For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

യുവിയുടെ ഹൃദയം തകര്‍ത്ത കാമുകി, ദീപികയുമായി എന്തിന് വേര്‍പിരിഞ്ഞു? വില്ലനായത് അവന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തേയും ഹീറോയാണ് യുവരാജ് സിങ്. ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും ഇന്ത്യക്കായി കസറിയിരുന്ന യുവിയെ ഇന്ത്യയുടെ ലോകകപ്പ് ഹീറോയെന്നാണ് വിശേഷിപ്പിക്കുന്നത്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയുടെ അലമാരയിലെത്തിച്ചതിന് പിന്നില്‍ യുവിയുടെ മികവാണ് എടുത്തു പറയേണ്ടത്. ഇന്ത്യയുടെ സൂപ്പര്‍ താരം എന്നതിലുപരിയായി നിരവധി വനിതാ ആരാധകരെ സൃഷ്ടിച്ച താരമാണ് യുവരാജ്.

സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്‍നിരയിലായിരുന്ന യുവിക്ക് നിരവധി പ്രണയങ്ങളുമുണ്ടായിരുന്നു. മിക്കവരും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളും മോഡലുകളുമായിരുന്നു. എന്നാല്‍ യുവിയെ തളര്‍ത്തിക്കളഞ്ഞ പ്രണയ ബന്ധം ദീപികാ പതുക്കോണുമായിട്ടായിരുന്നു. യുവിതന്നെ ഇക്കാര്യം പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്. ദീപിക വഞ്ചിച്ചതാണെന്നാണ് യുവരാജ് തന്നെ തുറന്ന് പറഞ്ഞിട്ടുള്ളത്. ഇവരുടെ പ്രണയ കഥ അറിയാം. അണ്ടര്‍ 19 ക്രിക്കറ്റിലൂടെത്തന്നെ പേരെടുത്ത താരമാണ് യുവരാജ്.

സീനിയര്‍ ടീമിലേക്കെത്തിയതോടെ അതിവേഗത്തിലായിരുന്നു യുവരാജിന്റെ വളര്‍ച്ച. ഒരു പൊതു ചടങ്ങില്‍വെച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടുന്നത്. യുവരാജ് അപ്പോള്‍ ഹീറോയായി പേരെടുത്തിരുന്നെങ്കിലും ദീപികയെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ഇത് പ്രണയത്തിലേക്കെത്തുകയും ചെയ്തു. ഇരുവരും ഒന്നിച്ച് ഡേറ്റ് ചെയ്യുന്ന ചിത്രങ്ങളടക്കം പുറത്തുവന്നിരുന്നു. യുവരാജിന്റെ പ്രണയം ഗോസിപ്പ് കോളങ്ങള്‍ ആഘോഷമാക്കിയതാണ്.

ദീപികയെ സിനിമയിലേക്ക് വളര്‍ത്തിയത് യുവരാജാണ്. ചെറിയ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ദീപിക മോഡലിങ്ങിലും കൈവെച്ചിരുന്നു. എന്നാല്‍ സിനിമയിലേക്ക് വളരാന്‍ ദീപികയ്ക്ക് സാധിച്ചിരുന്നില്ല. യുവരാജ് സിങ്ങാണ് ദീപികയെ സിനിമയിലേക്ക് വളര്‍ത്തിയത്. ഓം ശാന്തി ഓം എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലേക്ക് ദീപിക എത്തിയത് യുവിയുടെ ശുപാര്‍ശയിലൂടെയാണ്. ഈ ഒരു സിനിമകൊണ്ട് തന്നെ പേരെടുക്കാന്‍ ദീപികയ്ക്കായി.

yuvraj singh

ബോളിവുഡില്‍ അതിവേഗത്തിലായിരുന്നു ദീപികയുടെ വളര്‍ച്ച. ഇതോടെ യുവിയുമായുള്ള പ്രണയ ബന്ധത്തില്‍ വിള്ളല്‍ വീണു. വന്ന വഴി മറന്ന ദീപിക യുവരാജിനെ വഞ്ചിക്കുകയായിരുന്നുവെന്ന് പറയാം. തന്റെ വ്യക്തിപരമായ കാര്യങ്ങളിലടക്കം അനാവശ്യമായി യുവി ഇടപെടുകയാണെന്ന ആരോപണം ദീപിക ഉയര്‍ത്തിയിരുന്നു. എന്നാല്‍ തന്റെ സ്‌നേഹം ആത്മാര്‍ത്ഥമായിരുന്നുവെന്നും ഈ പ്രണയം തകരാന്‍ കാരണം രണ്‍ബീര്‍ കപൂറാണെന്നുമാണ് യുവി വെളിപ്പെടുത്തിയത്.

ബോളിവുഡിലേക്കെത്തിയ ശേഷം ദീപികയും രണ്‍ബീര്‍ കപൂറും തമ്മില്‍ പ്രണയത്തിലായി. ഗോസിപ്പ് കോളങ്ങളില്‍ ഇവരുടെ ഡേറ്റിങ് ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുള്ളതാണ്. ദീപികയുമായുള്ള പ്രണയത്തകര്‍ച്ചയെ വളരെ വേദനയോടെയാണ് യുവി കണ്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെത്തന്നെ വ്യക്തം. 'അവള്‍ എന്റെയൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരാളോടൊപ്പമാണ്. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണെന്നാണ് കരുതുന്നത്.

ഒരാള്‍ ബന്ധം വേര്‍പെടുത്തണമെന്ന് ആഗ്രഹിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതിന് പരിതിയുണ്ട്. ആരേയും വേദനിപ്പിക്കാനും അധിക്ഷേപിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വസ്തുത ഇതാണ്' എന്നാണ് യുവരാജ് പറഞ്ഞത്. യുവരാജിന്റെ ഹൃദയം തകര്‍ത്ത പ്രണയ ബന്ധമായിരുന്നു ഇതെന്ന് പറയാം. ഇതിന് ശേഷവും പല പ്രണയ ബന്ധങ്ങളും യുവിക്കുണ്ടായെങ്കിലും ഇതൊന്നും നീണ്ടില്ല. ഒടുവില്‍ അദ്ദേഹം അര്‍ബുദ ബാധിതനായതോടെ എല്ലാ ബന്ധങ്ങളും വിട്ടുപോയി.

എന്നാല്‍ രോഗത്തോട് പോരാടി ജയിച്ച യുവരാജ് പിന്നീട് ഹസല്‍ കീച്ചിനെയാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് ഒരു കുഞ്ഞുമുണ്ട്. അന്ന് സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ് യുവരാജ്്. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലക റോളിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. വൈകാതെ ക്രിക്കറ്റിലേക്ക് തിരിച്ചെത്താന്‍ യുവിക്ക് സാധിക്കുമെന്ന് തന്നെ കരുതാം.

Story first published: Wednesday, February 14, 2024, 9:45 [IST]
Other articles published on Feb 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+