വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഗ്രാന്‍സ്ലാം പോരാട്ടങ്ങള്‍

By Soorya Chandran

മെല്‍ബണ്‍: ഈ വര്‍ഷത്തെ ഗ്രാന്‍സ്ലാം പോരാട്ടങ്ങള്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ മെല്‍ബണില്‍ തുടക്കമായി. ആണ്‍-പെണ്‍, പുരുഷ-വനിത, സിംഗിള്‍സ്-ഡബിള്‍സ്-മിക്‌സഡ് ഡബിള്‍സ് ഇനങ്ങളിലായി 416 എന്‍ട്രികളാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഉള്ളത്.

ലോക രണ്ടാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് ആയിരുന്നു കഴിഞ്ഞ തവണത്തെ പുരുഷ വിഭാഗം ചാമ്പ്യന്‍. വനിത വിഭാഗത്തില്‍ ലോക രണ്ടാം നമ്പര്‍ വിക്ടോറിയ അസരെങ്കയാണ് നിലവിലെ ചാമ്പ്‌യന്‍. ലോകത്തെ മുന്‍നിര താരങ്ങളായ റാഫേല്‍ നദാലും ഡേവിഡ് ഫെററും ആന്‍ഡി മുറേയും റോജര്‍ ഫെഡററും ഒക്കെ ഇത്തവണയും പുരുഷ സിംഗിള്‍സിനായുള്ള കിരീടപ്പോരാട്ടത്തില്‍ അണി നിരക്കുന്നുണ്ട്. വനിത സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസും മൂന്നാം നമ്പര്‍ മരിയ ഷറപ്പോവയും കിരീടത്തിന് വേണ്ടി മെല്‍ബണില്‍ ഇറങ്ങും.

Australian Open

ഇന്ത്യയും ഇത്തവണ പ്രതീക്ഷയുടെ കോര്‍ട്ടിലാണ് മെല്‍ബണില്‍ ഇറങ്ങുക. ഡബിള്‍സ് മത്സരങ്ങളാണ് ഇന്ത്യക്ക് എന്നത്തേയും പോലെ ഓസ്‌ട്രേലിയയിലും പ്രതീക്ഷ നല്‍കുന്നത്. ഇന്ത്യന്‍ താരം ലിയാണ്ടര്‍ പേസും റാഡെക് സ്റ്റെപാനെക്കും അടങ്ങുന്ന ഡബിള്‍സ് ടീം ടൂര്‍ണമെന്റിലെ അഞ്ചാം സീഡ് ആണ്. റെഡെക്കിന്റെ നാട്ടുകാരായ ലൂക്കാസ് സഖ്യത്തോടാണ് ഇവരുടെ ആദ്യ മത്സരം.

റോഹന്‍ ബോപ്പണ്ണ, മഹേഷ് ഭൂപതി, യൂക്കി ഭാംബ്രി, സാനിയ മിര്‍സ എന്നിവരാണ് പ്രതീക്ഷയുണര്‍ത്തുന്ന മറ്റ് താരങ്ങള്‍. ബൊപ്പണ്ണ പാകിസ്താനി പാര്‍ട്ണര്‍ ഐസം ഖുറേഷിക്കൊപ്പമാണ് മത്സരത്തിനിറങ്ങുന്നത്. ഭൂപതിക്കൊപ്പം ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ രാജീവ് റാമും പോരാട്ടത്തിറങ്ങും. യൂക്കി ഭാംബ്രിക്ക് ഇത് ആദ്യ ഗ്രാന്ഡസ്ലാം പോരാട്ടമാണ്. മൈക്കല്‍ വീനസ് എന്ന ന്യൂസിലാന്‍ഡ് താരമാണ് കൂട്ട്.

വനിത ഡബിള്‍സില്‍ സാനിയ മിര്‍സ- കാറ ബ്ലാക്ക് സഖ്യമാണ് കിരീടം തേടി ഇറങ്ങുന്നത്. പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയുമായി മറ്റൊരു താരം ഇറങ്ങുന്നുണ്ട്. സോംദേവ് ദേവ് വര്‍മ്മന്‍ ആണത്. ലോക 26-ാം നമ്പര്‍ കാരനായ ഫെലിസിയാനോ ലോപ്പസ് ആണ് ആദ്യമത്സരത്തില്‍ സോംദേവിന്റെ എതിരാളി.

Story first published: Monday, January 13, 2014, 14:59 [IST]
Other articles published on Jan 13, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X