വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഓപ്പണ്‍: കുതിപ്പ് തുടര്‍ന്ന് നദാലും സെറീനയും... മുറേയ്ക്ക് മടക്കടിക്കറ്റ്

By Lekhaka

ന്യൂയോര്‍ക്ക് സിറ്റി: പുരുഷ വിഭാംഗം സിംഗിള്‍സില്‍ നിലവിലെ ചാംപ്യനായ റാഫേല്‍ നദാലും വനിത വിഭാഗം സിംഗിള്‍സില്‍ മുന്‍ ജേതാവായ സെറീന വില്ല്യംസും വിജയത്തോടെ യുഎസ് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ കടന്നു.

serena-nadal

അതേസമയം, ബ്രിട്ടീഷ് മുന്‍ ലോക ഒന്നാം നമ്പര്‍ ആന്‍ഡി മുറേ തോല്‍വിയോടെ ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ട് കാണാതെ പുറത്തായി. നിലവിലെ ലോക ഒന്നാം നമ്പറായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ കാനഡയുടെ വാസെക് പോസ്പിസിലിനെ 6-3, 6-4, 6-2 എന്ന സ്‌കോറിന് തോല്‍പ്പിക്കുകയായിരുന്നു. മുന്‍ ലോക ഒന്നാം നമ്പറായ അമേരിക്കയുടെ സെറീന 6-2, 6-2 എന്ന സ്‌കോറിന് ജര്‍മനിയുടെ കരീന വിത്തോഫ്റ്റിനെയും സഹോദരി വീനസ് വില്ല്യംസ് 6-4, 7-5 എന്ന സ്‌കോറിന് ഇറ്റലിയുടെ കാമില ജിയോര്‍ജിയെയും പരാജയപ്പെടുത്തുകയായിരുന്നു.

ആന്‍ഡി മുറേയെ സ്‌പെയിനിന്റെ ഫെര്‍നാന്‍ഡോ വെര്‍ഡാസ്‌കോയാണ് വീഴ്ത്തിയത്. സ്‌കോര്‍: 7-5, 2-6, 6-4, 6-4. സ്ലൊഹാനെ സ്‌റ്റെഫെന്‍സ്, എലിന സിറ്റോലിന, യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോ, സ്റ്റാനിസ്ലാസ് വാവ്‌റിന്‍ക, ജോണ്‍ ഇസ്‌നര്‍ എന്നിവര്‍ വിജയത്തോടെ ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ പ്രവേശിച്ചു.

Story first published: Thursday, August 30, 2018, 17:14 [IST]
Other articles published on Aug 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X