വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ്; ക്രിക്കറ്റ് മത്സരം മഴ മുടക്കാതിരിക്കാന്‍ തകര്‍പ്പന്‍ ആശയവുമായി സൗരവ് ഗാംഗുലി

ലണ്ടന്‍: ലോകകപ്പിലെ ഒരു മത്സരം കൂടി മഴ മുടക്കിയതോടെ ആരാധകര്‍ രോഷത്തിലാണ്. പതിനെട്ട് മത്സരങ്ങള്‍ കഴിയുമ്പോഴേക്കും 4 മത്സരങ്ങള്‍ മുടങ്ങിയത് ഐസിസിയുടെ പിടിപ്പകേടുകൊണ്ടാണെന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. മഴ ഉണ്ടാകുമെന്നറിഞ്ഞിട്ടും തയ്യാറെടുപ്പ് നടത്താത്തതും കളികള്‍ക്ക് റിസര്‍വ് ദിനങ്ങള്‍ അനുവദിക്കാത്തതും ശരിയായില്ലെന്നാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം.

ആ പാകിസ്താന്‍ ബൗളറെ അടിച്ചുപറത്തണം.... ഇന്ത്യക്ക് മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഉപദേശം ഇങ്ങനെആ പാകിസ്താന്‍ ബൗളറെ അടിച്ചുപറത്തണം.... ഇന്ത്യക്ക് മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഉപദേശം ഇങ്ങനെ

വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം മഴ മുടക്കിയ പശ്ചാത്തലത്തിലാണ് ഗാംഗുലി ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇന്ത്യയില്‍ നേരത്തെ നടപ്പാക്കി വിജയിച്ച സംവിധാനം ഇവിടെയും പരീക്ഷിക്കാമെന്ന് ഗാംഗുലി പറയുന്നു. ഐസിസി ഇക്കാര്യം പരിഗണിക്കണമെന്നാണ് ഇപ്പോള്‍ ഇംഗ്ലണ്ടിലുള്ള ഗാംഗുലിയുടെ അഭിപ്രായം.

കൊല്‍ക്കത്തയില്‍ വിജയിച്ച സംവിധാനം

കൊല്‍ക്കത്തയില്‍ വിജയിച്ച സംവിധാനം

കൊല്‍ക്കത്ത ഈദന്‍ ഗാര്‍ഡനില്‍ മഴപെയ്ത് തോര്‍ന്നാല്‍ 10 മിനിറ്റിനുശഷം മൈതാനം മത്സരത്തിന് തയ്യാറാണെന്ന് ഗാംഗുലി പറഞ്ഞു. പിച്ചില്‍ മാത്രമല്ല, മൈതാനം മുഴുവന്‍ മൂടാനുള്ള കവര്‍ സംവിധാനമാണ് ഇതിന് കാരണം. അധികം ഭാരമില്ലാത്ത കവറാണ് ഇതിന് ഉപയോഗിക്കുന്നത്. ഇത് ഇംഗ്ലണ്ടില്‍ ലോര്‍ഡ്‌സില്‍ ഉള്‍പ്പെടെ കണ്ടിട്ടുണ്ട് എല്ലായിടത്തും ഇത് പരീക്ഷിക്കാമെന്ന് മുന്‍താരം വ്യക്തമാക്കി.

സൂര്യപ്രകാശം കടത്തിവിടും

സൂര്യപ്രകാശം കടത്തിവിടും

ഭാരക്കുറവ് കാരണം ഇത് ഉപയോഗിക്കാന്‍ കൂടുതല്‍ ജീവനക്കാരുടെ ആവശ്യമില്ല. മാത്രമല്ല, വളരെ നേര്‍ത്ത ഇതിനകത്തുകൂടി സൂര്യപ്രകാശം കടക്കുമെന്നതിനാല്‍ ദീര്‍ഘനേരം കവര്‍ മൂടുന്നതുകൊണ്ട് പുല്‍മൈതാനങ്ങള്‍ക്ക് കേട് സംഭവിക്കുന്നുമില്ല. മൈതാനത്തിന്റെ പച്ചപ്പും സ്വാഭാവികതയും നിലനിര്‍ത്താന്‍ ഈ സംവിധാനത്തിന് കഴിയും. ഇത് ലോകകപ്പിലും ഉപയോഗിക്കാമെന്ന് ഗാംഗുലി പറഞ്ഞു.

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം

ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം കൂടുതല്‍ നേരവും വൈകിയത് അന്നേദിവസം മഴ പെയ്തതുകൊണ്ടല്ലെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. മൂന്നു ദിവസത്തോളമായി മഴ പെയ്തതിനാല്‍ മൈതാനം ഉണങ്ങിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍, മൈതാനം കവര്‍ ചെയ്തിരുന്നെങ്കില്‍ ഇത്തരമൊരു സാഹചര്യം ഒഴിവാക്കാമായിരുന്നു. നേരത്തെ അനില്‍ കുംബ്ലെ ഉള്‍പ്പെടെയുള്ളവരും മൈതാനും മുഴുവനും കവര്‍ ചെയ്യാതിരുന്നത് വിമര്‍ശിച്ചിരുന്നു.

Story first published: Friday, June 14, 2019, 17:26 [IST]
Other articles published on Jun 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X