കൈമുട്ടിലെ പരിക്ക്, നൊവാക് ജൊകോവിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനാകും

Posted By: കിഷന്‍
Novak Djokovic

ലണ്ടന്‍: രണ്ടു വര്‍ഷത്തിലേറെയായി അലട്ടുന്ന പരിക്കില്‍ നിന്നും രക്ഷപ്പെടാന്‍ സൂപ്പര്‍ താരം നൊവാക് ജൊകോവിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ഷിപ്പില്‍ ദക്ഷിണ കൊറിയന്‍ താരം ചുങ് ഹിയോണിനോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

തുടര്‍ച്ചയായ മത്സരം സെര്‍ബിയന്‍ താരത്തിന് കരിയറില്‍ കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ബ്രെയ്ക്ക് എടുക്കാന്‍ വേണ്ടി മെഡിക്കല്‍ സംഘം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. '' ആ തീരുമാനം തെറ്റായി പോയി'' ഇന്‍സ്റ്റ്ഗ്രാമിലൂടെ താരം വ്യക്തമാക്കി.

ജൊകോവിന്റെ എതിരാളിയും ബ്രിട്ടീഷ് താരവുമായ ആന്‍ഡി മുറെയും പരിക്കിനെ തുടര്‍ന്ന് സര്‍ജറിക്ക് വിധേയനായിട്ടുണ്ട്. ഇടുപ്പിലേറ്റ പരിക്കാണ് ആന്‍ഡിമുറെയെ കളിക്കളത്തില്‍ നിന്നു അകറ്റിയത്. എന്തായാലും ചികിത്സ കഴിഞ്ഞ് രണ്ടു പേരും ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.

Story first published: Sunday, February 4, 2018, 8:16 [IST]
Other articles published on Feb 4, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍