For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഏറ്റവും വെറുക്കുന്ന ഐപിഎല്‍ ടീമേത്? സിഎസ്‌കെയല്ല- യുവരാജ് പറയുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളാണ് യുവരാജ്. ബാറ്റ്‌സ്മാനെന്ന നിലയിലും ബൗളറെന്ന നിലയിലും ഫീല്‍ഡറെന്ന നിലയിലും ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്താന്‍ യുവരാജിന് സാധിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യ അലമാരയിലെത്തിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയത് യുവരാജായിരുന്നു. വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിരുന്ന യുവരാജ് ഐപിഎല്ലിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ്.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന യുവരാജ് പൂനെ വാരിയേഴ്‌സിനേയും നയിച്ചിട്ടുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ്, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് ടീമുകളുടേയും ഭാഗമായിരുന്നു യുവരാജ്. ഒരിക്കല്‍ യുവരാജ് താന്‍ കളിക്കാന്‍ വെറുക്കുന്ന ഐപിഎല്‍ ടീമിനെ വെളിപ്പെടുത്തിയിരുന്നു. അത് തന്റെ മുന്‍ ടീമായ പഞ്ചാബ് കിങ്‌സാണെന്നാണ് യുവരാജ് പറഞ്ഞത്. പഞ്ചാബിനെ പ്ലേ ഓഫിലേക്കടക്കം നയിച്ച നായകനാണ് യുവരാജ്.

എന്നാല്‍ പിന്നീട് ടീം മാനേജ്‌മെന്റ് തന്നോട് പെരുമാറിയച് മോശമായാണെന്നും ഇനിയൊരിക്കലും അവര്‍ക്കായി കളിക്കില്ലെന്ന് ഉറപ്പിച്ചിരുന്നുവെന്നും യുവരാജ് പറഞ്ഞിരുന്നു. പ്രീതി സിന്ദയുള്‍പ്പെടെയുള്ളവരുടെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് പഞ്ചാബ് കിങ്‌സ്. 'പഞ്ചാബ് കിങ്‌സില്‍ നിന്ന് ഓടി ഒളിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവിടുത്തെ മാനേജ്‌മെന്റിന് എന്നെ ഇഷ്ടമായിരുന്നില്ല. എന്നോട് ചോദിക്കാതെയായിരുന്നു എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത്.

പഞ്ചാബിനെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ആ ഫ്രാഞ്ചൈസിയെയാണ് ഏറ്റവും വെറുക്കുന്നത്' എന്നാണ് യുവരാജ് ഒരിക്കല്‍ തുറന്ന് പറഞ്ഞത്. യുവരാജ് സിങ്ങിനെ പ്രതിസന്ധി ഘട്ടത്തില്‍ പഞ്ചാബ് പിന്തുണച്ചില്ല. പിന്നീട് യുവരാജിന് പഞ്ചാബിനോട് ദേഷ്യമായി ഇത് മാറിയെന്ന് പറയാം. കരിയറിന്റെ അവസാന സമയത്ത് യുവരാജിനെ പിന്തുണച്ചത് മുംബൈ ഇന്ത്യന്‍സാണ്. യുവരാജിനെ ടീമിലെടുക്കുകയും വിരമിക്കല്‍ മത്സരമടക്കം നല്‍കുകയും ചെയ്യാന്‍ മുംബൈ തയ്യാറായി.

yuvraj singh

രോഹിത് ശര്‍മ നായകനായിരിക്കെയാണ് യുവരാജിന് ഇത്തരമൊരു പിന്തുണ നല്‍കിയത്. ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുകയാണ് യുവി. പരിശീലക റോളില്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് യുവരാജ് പറഞ്ഞിരുന്നു. ആശിഷ് നെഹ്‌റ പരിശീലകനായ ഗുജറാത്ത് ടൈറ്റന്‍സില്‍ അവസരം ചോദിച്ചെങ്കിലും പരിഗണിച്ചില്ലെന്നും യുവി പറഞ്ഞു. എന്നാല്‍ അധികം വൈകാതെ തന്നെ പരിശീലക റോളില്‍ യുവിയെ പ്രതീക്ഷിക്കാം.

കളിച്ചിരുന്ന സമയത്ത് പലവട്ടം ഒറ്റക്ക് മത്സരഫലത്തെ മാറ്റിയ താരമാണ് യുവരാജ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സമ്മര്‍ദ്ദ സാഹചര്യത്തില്‍ കളിക്കാനും യുവരാജിന് കഴിവുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മികവിനെ പല ടീമുകള്‍ക്കും മുതലാക്കാവുന്നതാണ്. അര്‍ബുദത്തോട് പോലും തോല്‍ക്കാതെ കരിയറില്‍ പൊരുതിയ താരമാണ് യുവരാജ്. ഈ ധൈര്യവും പോസിറ്റീവ് മനോഭാവവും ടീമിനുള്ളില്‍ പോസിറ്റീവ് മനോഭാവമുണ്ടാക്കും.

വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ പരിശീലക സംഘത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. യുവരാജ് സിങ്ങിനെ ടി20 പരിശീലക സംഘത്തിലേക്ക് പരിഗണിച്ചാല്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവുമെന്നുറപ്പ്. ഐപിഎല്ലിലെ ഏതെങ്കിലും ടീമിനൊപ്പവും യുവരാജിനെ പ്രതീക്ഷിക്കാം. വരുന്ന സീസണിന് ശേഷം മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ പല ടീമിന്റേയും പരിശീലക സംഘത്തിലടക്കം മാറ്റങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.

തന്റെ പഴയ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പരിശീലക സംഘത്തിലേക്കെത്താന്‍ യുവരാജ് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. ഭാവിയില്‍ ഹൈദരാബാദിന്റെ ഉപദേഷ്ടാവായി യുവരാജ് എത്തുമോയെന്നതാണ് കണ്ടറിയേണ്ടത്. കരിയറില്‍ 132 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച യുവരാജ് 2750 റണ്‍സും 36 വിക്കറ്റുമാണ് നേടിയത്. 13 അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഐപിഎല്ലിലെ സെഞ്ച്വറി പ്രകടനം നടത്താന്‍ യുവരാജിനായിട്ടില്ല. ടി20യില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയിട്ടുള്ള താരമാണ് യുവരാജ് സിങ്.

Story first published: Wednesday, February 14, 2024, 15:40 [IST]
Other articles published on Feb 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+