വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെറീനയുടെ 'മോശം പെരുമാറ്റത്തില്‍ പൊട്ടിത്തെറിച്ച് ഡൊമിനിക് തീം; വാര്‍ത്താസമ്മേളനത്തിനിടെ സംഭവിച്ചതെന്ത്

പാരിസ്: അമരേിക്കന്‍ ടെന്നിസ് റാണി സെറീന വില്യംസിന്റെ 'മോശം പെരുമാറ്റ'ത്തില്‍ പൊട്ടിത്തെറിച്ച് ഓസ്ട്രിയന്‍ താരം ഡൊമിനിക് തീം. ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിനിടെയാണ് സംഭവം. മത്സരശേഷം നടന്ന തന്റെ വാര്‍ത്താസമ്മേളനം സെറീനയ്ക്കുവേണ്ടി തടസ്സപ്പെടുത്തിയതാണ് 25കാരനായ തീമിനെ ചൊടിപ്പിച്ചത്.

നാലാം സീഡായ തീം മൂന്നാം റൗണ്ടിലെ വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് സോഫിയ കെനിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ സെറീന വാര്‍ത്താസമ്മേളനത്തിനായി എത്തിയത്. വാര്‍ത്താസമ്മേളനം നടത്തുന്ന മുറി സെറീനയ്ക്കായി ഒഴിഞ്ഞുകൊടുക്കാന്‍ ഫ്രഞ്ച് ഓപ്പണ്‍ സംഘാടകര്‍ തീമിനോട് ആവശ്യപ്പെടുകയായിരുന്നു.

dominic thiem

'എവിടെയായാലും കുഴപ്പമില്ല. എനിക്ക് ഇപ്പോള്‍ തന്നെ സൗകര്യം തരണം'- എന്നായിരുന്നു സെറീന പറഞ്ഞത്. തീം ഇരിക്കുന്ന പ്രധാന മുറി തന്നെ വേണമെന്ന് നേരിട്ട് പറയാതെയായിരുന്നു സെറീനയുടെ ദേഷ്യത്തോടെയുള്ള പ്രതികരണം. തുടര്‍ന്ന് സംഘാടകര്‍ തീമിനെ അവിടെനിന്ന് മാറ്റി. തന്നെ ഒരു തുടക്കക്കാരനെപ്പോലെയാണ് പരിഗണിച്ചതെന്നാണ് തീമിന്റെ പരിഭവം.

''അവര്‍ വരുന്നതിനാല്‍ ഞാന്‍ അവിടെനിന്ന് മാറണമെന്ന് പറയുന്നത് എന്തൊരു കഷ്ടമാണ്. അവര്‍ക്ക് മാത്രമല്ല, എനിക്കും ഇഷ്ടമുള്ളത് ചെയ്യാനാവും.''- തീം പിന്നീട് പ്രതികരിച്ചു. അവിടെ ഇരിക്കുന്നത് ഒരു ജൂനിയര്‍ താരമാണെങ്കില്‍ പോലും പിന്നീട് വരുന്നവര്‍ ആരായാലും കാത്തിരിക്കണം. അങ്ങനെ ചെയ്യാത്തവര്‍ മോശം വ്യക്തിത്വമുള്ളവാരാണ്. റോജര്‍ ഫെഡററോ റാഫേല്‍ നദാലോ ആയിരുന്നെങ്കില്‍ ഇങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.-തീം പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ ആരൊക്കെ കളിക്കും?; പ്രവചനവുമായി ആര്‍ അശ്വിന്‍
തീമിന്റെ മാനസികാവസ്ഥ തനിക്ക് മനസ്സിലാകുമെന്ന് 20 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ക്കുടമയായ റോജര്‍ ഫെഡറര്‍ പ്രതികരിച്ചു. ടൂര്‍ണമെന്റില്‍ തുടരുന്നയാള്‍ക്കാണ് മുന്‍ഗണ ലഭിക്കേണ്ടതെന്നാണ് താന്‍ കരുതുന്നതെന്നു ഫെഡറര്‍ വ്യക്തമാക്കി. അവിടെ എന്തോ തെറ്റിദ്ധാരണയുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ സംഘാടകര്‍ സെറീനയെ പ്രസ് റൂമില്‍ കാത്തുനില്‍ക്കാന്‍ കൊണ്ടുവരാതെ ലോക്കര്‍ റൂമില്‍ തന്നെ ഇരുത്തേണ്ടതായിരുന്നു. സംസാരിക്കുന്നതിനിടെ എഴുന്നേറ്റു പോകേണ്ടിവന്നതിനുള്ള വിഷമം മാത്രമാണ് തീമിനുള്ളത്. അല്ലാതെ സെറീനയോടോ മറ്റേതെങ്കിലും കളിക്കാരോടോ തീമിന് എന്തെങ്കിലും പ്രശ്മുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.- ഫെഡറര്‍ പറഞ്ഞു.

ഇതൊരു നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഇപ്പോള്‍ അതൊരു തമാശയായി മാത്രമാണ് താനുള്‍പ്പെടെയുള്ള കളിക്കാര്‍ കാണുന്നതെന്നും ഫെഡറര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 3, 2019, 12:32 [IST]
Other articles published on Jun 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X