For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ സെമി എത്തില്ലെന്ന് ആമിര്‍, ഫൈനല്‍ കളിക്കുമെന്ന് ഷഹ്‌സാദ്!! 'പൊരിഞ്ഞ അടി', ബെറ്റിങ്ങനെ

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവിയുമായി ബന്ധപ്പെട്ട് പാകിസ്താന്റെ മുന്‍ താരങ്ങള്‍ രണ്ടു തട്ടില്‍. ഇന്ത്യ വിരോധിയായ മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിറും മുന്‍ ഓപ്പണിങ് ബാറ്റര്‍ അഹ്മദ് ഷഹ്‌സാദുമാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പോരടിക്കുന്നത്.

ജിയോ ന്യൂസ് ഉര്‍ദു ചാനലിന്റെ (Geonews Urdu) ലോകകപ്പ് ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് ഇരുവരും പരസ്പരം കൊമ്പുകോര്‍ത്തത്. മാത്രമല്ല രസകരമായ ഒരു ബെറ്റും ഇവര്‍ വയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ കടക്കില്ലെന്നും വെസ്റ്റ് ഇന്‍ഡീസിനോടു തോറ്റ് പുറത്താവുമെന്നുമാണ് ആമിര്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചത്.

MOHAMMAD AMIR T20 WC 2026

പക്ഷെ തന്റെ മുന്‍ ടീമംഗത്തോടു യോജിക്കാന്‍ ഷഹ്‌സാദ് തയ്യാറല്ല. ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരേ ജയിച്ച് സെമിയില്‍ മാത്രമല്ല, ഫൈനലിലും ഉറപ്പായുമുണ്ടാവുമെന്നും അദ്ദേഹം പ്രവചിക്കുന്നു. ഇതിന്റെ കാരണത്തെ കുറിച്ചും ഷഹ്‌സാദ് വിശദീകരിക്കുകയാണ്.

T20 WC 2026: വിന്‍ഡീസിനെ വീഴ്ത്തുമോ ഇന്ത്യ? ഫലമിങ്ങനെ!! വൈറലായി എഐ പ്രവചനംT20 WC 2026: വിന്‍ഡീസിനെ വീഴ്ത്തുമോ ഇന്ത്യ? ഫലമിങ്ങനെ!! വൈറലായി എഐ പ്രവചനം

ഇന്ത്യ തോല്‍ക്കും

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ട് പോരാട്ടത്തെ കുറിച്ചായിരുന്നു ഷോയില്‍ വച്ച് മുഹമ്മദ് ആമിറിനോടു ആങ്കറുടെ ചോദ്യം. എന്റെ ഇപ്പോഴത്തെ പ്രവചനം ഒരു കാര്യം മാത്രമാണ്, അത് വെസ്റ്റ് ഇന്‍ഡീസ് സെമി ഫൈനലില്‍ കളിക്കുമെന്നാണും പുച്ഛഭാവത്തിലുള്ള പരിഹാസ ചിരിയോടെ ആമിറിന്റെ മറുപടി. എന്റെ ഫേവറിറ്റ് ടീമാണ് വെസ്റ്റ് ഇന്‍ഡീസെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തോല്‍ക്കണമെന്ന ആഗ്രഹം കൊണ്ടാണോ ഇങ്ങനെ പറയുന്നത്, അതോ കളിയെ കുറിച്ചുള്ള അനാലിസിസ് ആണോ ഇതെന്നുമാണ് പിന്നാലെ ആങ്കര്‍ ചോദിച്ചത്.

'ഇന്ത്യയെ വളരെ അനായാസം പരാജയപ്പെടുത്താന്‍ വെസ്റ്റ് ഇന്‍ഡീസിനു സാധിക്കും. കൊല്‍ക്കത്തയിലാണ് മല്‍സരം. ജസ്പ്രീത് ബുംറയെ കൂടാതെ ഇന്ത്യയുടെ മറ്റാരും അത്ര നല്ല ബൗളിങല്ല കാഴ്ചവയ്ക്കുന്നത്. സിംബാബ്‌വെ പോലും അവര്‍ക്കെതിരേ 184 റണ്‍സ് അടിച്ചെടുത്തു.

സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ 90 റണ്‍സിന്് ആറു വിക്കറ്റെന്ന നിലയില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് 180 വരെയെത്തുന്നത് നമ്മള്‍ കണ്ടിരുന്നു. മൂന്ന്- നാല് മികച്ച ബാറ്റര്‍മാര്‍ അവര്‍ക്കുണ്ട്. ഗംഭീര ടീമാണ് വിന്‍ഡീസിന്റേത്. വളരെ അനായാസം അവര്‍ ഇന്ത്യയെ തോല്‍പ്പിക്കും'-ഇങ്ങനെയായിരുന്നു ആമിറിന്റെ പ്രവചചനം.

T20 WC 2026: ആമിറിനെ തള്ളി ഹഫീസ്!! അഭിഷേക് കിടിലന്‍ താരം, കോച്ചെങ്കില്‍ ചെയ്യുക ഇങ്ങനെT20 WC 2026: ആമിറിനെ തള്ളി ഹഫീസ്!! അഭിഷേക് കിടിലന്‍ താരം, കോച്ചെങ്കില്‍ ചെയ്യുക ഇങ്ങനെ

ആമിറിനെ തള്ളി ഷഹ്‌സാദ്

ഇന്ത്യന്‍ ടീമിനെ എഴുതിത്തള്ളിയ മുഹമ്മദ് ആമിറിന്റെ അഭിപ്രായത്തോടു യോജിക്കാന്‍ പക്ഷെ അഹ്മദ് ഷഹ്‌സാദ് തയ്യാറല്ല. ആമിര്‍ പറഞ്ഞതിനെ താന്‍ അനുകൂലിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ സൂപ്പര്‍ എട്ടില്‍ ഇന്ത്യ ഉറപ്പായും ജയിക്കുമെന്നും ഷസ്ഹാദ് ചൂണ്ടിക്കാട്ടി.

'വെസ്റ്റ് ഇന്‍ഡീസുമായുള്ള മല്‍സരം ഇന്ത്യ ജയിക്കുമെന്നാണ് എനിക്കു തോന്നുന്നത്, കൂടാതെ സെമി ഫൈനലും കളിക്കും. കാരണം ഇന്ത്യന്‍ ടീമിനെ നോക്കിയാല്‍ വളരെയധികം കരുത്തുറ്റ നിരയാണ് അവരുടേതെന്നു കാണാം. നല്ലൊരു സിസ്റ്റത്തിലൂടെയാണ് അവര്‍ കളിക്കാരെ കൊണ്ടുവരുന്നത്.

വലിയ മല്‍സരങ്ങളുടെ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇന്ത്യയുടെ താരങ്ങള്‍ക്കറിയാം. പാകിസ്താനുമായുള്ള മല്‍സരത്തേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദം മറ്റൊരു കളിയിലുമുണ്ടാവില്ല. എത്ര ഏകപക്ഷീയമായാണ് അവര്‍ ഈ മല്‍സരങ്ങളില്‍ ജയിച്ചുകൊണ്ടിരിക്കുന്നത്.

കൂടാതെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ സിംബാബ്‌വെയുമായുള്ള അവസാന മല്‍സരത്തില്‍ വലിയൊരു മാര്‍ജിനില്‍ ജയിച്ചേ തീരൂവെന്നും ഇന്ത്യക്കു അറിയാമായിരുന്നു. 250ന് മുകളില്‍ റണ്‍സാണ് അവര്‍ അടിച്ചെടുത്തത്.

വലിയ മാര്‍ജിനില്‍ ജയം ആവശ്യമായി വരുമ്പോള്‍ പലപ്പോഴും മുന്‍നിര ടീമുകള്‍ 150 റണ്‍സില്‍ പുറത്താവുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഇന്ത്യ 250നു മുകളില്‍ സ്‌കോര്‍ ചെയ്തു. ഇതിനര്‍ഥം ഈ ലോകകപ്പ് നേടാനുള്ള പോരാട്ടവീര്യവും മനക്കരുത്തുമെല്ലാം അവര്‍ക്ക് ഉണ്ടെന്നു തന്നെയാണ്. ഇന്ത്യ സെമി ഫൈനലില്‍ മാത്രമല്ല, ഫൈനലിലും എത്തുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഷഹ്‌സാദ് വ്യക്തമാക്കി.

INDIAN TEAM T20 WC 2026

ബെറ്റും വച്ചു

ഇന്ത്യ സെമി ഫൈനലില്‍ എത്തുമെന്ന അഹ്മദ് ഷഹ്‌സാദിന്റെ അഭിപ്രായത്തോടു താനും യോജിക്കുന്നതായി ഷോയില്‍ പങ്കെടുത്ത മറ്റൊരു മുന്‍ പാകിസ്താന്‍ താരമായ റാഷിദ് ലത്തീഫ് വ്യക്തമാക്കി. ഇന്ത്യ സെമിയില്‍ കടന്നില്ലെങ്കില്‍ ഈ ഷോയില്‍ പിന്നെ തന്നെ കാണില്ലെന്നായിരുന്നു ഷഹ്‌സാദ് ബെറ്റ് വച്ചത്.

വെസ്റ്റ് ഇന്‍ഡീസിനെതിരേ അഭിഷേക് ശര്‍മ സെഞ്ച്വറി നേടുമെന്നായിരുന്നു ലത്തീഫ് പ്രവചിച്ചത്. എന്നാല്‍ സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ, ജസ്പ്രീത് ബുംറ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യ ജയിപ്പിക്കുമെന്ന് ഷഹ്‌സാദ് വ്യക്കമാക്കി.

Story first published: Sunday, March 1, 2026, 13:59 [IST]
Other articles published on Mar 1, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+