For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 12 ബോളില്‍ 46, പക്ഷെ യുവിക്ക് എന്നോടു കലിപ്പാവും! കാരണം പറഞ്ഞ് അഭിഷേക് ശര്‍മ

ഡല്‍ഹി: തീപ്പൊരി ഇന്നിങ്‌സുകളിലൂടെ ഈ ഐപിഎല്ലിലെ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡും അഭിഷേകുമുള്‍പ്പെട്ട എസ്ആര്‍എച്ചിന്റെ ഓപ്പണിങ് സഖ്യം ഈ സീസണില്‍ എതിര്‍ ടീം ബൗളര്‍മാരുടെ പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്. കാരണം അത്രയും സ്‌ഫോടനാത്മക ബാറ്റിങാണ് ഇരുവരും ഇതിനകം കാഴ്ചവച്ചിരിക്കുന്നത്. പവര്‍പ്ലേയില്‍ തന്നെ എതിരാളികളെ തല്ലിച്ചതച്ച് കളിയില്‍ മേല്‍ക്കൈ നേടുകയെന്നതാണ് ഹെഡ്- അഭിഷേക് ജോടിയുടെ ശൈലി.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ശനിയാഴ്ച നടന്ന എവേ മല്‍സരത്തിലും ഈ ജോടി ഓറഞ്ച് ആര്‍മിക്കായി മോശമാക്കിയില്ല. ഓപ്പണിങ് വിക്കറ്റില്‍ 138 റണ്‍സാണ് സഖ്യം വാരിക്കൂട്ടിയത്. വെറും 38 ബോളുകളില്‍ നിന്നാണ് ഇതെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. സീസണിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി ഈ കളിയില്‍ അഭിഷേക് കുറിക്കുമെന്നു കരുതിയെങ്കിലും 46ല്‍ പുറത്താവുകയായിരുന്നു. വെറും 12 ബോളുകളിലാണ് താരം ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. ആറു സിക്‌സറും രണ്ടു ഫോറുമടക്കമായിരുന്നു ഇത്.

ABHISHEK

വീണ്ടും തന്റെയൊരു തീപ്പൊരി ഇന്നിങ്‌സ് ഹൈദരാബാദിന്റെ വിജയത്തില്‍ നിര്‍ണാകമായി മാറിയതിന്റെ ആഹ്ലാദത്തിലും അഭിമാനത്തിലുമാണ് അഭിഷേക്. പക്ഷെ ഈ പ്രകടത്തില്‍ തന്റെ വഴികാട്ടിയും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടറുമായ യുവരാജ് സിങിനു അസ്വസ്ഥനും രോഷത്തിലുമാവുമെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇതിന്റെ കാരണമെന്താണെന്നും അഭിഷേക് വെളിപ്പെടുത്തി.

മല്‍സരശേഷം ടീമംഗവും ഓപ്പണിങ് പങ്കാളിയുമായ ഹെഡുമായി സംസാരിക്കവെയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. യുവി പാജി അസ്വസ്ഥനായിരിക്കുമെന്ന് എനിക്കു പറയേണ്ടി വരും. പക്ഷെ സീസണിലെ ആകെയുള്ള പ്രകടനം നോക്കിയാല്‍ അദ്ദേഹം സന്തോഷവാനായിരിക്കും. ഞാന്‍ എല്ലായ്‌പ്പോഴും കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യണമെന്നു ആഗ്രഹിക്കുന്നയാളാണ് യുവി പാജി.

ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ബൗണ്ടറികളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം ഓക്കെയായിരിക്കുമെന്നും ഞാന്‍ കരുതുന്നു. പക്ഷെ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും കേള്‍ക്കേണ്ടിവരുമെന്നും തനിക്കു തോന്നുന്നതായി അഭിഷേക് വിശദമാക്കി.

YUVRAJ SINGH

ഈ സീസണിലെ ഐപിഎല്ലിനിടെ നേരത്തേ അഭിഷേകിനെ വിമര്‍ശിച്ചിട്ടുള്ളയാളാണ് യുവരാജ്. വലിയ ഇന്നിങ്‌സുകള്‍ക്കായി ശ്രമിക്കാതെ വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ച് താരം വിക്കറ്റ് വലിച്ചെറിയുന്നതിലാണ് യുവി രോഷം പ്രകടിപ്പിച്ചത്. വലിയ നാഴികക്കല്ലുകള്‍ ചൂണ്ടിക്കാണിക്കാനില്ലെങ്കിലും സീസണില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് അഭിഷേക്. 215.97 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. ഏഴിന്നിങ്‌സുകളില്‍ നിന്നും 257 റണ്‍സാണ് അഭിഷേകിന്റെ സമ്പാദ്യം. ഒരേയൊരു ഫിഫ്റ്റി മാത്രമേ താരം നേടിയിട്ടുള്ളൂ.

ഡിസിക്കെതിരായ പോരാട്ടത്തില്‍ വലിയൊരു ബാറ്റിങ് റെക്കോര്‍ഡ് കുറിക്കാന്‍ ഹെഡ്- അഭിഷേക് ജോടിക്കായിരുന്നു. പവര്‍പ്ലേയില്‍ ഏറ്റുമധികം റണ്‍സെന്ന റെക്കോര്‍ഡാണ് ഈ സഖ്യം പഴങ്കഥയാക്കിയത്. ആറോവറില്‍ ഇരുവരും ചേര്‍ന്നു വാരിക്കൂട്ടിയത് 126 റണ്‍സായിരുന്നു.

മല്‍സരത്തില്‍ 266 റണ്‍സെന്ന കൂറ്റന്‍ ടോട്ടലും ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് സ്‌കോര്‍ ചെയ്തിരുന്നു. സീസണില്‍ അവരുടെ മൂന്നാമത്തെ 250 പ്ലസ് ടോട്ടല്‍ കൂടിയാണിത്. റണ്‍ചേസില്‍ ഡിസി പൊരുതിനോക്കിയെങ്കിലും അഞ്ചു ബോളുകള്‍ ബാക്കിനില്‍ക്കെ 199 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 18 ബോളില്‍ 66 റണ്‍സ് അടിച്ചെടുത്ത ജെയ്ക്ക് ഫ്രേസര്‍ മക്ഗര്‍ക്കാണ് ഡിസിയടെ ടോപ്‌സ്‌കോററായത്.

Story first published: Sunday, April 21, 2024, 15:54 [IST]
Other articles published on Apr 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+