വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുവരാജ് സിങ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു; പഞ്ചാബിനുവേണ്ടി ആഭ്യന്തര മത്സരം കളിക്കും

മൊഹാലി: ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ് വിരമിക്കല്‍ പ്രഖ്യാപനത്തിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു. പഞ്ചാബിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ യുവരാജ് തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട് ബിസിസിഐക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. 2019 ജൂണില്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച യുവരാജിന്റെ തിരിച്ചുവരവ് വാര്‍ത്ത ആരാധകര്‍ക്കും പഞ്ചാബിനും സന്തോഷം നല്‍കുന്നതാണ്.

പ്രതിഭാശാലി

പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ കളിക്കുന്ന പഞ്ചാബിനൊപ്പം യുവരാജിനെപ്പോലൊരു സീനിയര്‍ താരത്തിന്റെ സാന്നിധ്യമുണ്ടായാല്‍ ടീമിനത് ഗുണം ചെയ്യുമെന്നുറപ്പാണ്. ഐപിഎല്ലില്‍ പങ്കെടുക്കുന്ന പഞ്ചാബ് താരങ്ങളായ ശുബ്മാന്‍ ഗില്‍,അഭിഷേക് ശര്‍മ,പ്രഭിമാരന്‍ സിങ്,അന്‍മോല്‍പ്രീത് സിങ് എന്നിവരോടൊപ്പം മൊഹാലിയില്‍ യുവരാജ് നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു.

യുവരാജ്

നെറ്റ്‌സില്‍ യുവതാരങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്ന ബാറ്റിങ്ങാണ് യുവരാജ് കാഴ്ചവെച്ചത്. പരിശീലനത്തിന് ശേഷം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ പുനീത് ബാലിയെ യുവരാജ് സമീപിക്കുകയും വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് പഞ്ചാബിനുവേണ്ടി കളിക്കാന്‍ താല്‍പ്പര്യം അറിയിക്കുകയും ചെയ്തു. തിരിച്ചുവരവ് തീരുമാനം എളുപ്പമല്ലെങ്കിലും പഞ്ചാബിനെ ആഭ്യന്തര മത്സരങ്ങളില്‍ നേട്ടങ്ങളിലേക്ക് എത്തിക്കാനായാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും യുവരാജ് പറഞ്ഞു.

ബിസിസിഐ

'ആദ്യം ഈ ഓഫര്‍ സ്വീകരിക്കണമോയെന്ന് സംശയമുണ്ടായിരുന്നു. ബിസിസിഐയില്‍ നിന്ന് അനുമതി ലഭിച്ചാലേ മറ്റുള്ള ലീഗിലടക്കം കളിക്കാന്‍ സാധിക്കുകയുള്ളു. ഫ്രാഞ്ചൈസി അധിഷ്ഠിത ലീഗില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ബാലിയുടെ അഭ്യര്‍ത്ഥന നിരസിക്കാനായില്ല. മൂന്ന് നാല് ആഴ്ചയോളം ചിന്തിച്ച ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് യുവരാജ് ക്രിക്ക് ബസിനോട് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പുകളില്‍ പഞ്ചാബിനെ സഹായിക്കുകയാണ് ലക്ഷ്യമെന്നും ഹര്‍ഭജന്‍ സിങ്ങുമായി ടൂര്‍ണമെന്റുകള്‍ ഒരുപാട് കളിച്ചിട്ടുണ്ടെങ്കിലും പഞ്ചാബിനുവേണ്ടി കളിച്ചിട്ടില്ലെന്നും അതിനാലാണ് തിരിച്ചുവരവ് തീരുമാനം എടുത്തതെന്നും യുവരാജ് കൂട്ടിച്ചേര്‍ത്തു.

കളിക്കാന്‍

കഴിഞ്ഞ ദിവസം ബിഗ് ബാഷ് ലീഗില്‍ കളിക്കാന്‍ യുവരാജിന് താല്‍പ്പര്യമുണ്ടെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ ജാസണ്‍ വോണ്‍ വ്യക്തമാക്കിയിരുന്നു. ലീഗില്‍ കളിക്കുന്നതിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോഴും 2011ല്‍ ഏകദിന ലോകകപ്പ് നേടിയപ്പോഴും യുവരാജ് സിങ്ങിന്റെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. 2011ഏകദിന ലോകകപ്പിലെ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് യുവരാജ് ആയിരുന്നു.

ഇടവേള

അര്‍ബുദ രോഗത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുക്കേണ്ടി വന്ന അദ്ദേഹം തിരിച്ചെത്തിയെങ്കിലും പഴയ ഫോം നിലനിര്‍ത്താനായില്ല. അവസാനമായി മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഐപിഎല്ലില്‍ കളിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 40 ടെസ്റ്റില്‍ നിന്ന് 1900 റണ്‍സും എട്ട് വിക്കറ്റും 304 ഏകദിനത്തില്‍ നിന്ന് 8701 റണ്‍സും 111 വിക്കറ്റും 58ടി20യില്‍ നിന്ന് 2750 റണ്‍സും 28 വിക്കറ്റുമാണ് യുവരാജ് നേടിയത്. 132 ഐപിഎല്ലില്‍ നിന്നായി 2750 റണ്‍സും 36 വിക്കറ്റും യുവിയുടെ പേരിലുണ്ട്.

Story first published: Thursday, September 10, 2020, 9:10 [IST]
Other articles published on Sep 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X