14 മാസത്തെ ഇടവേളയ്ക്ക് വിട... ജയത്തോടെ ടെന്നീസ് റാണിയുടെ തിരിച്ചുവരവ്

Written By:

ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം റാങ്കുകാരിയും ടെന്നീസ് റാണിയുമായ അമേരിക്കന്‍ ഇതിഹാസം സെറീന വില്ല്യംസ് ജയത്തോടെ മല്‍സരരംഗത്തേക്കു തിരിച്ചെത്തി. പ്രസവത്തെ തുടര്‍ന്നു കഴിഞ്ഞ 14 മാസമായി സെറീന മല്‍സരരംഗത്തു നിന്നും മാറിനില്‍ക്കുകയായുന്നു. 2017 ജനുവരിയില്‍ നടന്ന ഓസ്്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായ ശേഷം മറ്റൊരു ടൂര്‍ണമെന്റിലും അവര്‍ കളിച്ചിരുന്നില്ല.

കലിപ്പില്ല, കപ്പുമില്ല... ഇവരില്ലെങ്കില്‍ മാനം കൂടി പോയേനെ!! ബ്ലാസ്‌റ്റേഴ്‌സ് നന്ദി പറയണം, 6 പേരോട്

ഷമിയുടെ കുരുക്ക് മുറുകുന്നു... ഇത്തവണ കൂടുതല്‍ ഗുരുതരം, കരിയര്‍ തന്നെ അവതാളത്തില്‍!!

1

ഇന്ത്യന്‍വെല്‍സ് ടൂര്‍ണമന്റിലൂടെയാണ് സെറീന ഇപ്പോള്‍ മല്‍സരരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ആദ്യറൗണ്ടില്‍ കസാക്കിസ്താന്‍ താരം സറീന ദിയാസിനെ പരാജയപ്പെടുത്തി അമേരിക്കന്‍ ഇതിഹാസം തിരിച്ചുവരവ് ആഘോഷിച്ചു. 7-5, 6-3 എന്ന സ്‌കോറിനായിരുന്നു സെറീനയുടെ വിജയം.

2

കുറച്ചു കാലം ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനിന്നതിന്റെ പ്രശ്‌നങ്ങള്‍ സെറീനയുടെ പ്രകടനത്തിലുമുണ്ടായിരുന്നു. 27 അണ്‍ഫേഴ്‌സ്ഡ് എറേഴ്‌സാണ് മല്‍സരത്തില്‍ സെറീന വരുത്തിയത്. അതുകൊണ്ടു തന്നെ ജയത്തിനു വേണ്ടി സെറീനയ്ക്ക് നന്നായി വിയര്‍ക്കേണ്ടിവരികയും ചെയ്തു.

Story first published: Friday, March 9, 2018, 15:06 [IST]
Other articles published on Mar 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍