For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വീരു, യുവി ഇവരല്ല; ഇന്ത്യയുടെ എക്കാലത്തെയും മികച്ച സിക്‌സ് വീരന്‍ ആ താരം! തിരഞ്ഞെടുത്ത് ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച സിക്‌സര്‍ വീരന്‍ ആരെന്നു ചോദിച്ചാല്‍ ഉത്തരം പറയാന്‍ ആരുമൊന്ന് കുഴയും. കാരണം വമ്പനടിക്കാരായ പല ബാറ്റര്‍മാരെയും വ്യത്യസ്ത കാലഘട്ടങ്ങളില്‍ നമുക്കു കാണാന്‍ സാധിച്ചിട്ടുണ്ട്. ഒരോവറില്‍ ആറു സിക്‌സറടിച്ച് ലോക റെക്കോര്‍ഡിട്ട യുവരാജ് സിങും പാട്ടും പാടി സിക്‌സര്‍ പറത്തുന്ന വീരേന്ദര്‍ സെവാഗുമെല്ലാം നമുക്കു മുന്നിലുണ്ട്. കൂടാതെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയും സിക്‌സറുകളുടെ കാര്യത്തില്‍ പുലിയായിരുന്നു.

അതുകൊണ്ടു തന്നെ എക്കാലത്തെയും മഹാനായ ഇന്ത്യയുടെ സിക്‌സറടിക്കാരനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ വലയുമെന്നുറപ്പ്. ഇപ്പോഴിതാ ഇന്ത്യയുടെ ഏറ്റവും മികച്ച സിക്‌സറടിക്കാരന്‍ ആരാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുഖ്യ കോച്ചും മുന്‍ ബാറ്റിങ് ഇതിഹാസവുമായ രാഹുല്‍ ദ്രാവിഡ്. നിലവിലെ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയെയാണ് സിക്‌സറുകളുടെ കാര്യത്തില്‍ ഇന്ത്യയുടെ കിങായി ദ്രാവിഡ് തിരഞ്ഞെടുത്തിരിക്കുന്നത്.

ROHIT-DRAVID

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ധരംശാലയില്‍ സമാപിച്ച അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനു ശേഷം സംസാരിക്കവെയാണ് രോഹിത്തിന്റെ സിക്‌സര്‍ പ്രഹരശേഷിയെ ദ്രാവിഡ് വാനോളം പുകഴ്ത്തിയത്.

ഈ കാണുന്നത് അവിശ്വസനീയമാണ്, ഇതു ഗെയിമിന്റെ മറ്റൊരു തലത്തിലുള്ള വശമാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മഹാനായ സിക്‌സറടിക്കാരനായ രോഹിത് ശര്‍മ നമുക്കുണ്ട്. സിക്‌സര്‍ പായിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ്, ശേഷി എന്നിവയെല്ലാം അസാധാരണമാണ്. ഓരോ തവണയും രോഹിത് ഷോട്ട് അടിക്കുമ്പോള്‍ അതു പുറത്തേക്കു പോവുന്നതായാണ് കാണപ്പെടാറുള്ളത്. ഇതു അതിശയിപ്പിക്കുന്നതാണെന്നും ദ്രാവിഡ് വിശദമാക്കി.

ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടെസ്റ്റ് പരമ്പരയില്‍ മികച്ച ബാറ്റിങായിരുന്നു രോഹിത് കാഴ്ചവച്ചത്. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കം അഞ്ചു ടെസ്റ്റുകളില്‍ നിന്നും 44 ശരാശരിയില്‍ 400 റണ്‍സ് ഹിറ്റ്മാന്‍ സ്‌കോര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം വളരെ ശാന്തവും റിലാക്‌സുമായി നിലനിര്‍ത്തുന്നതില്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നു ദ്രാവിഡ് ചൂണ്ടിക്കാട്ടി.

രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ ആഹ്ലാദം നല്‍കുന്ന കാര്യമാണ്. മധ്യനിരയില്‍ നിന്നും ഓപ്പണറിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര മഹത്തായിരുന്നു. രാജ്‌കോട്ട് ടെസ്റ്റില്‍ ടീമിന് തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ രോഹിത് നേടിയ ആ സെഞ്ച്വറി ഗംഭീരമാണ്. ആദ്യ ടെസ്റ്റ് മല്‍സരത്തില്‍ പരാജയപ്പെട്ടതിനു ശേഷം ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം വളരെ ശാന്തവും കൂളായും നിര്‍ത്തിയതിന്റെ ക്രെഡിറ്റ് രോഹിത്തിനാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സിക്‌സര്‍ വീരന്‍മാരില്‍ ഒരാളായാണ് രോഹിത് വിശേഷിപ്പിക്കപ്പെടുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ ഏറ്റവുമധികം സിക്‌സറുകളുള്ള താരമെന്ന ലോക റെക്കോര്‍ഡ് അദ്ദേഹത്തിനു സ്വന്തമാണ്. വിവിധ ഫോര്‍മാറ്റുകളിലായി ഹിറ്റ്മാന്‍ വാരിക്കൂട്ടിയത് 597 സിക്‌സറുകളാണ്.

ROHIT SHARMA

ഏകദിന ഫോര്‍മാറ്റിലേക്കു വന്നാല്‍ ഓള്‍ടൈം സിക്‌സര്‍ വേട്ടക്കാരില്‍ മൂന്നാംസ്ഥാനത്തു നില്‍ക്കുകയാണ് രോഹിത്. പാകിസ്താന്റെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയുടെ പേരിലാണ് ഈ ഫോര്‍മാറ്റിലെ സിക്‌സര്‍ റെക്കോര്‍ഡ്. 351 സിക്‌സറുകളാണ് അഫ്രീഡിയുടെ അക്കൗണ്ടിലുള്ളത്.

രണ്ടാംസ്ഥാനത്തു യൂനിവേഴ്‌സല്‍ ബോസെന്നറിയപ്പെടുന്ന വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലാണ്. 331 സിക്‌സറുകള്‍ ഗെയ്ല്‍ വാരിക്കൂട്ടി. 323 സിക്‌സറുകളുമായാണ് രോഹിത് മൂന്നാംസ്ഥാനത്തുള്ളത്. അധികം വൈകാതെ തന്നെ ഗെയ്‌ലിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അദ്ദേഹം രണ്ടാംസ്ഥാനത്തേക്കു കയറിയേക്കും.

ടെസ്റ്റ് കരിയറെടുത്താല്‍ 84 സിക്‌സറുകളാണ് രോഹിത്തിന്റെ സമ്പാദ്യം. 59 ടെസ്റ്റുകളില്‍ നിന്നാണിത്. സെവാഗ് കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവുമധികം സിക്‌സറുകളുള്ളതും ഹിറ്റ്മാന് തന്നെയാണ്. ടി20യില്‍ 190 സിക്‌സറുകളും രോഹിത് വാരിക്കൂട്ടി. ഇതും റെക്കോര്‍ഡാണ്.

Story first published: Sunday, March 10, 2024, 18:34 [IST]
Other articles published on Mar 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+