിംബിള്‍ഡണ്‍ കൊവിഡ് കാരണം ഉപേക്ഷിക്കപ്പട്ടപ്പെട്ടപ്പോള്‍ ഫ്രഞ്ച് ഓപ്പണ്‍ നീട്ടി വയ്ക്കുകയും ചെയ്തിരുന്നു.

1

യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പറും മൂന്നു തവണ ചാംപ്യനുമായ സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ച് തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. ഈ വര്‍ഷത്തെ രണ്ടാമത്തെയും കരിയറിലെ 18ാമത്തെയും ഗ്രാന്റ്സ്ലാം തേടിയിറങ്ങിയ ജോകോവിച്ച് എതിരാളിയെ നിലം തൊടീച്ചില്ല. ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിനയുടെ ദാമിര്‍ സുംഹുറിനെയാണ് ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്കു തുരത്തിയത്. സ്‌കോര്‍: 6-1, 6-4, 6-1. ആര്‍തര്‍ ആഷെ സ്‌റ്റേഡിയം കോര്‍ട്ടില്‍ നടന്ന മല്‍സരം രണ്ടു മണിക്കൂറിനുള്ളില്‍ അവസാനിച്ചു. മല്‍സരത്തില്‍ 31 വിന്നറുകള്‍ പായിച്ച അദ്ദേഹം 29 അണ്‍ഫോഴ്‌സ്ഡ് എറേഴ്‌സും വരുത്തി.

ഈ വര്‍ഷം ഉജ്ജ്വല ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ജോകോവിച്ചിന്റെ തുടര്‍ച്ചയായ 24ാമത്തെ വിജയമാണിത്. ഒരു മല്‍സരം പോലും അദ്ദേഹം 2020ല്‍ തോറ്റിട്ടില്ല. എടിപി കപ്പ്, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ദുബായ്, സിന്‍സിനാറ്റി ട്രോഫികള്‍ എന്നിവയും ഈ വര്‍ഷം ജോകോവിച്ച് സ്വന്തമാക്കുകയും ചെയ്തിരുന്നു. ഹാര്‍ഡ് കോര്‍ട്ടിലായിരുന്നു സെര്‍ബിയന്‍ സൂപ്പര്‍ താരം ഈ വര്‍ഷം എല്ലാ കളികളിലും വെന്നിക്കൊടി പാറിച്ചത്.

ബ്രിട്ടന്റെ കൈല്‍ എഡ്മുണ്ടാണ് രണ്ടാം റൗണ്ടില്‍ ജോകോവിച്ചിന്റെ എതിരാളി. അലെക്‌സാണ്ടര്‍ ബ്യുബ്ലിക്കിനെ ആദ്യ റൗണ്ടില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് എഡ്മുണ്ട് മുന്നേറിയത്. ആദ്യ ടെസ്റ്റ് 2-6നു കൈവിട്ട എഡ്മുണ്ട് തുടര്‍ന്നുള്ള സെറ്റുകളില്‍ 7-5, 7-5, 6-0നു ജയിച്ചു കയറി. എഡ്മുണ്ടിനെതിരേ മികച്ച റെക്കോര്‍ഡാണ് ജോകോവിച്ചിനുള്ളത്. ഇതുവരെ ആറു തവണ ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ജയം ലോക ഒന്നാം നമ്പറിനായിരുന്നു.

Story first published: Tuesday, September 1, 2020, 8:35 [IST]
Other articles published on Sep 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X