For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2024: യുവരാജിനൊപ്പമെത്തും, ഒരോവറില്‍ 6 സിക്‌സര്‍ നേടും- ഹാര്‍ദിക് അന്ന് പറഞ്ഞത്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ഈ മാസം 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇതിന് ശേഷം ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് ടി20 ലോകകപ്പിനായാണ്. ജൂണ്‍ 1നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. പ്രഥമ ടി20 ലോകകപ്പിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. കരുത്തുറ്റ താരനിര ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ കപ്പിലേക്കെത്താമെന്ന കണക്കുകൂട്ടലിലാണ് ടീം. വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് ഇത്തവണ ടി20 ലോകകപ്പ് നടക്കുന്നത്.

ടി20 ലോകകപ്പിന്റെ ഓര്‍മയിലേക്കെത്തുമ്പോള്‍ ആദ്യം ഓര്‍മവരുന്നത് യുവരാജ് സിങ്ങിന്റെ ആറ് സിക്‌സര്‍ പ്രകടനമാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലാണ് യുവരാജ് ഒരോവറിലെ ആറ് പന്തുകളും സിക്‌സര്‍ പായിച്ചത്. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഓവറിലായിരുന്നു ഈ നേട്ടം. യുവരാജിന് മുമ്പോ പിമ്പോ ഈ നേട്ടത്തിലെത്താന്‍ മറ്റൊരു ഇന്ത്യക്കാരനുമായിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവരാജിന്റെ ഈ റെക്കോഡിന്റെ പിന്മുറക്കാരനായുള്ള കാത്തിരിപ്പ് നീളുകയാണ്.

hardik pandya

ഇതിന് പ്രതിഭയുള്ളവര്‍ ഉണ്ടെങ്കിലും ഭാഗ്യം കൂടി തുണക്കേണ്ടതായുണ്ട്. ഒരിക്കല്‍ ഹാര്‍ദിക് പാണ്ഡ്യ താന്‍ യുവരാജിന്റെ റെക്കോഡിനൊപ്പമെത്തുമെന്ന് വെല്ലുവിളിച്ചിരുന്നു. ഈ സംഭവം ഓര്‍ക്കുന്നുണ്ടോ? പരിശോധിക്കാം. 'യുവരാജ് സിങ്ങിന്റെ ആറ് സിക്‌സര്‍ റെക്കോഡ് എപ്പോഴും എന്റെ മനസിലുള്ള കാര്യമാണ്. എപ്പോള്‍ സിക്‌സറടിച്ചാലും ഈ നേട്ടം സ്വപ്‌നം കാണാറുണ്ട്. ഇത്തരമൊരു അവസരം ലഭിക്കാനായി കാത്തിരിക്കുന്നു. സന്ദര്‍ഭം ലഭിച്ചാല്‍ അതിന് തീര്‍ച്ചയായും ശ്രമിക്കും.

ഇത്തരം റെക്കോഡുകള്‍ സ്വന്തമാക്കുകയെന്നത് ഏതൊരു താരത്തിന്റേയും ആഗ്രഹമാണ്' 2017ല്‍ ഹാര്‍ദിക് പറഞ്ഞു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബറോഡക്കായി കളിച്ച ശേഷമായിരുന്നു ഹാര്‍ദിക്കിന്റെ പ്രതികരണം. ഡല്‍ഹിക്കെതിരേ ഒരോവറില്‍ 34 റണ്‍സ് അന്ന് ഹാര്‍ദിക് നേടിയിരുന്നു. അഞ്ച് സിക്‌സും ഒരു ഫോറും അന്ന് ഹാര്‍ദിക് പറത്തി. ദൗര്‍ഭാഗ്യവശാലാണ് ഒരു പന്ത് ബൗണ്ടറിയായത്. അല്ലായിരുന്നെങ്കില്‍ ആറ് സിക്‌സര്‍ ക്ലബ്ബിലേക്ക് ഹാര്‍ദിക്കിനും എത്താന്‍ സാധിക്കുമായിരുന്നു.

തന്റെ ആറ് സിക്‌സര്‍ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവരായി യുവരാജ് തിരഞ്ഞെടുത്ത ഇന്ത്യന്‍ താരങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലുമാണ്. കെ എല്‍ രാഹുല്‍ ഇന്ത്യക്കായി ഇപ്പോള്‍ മധ്യനിരയിലാണ് കളിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ ഫിനിഷറാണ്. ഇപ്പോള്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി ടി20 കളിക്കുന്ന ഹാര്‍ദിക്കിന് യുവരാജിന്റെ ആറ് സിക്‌സര്‍ റെക്കോഡ് സ്വന്തമാക്കുക കടുപ്പമായിരിക്കില്ല. എന്നാല്‍ അതിനുള്ള സാഹചര്യം അനുകൂലമാവുക എളുപ്പമായിരിക്കില്ല.

ഹാര്‍ദിക് പാണ്ഡ്യ നിലവില്‍ ഐപിഎല്ലിനായുള്ള തയ്യാറെടുപ്പിലാണ്. അവസാന രണ്ട് സീസണുകളിലും ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഇത്തവണ മുംബൈ ഇന്ത്യന്‍സിലേക്ക് ഹാര്‍ദിക് തിരിച്ചെത്തിയിട്ടുണ്ട്. മുംബൈയുടെ നായകനായിട്ടാവും ഹാര്‍ദിക് കളിക്കുക. ഇത്തവണയും ഫിനിഷര്‍ റോളിലാണോ ഹാര്‍ദിക് കളിക്കുകയെന്നത് കണ്ടറിയണം. പരിക്കിനെത്തുടര്‍ന്ന് വലിയ ഇടവേളക്ക് ശേഷമാണ് ഹാര്‍ദിക്കിന്റെ മടങ്ങിവരവ്.

പഴയ വെടിക്കെട്ട് ബാറ്റിങ് കരുത്ത് ഇപ്പോഴും ഹാര്‍ദിക്കിനുണ്ടാവുമെന്ന് കരുതാം. തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള ഹാര്‍ദിക്കിന് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ഐപിഎല്ലില്‍ ഒരോവറില്‍ ആറ് സിക്‌സറെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഇത്തവണ ഹാര്‍ദിക്കിനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. വരുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക്കായിരുന്നു ഇന്ത്യയെ നയിക്കേണ്ടിയിരുന്നത്. എന്നാല്‍ പരിക്ക് വില്ലനാവുകയായിരുന്നു.

രോഹിത് ശര്‍മക്ക് കീഴിലാവും ഇത്തവണ ഇന്ത്യ ടി20 ലോകകപ്പ് കളിക്കുക. ഹാര്‍ദിക് നിര്‍ണ്ണായക താരമായി ഇന്ത്യന്‍ ടീമിലുണ്ടാവും. യുവരാജിന്റെ സിക്‌സര്‍ റെക്കോഡിനൊപ്പമെത്തുക ഹാര്‍ദിക്കിന് ഇനി സ്വപ്‌നമായി മാറാനാണ് സാധ്യത. പ്രായം മുന്നോട്ട് പോകുന്തോറും ഫിറ്റ്‌നസും പ്രശ്‌നമാകവെ ഹാര്‍ദിക്കിന് കാര്യങ്ങള്‍ എളുപ്പമാവില്ല.

Story first published: Wednesday, March 6, 2024, 15:07 [IST]
Other articles published on Mar 6, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+