Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുവിക്ക് മാത്രമല്ല എനിക്കുമാവും! ഒരോവറില്‍ 6 സിക്‌സര്‍, ചരിത്രം കുറിച്ച് യുവതാരം | വീഡിയോ വൈറല്‍

ക്രിക്കറ്റില്‍ ഒരോവറിലെ ആറു ബോളുകളും സിക്‌സറില്‍ കലാശിക്കുകയെന്നത് ചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള കാര്യമാണ്. ചുരുക്കം ചിലര്‍ക്കു മാത്രമേ ഈ അപൂര്‍വ്വനേട്ടം കുറിക്കാനായിട്ടുള്ളൂ. ഇപ്പോഴിതാ അവരുടെ കൂട്ടത്തിലേക്കു ഒരാള്‍ കൂടി സ്വന്തം പേര് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. ആന്ധ്രാ പ്രദേശിന്റെ യുവതാരം വംശി കൃഷ്ണയാണ് എലൈറ്റ് ക്ലബ്ബിലെ പുതിയ അംഗമായി മാറിയിരിക്കുന്നത്.

ഇന്ത്യയിലെ പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റുകളിലൊന്നായ സികെ നായുഡു ട്രോഫിയിലാണ് താരത്തിന്റെ അവിശ്വസനീയ പ്രകടനം. റെയില്‍വേസുമായുള്ള കളിയിലാണ് ആന്ധ്രയുടെ ഓപ്പണിങ് ബാറ്റര്‍ കൂടിയായ വംശി തുടരെ ആറു സിക്‌സറുകള്‍ പറത്തിയത്. നേരത്തേ ഇന്ത്യയുടെ വെറും മൂന്നു പേര്‍ക്കു മാത്രമേ ഓവറിലെ മുഴുവന്‍ ബോളുകളിലും സിക്‌സറടിക്കാനായിട്ടുള്ളൂ.

YUVRAJ- VAMSSHI KRRISHNA

മുന്‍ ഇതിഹാസ താരവും ടീം ഇന്ത്യയുടെ മുഖ്യ കോച്ചുമായിരുന്ന രവി ശാസ്ത്രി (1985), മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് (2007), ഏറ്റവും അവസാനമായി റുതുരാജ് ഗെയ്ക്വാദ് (2022) എന്നിവരാണ് ഒരോവറിലെ മുഴുവന്‍ ബോളുകളും സിക്‌സറിലെത്തിച്ചത്. ഇക്കൂട്ടത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കാനായത് യുവിക്കു മാത്രമാണ്. ഈ ലിസ്റ്റിലെ നാലാമനായി വംശി കൃഷ്ണയും മാറി.

ഒരോവറിലെ ആറു ബോളിലും സിക്‌സറടിക്കുന്ന വംശി കൃഷ്ണ, വീഡിയോ കാണാം

സികെ നായുഡു ട്രോഫിയുടെ ഫൈനലില്‍, കളിയുടെ അവസാന ദിനമായിരുന്നു ആന്ധ്ര ബാറ്ററായ വംശി കൃഷ്ണയുടെ തീപ്പൊരി പ്രകടനം. റെയില്‍വേസിന്റെ ഇടംകൈയന്‍ സ്പിന്നറായ ധമന്‍ദീപ് സിങിനെയാണ് വംശി അടിച്ചു പറപ്പിച്ചത്. മല്‍സരത്തില്‍ ആറു ബോളില്‍ ആറു സിക്‌സറുകള്‍ നേടുക മാത്രമല്ല സെഞ്ച്വറിയും കുറിക്കാന്‍ താരത്തിനായിരുന്നു.

64 ബോളില്‍ 110 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. പക്ഷെ മല്‍സരം ടൈയില്‍ കലാശിക്കുകയായിരുന്നു. ആന്ധ്രയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 378 റണ്‍സിനു മറുപടിയില്‍ റെയില്‍വേസ് ഒമ്പതു വിക്കറ്റിനു 865 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തുകയായിരുന്നു.

കൗ കോര്‍ണറിനു മുകളിലൂടെ സ്ലോഗ് സ്വീപ്പിലൂടെ സിക്‌സര്‍ പായിച്ചുകൊണ്ടാണ് ധമന്‍ദീപിനെതിരേ സിക്സര്‍ വേട്ടയ്ക്കു വംശി തിരികൊളുത്തിയത്. തൊട്ടടുത്ത ബോളില്‍ ഒരു സ്‌ട്രെയ്റ്റ് ഷോട്ടാണ് താരം കശളിച്ചത്. അതും സിക്‌സറില്‍ കലാശിക്കുകയായിരുന്നു. മിഡില്‍, ലെഗ് ഏരിയയിലാണ് അടുത്ത ബോള്‍ പിച്ച് ചെയ്തത്. വംശി അതു ലോങ് ഓണിനു മുകളിലൂടെ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. ഈ സിക്സോടെ ഫിഫ്റ്റിയും താരം പൂര്‍ത്തിയാക്കി.

അതുകൊണ്ടും വംശി നിര്‍ത്തിയില്ല. ആദ്യത്തെ ഷോട്ടിന്റെ റീപ്ലേ പോലെയാണ് നാലാമത്തെ ബോളിലെ ഷോട്ട് കാണപ്പെട്ടത്. എല്ലാവരെയും കാഴ്ചക്കാരാക്കി ബോള്‍ സിക്‌സറിലേക്കു മൂളിപ്പറക്കുകയായിരുന്നു. അഞ്ചാമത്തെ ബോള്‍ സ്വീപ്പ് ഷോട്ടിലൂടെയാണ് വംശി സിക്‌സറിലെത്തിച്ചത്. അവസാനത്തെ ബോള്‍ ബാക്ക്ഫൂട്ടില്‍ ഷോര്‍ട്ട് ലെഗിലൂടെയും പായിച്ച് താരം സിക്‌സറില്‍ ഡബിള്‍ ഹാട്രിക്കും പൂര്‍ത്തിയാക്കുകയായിരുന്നു.

ഒരോവറിലെ ആദ്യത്തെ ആറു ബോളിലും സിക്‌സറടിച്ച ആദ്യ ഇന്ത്യന്‍ താരം ശാസ്ത്രിയാണ്. 1985-86ലെ രഞ്ജി ട്രോഫിയില്‍ ബറോഡയുമായുള്ള കളിയില്‍ മുംബൈയ്ക്കു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് വെടിക്കെട്ട്. വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ഗാരി സോബേഴ്‌സിനു ശേഷം ലോക ക്രിക്കറ്റില്‍ ഈ നേട്ടം കുറിച്ച രണ്ടാമത്തെ മാത്രം താരമായിരുന്നു ശാസ്ത്രി.

2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേയാണ് യുവരാജ് ഒരോവറില്‍ ആറു സിക്‌സറുകളടിച്ചത്. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരേയാണിത്. പിന്നീട് 2022ലെ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഉത്തര്‍ പ്രദേശിനെതിരേ മഹാരാഷ്ട്രയ്ക്കു വേണ്ടി റുതുരാജും ഈ നേട്ടത്തിലെത്തി. റുതുരാജ് ആറല്ല, മറിച്ച് ഏഴു സിക്‌സറുകളാണ് ഒരോവറില്‍ വാരിക്കൂട്ടിയത്. ഒരു നോ ബോളുള്‍പ്പെടെ ഓവറിലെ ഏഴു ബോളിലും താരം സിക്‌സര്‍ കണ്ടെത്തുകയായിരുന്നു.

Story first published: Thursday, February 22, 2024, 10:27 [IST]
Other articles published on Feb 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+