ഷാരൂഖിന് മകനെ ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ ആഗ്രഹം; പക്ഷെ ക്രിക്കറ്റിലല്ല, പിന്നെയോ?

Posted By: rajesh mc

മുംബൈ: മക്കള്‍ എന്തായി തീരണം എന്ന് ഓരോ മാതാപിതാക്കള്‍ക്കും ഒരു ആഗ്രഹം കാണും. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും അത്തരമൊരു ആഗ്രഹം മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. ഇളയ മകന്‍ അഞ്ച് വയസ്സുകാരന്‍ അബ്‌റാം വളര്‍ന്ന് ഇന്ത്യന്‍ ഹോക്കി ടീമില്‍ ഇടംനേടണമെന്നാണ് ബോളിവുഡ് സൂപ്പര്‍താരത്തിന്റെ മോഹം. 2007-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ ചക്‌ദേ ഇന്ത്യയില്‍ ഷാരൂഖ് ഹോക്കി താരമായും, കോച്ചായും പ്രത്യക്ഷപ്പെട്ടിരുന്നു.

ഐപിഎല്‍; ചെന്നൈ ടീമിന് കനത്ത തിരിച്ചടിയായി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ പുറത്ത്

താരത്തിന്റെ ഹോക്കിയോടുള്ള പ്രേമം രഹസ്യമൊന്നുമല്ല. ഷാരൂഖിന്റെ കഥാപാത്രമായ കബീര്‍ ഖാന്‍ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് ഉയര്‍ത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഐപിഎല്ലില്‍ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പ്രോത്സാഹിപ്പിക്കാന്‍ മകള്‍ സുഹാനയ്ക്കും അബ്‌റാമിനും ഒപ്പമാണ് ഷാരൂഖ് എത്തിയത്. അബ്‌റാം ഇപ്പോഴും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടില്ല, പക്ഷെ ചെറിയ തോതില്‍ ഫുട്‌ബോള്‍ തട്ടിത്തുടങ്ങിയിട്ടുണ്ട്, ഷാരൂഖ് പറഞ്ഞു.

shahruk

പക്ഷെ മകന്‍ ഒരു ഹോക്കി താരമായി മാറണെന്നാണ് ഈ പിതാവ് ആഗ്രഹിക്കുന്നത്. ദിനേശ് കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ വീഴ്ത്തിയ വേളയിലാണ് മകനെ ക്രിക്കറ്റ് കളിപ്പിക്കാനല്ല ഹോക്കിയിലേക്ക് വഴിതിരിച്ചുവിടാനാണ് ആഗ്രഹിക്കുന്നതെന്ന് സൂപ്പര്‍താരം വെളിപ്പെടുത്തിയത്.

ഗൗതം ഗംഭീര്‍ ഡല്‍ഹി ടീമിലേക്ക് പോയ സാഹചര്യത്തിലാണ് ദിനേശ് കാര്‍ത്തിക് ടീമിന്റെ നേതൃത്വം ഏറ്റെടുത്തത്. ദിനേശിന് ആരാധകര്‍ പൂര്‍ണ്ണപിന്തുണ നല്‍കണമെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. ദിനേശ് സന്തോഷത്തോടെ ഇരിക്കേണ്ടത് കൊല്‍ക്കത്തയിലെയും, ബംഗാളിലെയും ജനങ്ങളുടെയും ഉത്തരവാദിത്വമാണ്. അദ്ദേഹം ക്യാപ്റ്റന്റെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള താരമാണ്, അതിന് പിന്തുണയാണ് ആവശ്യം, ഷാരൂഖ് വ്യക്തമാക്കി.

Story first published: Tuesday, April 10, 2018, 8:32 [IST]
Other articles published on Apr 10, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍