Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ് ഫൈനലില്‍ ആരൊക്കെ കളിക്കും?; പ്രവചനവുമായി ആര്‍ അശ്വിന്‍

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഇംഗ്ലണ്ടില്‍ നടന്നുകൊണ്ടിരിക്കെ പ്രവചനവുമായി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ടീമുകളുടെ ശക്തിയും ദൗര്‍ബല്യങ്ങളും വിലയിരുത്തിയശേഷമാണ് അശ്വിന്‍ ഫൈനലില്‍ കളിക്കുന്നത് ആരൊക്കെയാകുമെന്ന് പ്രവചിച്ചത്. വിരാട് കോലിയുടെ ഇന്ത്യയും ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഫൈനലിലെത്തുമെന്നാണ് അശ്വിന്റെ പ്രചവനം.

ashwin

ഇന്ത്യ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണെന്ന് അശ്വിന്‍ പറഞ്ഞു. മികച്ച ബാറ്റ്‌സ്മാന്മുടെ സംഘം ഇന്ത്യയെ കരുത്തരാക്കുന്നു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നിവര്‍ മികവുള്ളവരാണ്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരാണ് വിരാടും രോഹിത്തും. വിരാട് കോലിയുടെ ഇന്നിങ്‌സും രോഹിത് ശര്‍മയുടെ വെടിക്കെട്ടും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ അനുകൂലമാക്കുമെന്നും അശ്വിന്‍ വ്യക്തമാക്കി.

ഹാര്‍ദിക് പാണ്ഡ്യ ഒന്നാന്തരം ഓള്‍ റൗണ്ടറാണെന്നും ഇന്ത്യന്‍ സ്പിന്നര്‍ ചൂണ്ടിക്കാട്ടി. മധ്യനിരയില്‍ ധോണിയുടെ പരിചയസമ്പത്ത് തുണയാകും. ജസ്പ്രീത് ബുംറ അവസാന ഓവറുകളില്‍ കാണിക്കുന്ന കണിശതയും എടുത്തുപറയേണ്ടതാണ്. ബാറ്റിങ്ങിലും പേസ് സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലും സന്തുലിതമായ ടീമാണ് ഇപ്പോഴത്തേത്. ഈ രീതിയില്‍ മികവുകാട്ടുന്ന മറ്റൊരു ടീം ഇംഗ്ലണ്ടാണെന്നും അശ്വിന്‍ വിലയിരുത്തി.

Story first published: Monday, June 3, 2019, 12:24 [IST]
Other articles published on Jun 3, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+