ത്രില്ലര്‍ വിജയം, മടങ്ങിവരവ് ഗംഭീരമാക്കി സാനിയ; ഹോബര്‍ട്ട് ഇന്റര്‍നാഷണലില്‍ ക്വാര്‍ട്ടറില്‍

ഹോബര്‍ട്ട്: ടെന്നീസ് കോര്‍ട്ടിലെ ദീര്‍ഘകാല അവധിക്കുശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ താരം യ്ക്ക് ആദ്യ മത്സരത്തില്‍ ഗംഭീരവിജയം. യുക്രൈനിന്റെ നാദിയ കിച്ചനോക്കുമൊപ്പം ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ വനിതാ ഡബിള്‍സില്‍ കോര്‍ട്ടിലിറങ്ങിയ സാനിയ 2-6, 7-6, 10-3 എന്ന സ്‌കോറില്‍ ജയിച്ച് ക്വാര്‍ട്ടറിലെത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഒക്‌സാന കലാഷ്‌നിക്കോവ, മിയു കാറ്റോ സഖ്യത്തേയാണ് സാനിയയും പങ്കാളിയും കീഴടക്കിയത്.

ആദ്യ സെറ്റിലെ തോല്‍വിയോടെ സാനിയയുടെ ആത്മവിശ്വാസം നഷ്ടപ്പെടുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ടൈബ്രേക്കറിലേക്ക് നീണ്ട സെറ്റ് മുന്‍ ലോക ഒന്നാം നമ്പര്‍ താരവും പങ്കാളിയും ചേര്‍ന്ന് സ്വന്തമാക്കി തിരിച്ചെത്തി. നിര്‍ണായകമായ മൂന്നാം സെറ്റിലെ ടൈബ്രേക്കറിലും സാനിയയും നാദിയയും മികവ് തുടര്‍ന്നതോടെ എതിരാളികള്‍ മുട്ടുമടക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ അമേരിക്കന്‍ ജോഡിയായ ക്രിസ്റ്റിന മക്‌ഹെല്‍, വനിയ കിങ് എന്നിവരാണ് എതിരാളികള്‍.

പന്തിനൊപ്പം ഫോട്ടോ... ഇന്ത്യന്‍ ഫാന്‍സ് ഇടിച്ചുകയറി, ഭാര്യ ഭയന്നതായി ഓസീസ് താരം

അമ്മയാകാനുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് 2017ലാണ് സാനിയ കളംവിട്ടത്. അമ്മയായശേഷം കഠിനമായ പരിശീലനത്തിലൂടെ താരം കോര്‍ട്ടില്‍ തിരിച്ചെത്തുകയായിരുന്നു. ചൈന ഓപ്പണില്‍ 2017 ഒക്ടോബറില്‍ കളിച്ച താരം കഴിഞ്ഞ ഒക്ടോബറിലാണ് ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആറ് ഗ്ലാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പില്‍ സാനിയ ജേതാവായിട്ടുണ്ട്. ഡബിള്‍സില്‍ മാര്‍ട്ടിന ഹിംഗിസുമൊത്ത് വിജയക്കുതിപ്പ് നടത്തിയ സാനിയ ഇപ്പോള്‍ ലോക റാങ്കിങ്ങില്‍ 38-ാം സ്ഥാനത്താണ്. ഹോബര്‍ട്ട് ഇന്റര്‍നാഷണലിനുശേഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കളിക്കുമെന്ന് സാനിയ വ്യക്തമാക്കിയിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Read more about: tennis ടെന്നീസ്
Story first published: Tuesday, January 14, 2020, 15:24 [IST]
Other articles published on Jan 14, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X