പീഡനക്കേസ്: സൗമ്യജിത്തിനെ സസ്‌പെന്‍ഡ് ചെയ്തു... കോമണ്‍വെല്‍ത്ത് ഗെയിംസ് നഷ്ടമാവും

Written By:

ദില്ലി: പീഡനക്കേസില്‍ കുടുങ്ങിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ടേബിള്‍ ടെന്നീസ് ചാംപ്യനും ഒളിംപ്യനുമായ സൗമ്യജിത്ത് ഘോഷ് കൂടുതല്‍ കുരുക്കിലേക്ക്. കൊല്‍ക്കത്തയില്‍ നിന്നുള്ള 18 കാരി നല്‍കിയ പരാതിയെ തുടര്‍ന്നാണ് നേരത്തേ താരത്തിനെതിരേ കേസെടുത്തിരുന്നത്. ഇപ്പോള്‍ ദേശീയ ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ സൗമ്യജിത്തിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ താരത്തെ താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് ടേബിള്‍ ടെന്നീസ് ഫെഡറേഷന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു.

ഐപിഎല്‍ പഴയ ഐപിഎല്‍ അല്ല!! ക്രിക്കറ്റ് ലോകം പറയുന്നു, വാട്ട് എ ചെയ്ഞ്ച്...

ഇറ്റലിയെ തകര്‍ത്ത് അര്‍ജന്റീന... ബ്രസീലും മിന്നി, ജര്‍മനി- സ്‌പെയിന്‍ ഒപ്പത്തിനൊപ്പം

1

സസ്‌പെന്‍ഷന്‍ നിലവില്‍ വന്നതോടെ ഒരു ചാംപ്യന്‍ഷിപ്പിലും പങ്കെടുക്കാന്‍ സൗമ്യജിത്തിനു സാധിക്കില്ല. ഇതോടെ ഗോള്‍ഡ്‌ഗോസ്റ്റില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസും താരത്തിനു നഷ്ടമായി. ഏപ്രില്‍ 30നായിരുന്നു ടീമംഗങ്ങള്‍ക്കൊപ്പം സൗമ്യജിത്ത് ഗെംയിസിനായി യാത്ര തിരിക്കേണ്ടിയിരുന്നത്.

2

കൊല്‍ക്കത്തയിലെ ബറാസത്ത് പോലീസ് സ്‌റ്റേഷനിലാണ് 18 കാരിയായ പെണ്‍കുട്ടി അര്‍ജുന അവാര്‍ഡ് വിജയി കൂടിയായ സൗമ്യജിത്തിനെതിരേ പരാതി നല്‍കിയത്. 18 വയസ്സ് തികഞ്ഞാല്‍ വിവാഹം കഴിക്കാമെന്ന് വാഗ്ഗഗ്ദാനം ചെയ്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി സൗമ്യജിത്ത് നിരവധി തവണ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്. അതേസമയം, സൗമ്യജിത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയെനന് ലക്ഷ്യത്തോടെയാണ് പെണ്‍കുട്ടി ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് താരത്തിന്റെ കുടുംബം കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Story first published: Saturday, March 24, 2018, 15:37 [IST]
Other articles published on Mar 24, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍