വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുര്‍ക്കി ഫുട്‌ബോള്‍ ഇതിഹാസം ഹാകന്‍ സുക്കൂര്‍ ജീവിതച്ചെലവിനായി ടാക്‌സി ഓടിക്കുന്നു

വാഷിങ്ടണ്‍: തുര്‍ക്കി കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ഹാകന്‍ സുകുറിന് ഇന്ന് ജീവിതം കഠിനം. ഫിഫ ലോകകപ്പില്‍ ഏറ്റവും വേഗമേറിയ ഗോള്‍നേടി ഫുട്‌ബോള്‍ ആരാധകരുടെ മനസില്‍ ഇടംനേടിയ താരമാണ് സുകുര്‍. കളിക്കളത്തില്‍നിന്നും വിടപറഞ്ഞശേഷം താരം ജീവിക്കാനായി ബുദ്ധിമുട്ടുകയാണ്. തന്റെ എല്ലാം തുര്‍ക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എര്‍ദോഗന്‍ കവര്‍ന്നെടുത്തെന്നാണ് സുകുറിന്റെ പ്രതികരണം.


ഉബര്‍ ടാക്‌സി ഡ്രൈവര്‍

ഉബര്‍ ടാക്‌സി ഡ്രൈവര്‍

വാഷിങ്ടണില്‍ ഉബര്‍ ടാക്‌സിയോടിച്ചും പുസ്തകങ്ങള്‍ വിറ്റുമാണ് താന്‍ ജീവിക്കുന്നതെന്ന് സുകുര്‍ വെളിപ്പെടുത്തി. രാജ്യത്തിനുവേണ്ടിയും തുര്‍ക്കി ക്ലബ്ബ് ഗളത്സരെയ്ക്കുവേണ്ടിയും വര്‍ഷങ്ങളോളം ബൂട്ടണിഞ്ഞ താരത്തിനാണ് ഇത്തരമൊരു അവസ്ഥ. ഇന്റര്‍മിലാന്‍, ബ്ലാക്ക്‌ബേണ്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയും കളിച്ചു. 1992 മുതല്‍ 2002 വരെ തുര്‍ക്കി ദേശീയ ടീമിനായി കളിച്ച താരം 112 മത്സരങ്ങളില്‍ നിന്നായി 51 ഗോളുകളും നേടി. 1987 മുതല്‍ 2008 വരെ വിവിധ ക്ലബുകള്‍ക്കായി കളിച്ച് 260 ഗോളുകളും സ്വന്തമാക്കി.

രാഷ്ട്രീയം ജീവിതം നശിപ്പിച്ചു

രാഷ്ട്രീയം ജീവിതം നശിപ്പിച്ചു

ഫുട്‌ബോള്‍ കരിയറിനുശേഷം അടുത്ത സുഹൃത്തായിരുന്ന എര്‍ദോഗനുമൊത്ത് രാഷ്ട്രീയത്തിലിറങ്ങിയതായിരുന്നു സുകുറിന് വിനയായത്. തുടക്കത്തില്‍ പാര്‍ലമെന്റ് അംഗമായെങ്കിലും പിന്നീട് 2013-ല്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ഇതോടെ കടുത്ത ശത്രുവായി മാറിയ എര്‍ദോഗന്‍ സുകുറിന്റെ ഒരു വിവാദ പ്രസംഗം വ്യാപകമായി പ്രചരിപ്പിച്ച് അദ്ദേഹത്തെ നാടുകടത്തുകയായിരുന്നു. പ്രസിഡന്റായ എര്‍ദോഗന്‍ സുകുറിനെ തീവ്രവാദിയായി മുദ്രകുത്തിയതോടെ അമേരിക്കയില്‍ ജീവിതം തള്ളിനീക്കുകയാണ് ഫുട്‌ബോള്‍താരം.

ത്രില്ലര്‍ വിജയം, മടങ്ങിവരവ് ഗംഭീരമാക്കി സാനിയ; ഹോബര്‍ട്ട് ഇന്റര്‍നാഷണലില്‍ ക്വാര്‍ട്ടറില്‍

തുര്‍ക്കിയില്‍നിന്നും പാലായനം

തുര്‍ക്കിയില്‍നിന്നും പാലായനം

രാജ്യത്ത് കടുത്ത ഭീഷണിയായിരുന്നു താന്‍ നേരിട്ടിരുന്നതെന്ന് സുകുര്‍ പറയുന്നു. ഭാര്യയ്ക്കും കുട്ടികള്‍ക്കും നേരെ ആക്രണമുണ്ടായി. ഒടുവില്‍ അവിടെനിന്നും രക്ഷപ്പെട്ടശേഷം പിതാവിനെ തടങ്കലിലാക്കി. തന്റെ സ്വത്തുക്കളെല്ലാം അവര്‍ കണ്ടുകെട്ടുകയും ചെയ്തു. തനിക്കിപ്പോള്‍ ഒന്നും ശേഷിക്കുന്നില്ല. തന്റെ സ്വാതന്ത്രവും സ്വത്തുക്കളുമെല്ലാം എര്‍ദോഗന്‍ കവര്‍ന്നെടുത്തെന്നും സുകുര്‍ വിലപിക്കുന്നു.

വേഗമേറിയ ഗോള്‍

വേഗമേറിയ ഗോള്‍

2002 ലോകകപ്പില്‍ സുകുര്‍ നേടിയ ഗോള്‍ ഇപ്പോഴും ചരിത്രമാണ്. ആ ലോകകപ്പില്‍ തുര്‍ക്കിയെ മൂന്നാം സ്ഥാനത്തേക്ക് നയിച്ച് രാജ്യത്തിന്റെ ഹീറോ ആയി മാറി. ദക്ഷിണകൊറിയയ്‌ക്കെതിരായ ലൂസേഴ്‌സ് ഫൈനലില്‍ ആദ്യ 10 സെക്കന്‍ഡിനുള്ളില്‍ വലകുലുക്കിയ സുകുറിന്റെ റെക്കോര്‍ഡ് ഇപ്പോഴും ആരും മറികടന്നിട്ടില്ല. ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ ഉടമയും തുര്‍ക്കി ഇതിഹാസതാരവുമാണ് ഇപ്പോള്‍ അമേരിക്കയിലെ തെരുവകളില്‍ കുടുംബം പുലര്‍ത്താനായി അലയുന്നത്.

Story first published: Tuesday, January 14, 2020, 15:32 [IST]
Other articles published on Jan 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X