Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനെ മാറ്റിയത് നന്നായി, കാരണമുണ്ട്! യുവരാജിന്റെ വാക്കുകള്‍ വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ഈ സീസണിന് ശേഷം മെഗാ താരലേലം നടക്കുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ എല്ലാ ടീമുകള്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് മുംബൈ ഇന്ത്യന്‍സ് ടീമിലേക്കാണ്.

മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് ടീം ഇത്തവണ ഇറങ്ങുന്നത്. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ മൂന്ന് ലക്ഷത്തോളം ആരാധകര്‍ ടീമിനെ സാമൂഹ്യ മാധ്യമങ്ങളില്‍ അണ്‍ഫോളോ ചെയ്തു. കൂടാതെ മുംബൈ ടീമിനുള്ളില്‍ത്തന്നെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ വിയോജിപ്പുണ്ട്. ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നിവരെ മറികടന്നാണ് ഹാര്‍ദിക് നായകസ്ഥാനത്തേക്കെത്തിയത്.

ഇപ്പോഴിതാ മുംബൈ തിടുക്കപ്പെട്ട് രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക്കിനെ നിയമിക്കേണ്ടിയിരുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ലോകകപ്പ് ഹീറോയുമായ യുവരാജ് സിങ്. 'യുവരാജ് സിങ് അഞ്ച് തവണ മുംബൈയെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ്. അവനെ നായകസ്ഥാനത്ത് നിന്ന് മാറ്റുകയെന്നത് വലിയ തീരുമാനമാണ്. ഹാര്‍ദിക് മികച്ച നായകനാണ്. എന്നാല്‍ രോഹിത് ശര്‍മക്ക് ഒരു സീസണില്‍ കൂടി അവസരം നല്‍കാമായിരുന്നു.

ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്യാം. എന്നിട്ട് ഫ്രാഞ്ചൈസി എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് നോക്കാം. എന്നാല്‍ അങ്ങനെയൊരു നീക്കമല്ല ഉണ്ടായത്. തീര്‍ച്ചയായും ഫ്രാഞ്ചൈസിയുടെ നിലയില്‍ ചിന്തിക്കുമ്പോള്‍ ഈ തീരുമാനത്തിന് യുക്തിയുണ്ട്. അവര്‍ ടീമിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നു. എന്നാല്‍ രോഹിത് ഇപ്പോഴും ഇന്ത്യയുടെ നായകനാണെന്ന് ഓര്‍ക്കുക. കൂടാതെ അവന്‍ നന്നായി കളിക്കുന്നുമുണ്ട്. എല്ലാവര്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാവും.

hardik pandya rohit sharma

എന്നാല്‍ ഫ്രാഞ്ചൈസി ഭാവി മുന്നില്‍ക്കണ്ടാവും തീരുമാനങ്ങളെടുക്കുക' യുവരാജ് സിങ് പറഞ്ഞു. ഹാര്‍ദിക് മികച്ച നായകനാണെന്നതില്‍ സംശയമില്ല. 35 പിന്നിടാനൊരുങ്ങുന്ന രോഹിത്തിന് ഇനി വലിയ ഭാവി ഇല്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയത് ടീമിന്റെ ഭാവിക്ക് ഗുണം ചെയ്യും. പക്ഷെ രോഹിത്തിനെ മുംബൈ തഴഞ്ഞ രീതി ശരിയായില്ല. രോഹിത്തിനോട് വേണ്ടത്ര ആലോചന നടത്താതെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് പറയാം.

ഇതിന്റെ പരിഭവം രോഹിത്തിന്റെ ഭാര്യ റിതികയുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്. സൂര്യകുമാര്‍ യാദവും ജസ്പ്രീത് ബുംറയും ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരേ നേരത്തെ തന്നെ രംഗത്തെത്തിയതാണ്. ഹാര്‍ദിക്കിന് കീഴില്‍ മുംബൈയുടെ ഒത്തിണക്കം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും നായകനെന്ന നിലയില്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. എന്നാല്‍ ഈ പ്രതിസന്ധികളെ മറികടക്കാനുള്ള കഴിവ് ഹാര്‍ദിക്കിനുണ്ട്.

'പ്രതിഭ നോക്കുമ്പോള്‍ ഹാര്‍ദിക് വളരെ മികച്ചവനാണ്. എന്നാല്‍ ഗുജറാത്തിന്റെ നായകനാവുകയെന്നതും മുംബൈയുടെ നായകനാവുകയെന്നതും തികച്ചും വ്യത്യസ്തമായ കാര്യമാണ്. മുംബൈ വലിയ ടീമായതിനാല്‍ വലിയ പ്രതീക്ഷകളാവും ഉണ്ടാവുക. ആ സമ്മര്‍ദ്ദം നമ്മള്‍ നേരിടേണ്ടി വരും. ടീമിനുള്ളില്‍ അവന് വലിയ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷ. മുംബൈക്ക് മികച്ച പ്രകടനം നടത്താനാവട്ടെ' യുവരാജ് കൂട്ടിച്ചേര്‍ത്തു.

മുംബൈയുടെ ആദ്യ മത്സരം ഗുജറാത്തിനെതിരേയാണ്. ഇത്തവണ കരുത്തുറ്റ താരനിര മുംബൈക്കുണ്ട്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. നായകനെന്നതിലുപരിയായി ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് അവസരത്തിനൊത്ത് ഉയരേണ്ടത് അത്യാവശ്യമാണ്. 2020ന് ശേഷം കപ്പിലേക്കെത്താനാവാത്ത മുംബൈയെ കിരീടത്തിലേക്കെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് ഹാര്‍ദിക്കിനുള്ളത്. അദ്ദേഹത്തിനത് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Thursday, March 14, 2024, 11:36 [IST]
Other articles published on Mar 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+