വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എല്‍ ക്ലാസിക്കോ നേരിട്ട് കണ്ട സ്വപ്‌ന സാഫല്യ നിറവില്‍ രോഹിത് ശര്‍മ

മാഡ്രിഡ്: എന്നെങ്കിലും ഒരിക്കല്‍ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും തമ്മിലുള്ള എല്‍ ക്ലാസിക്കോ മത്സരം നേരിട്ടു കാണണമെന്ന ആഗ്രഹം നിറവേറിയ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. കഴിഞ്ഞദിവസം റയലിന്റെ തട്ടമായ സാന്റിയാഗോ ബര്‍ണാബുവിലെ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിലിരുന്ന് ഭാര്യയ്‌ക്കൊപ്പം എല്‍ ക്ലാസിക്കോ കണ്ട രോഹിത് തന്റെ അനുഭവം പങ്കുവെച്ചു.

Rohit Sharma Shares His Experience Of Watching #ElClasico Live | Oneindia Malayalam

ഒരിക്കലും മറക്കാത്ത അനുഭവമാണിതെന്നാണ് രോഹിത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ലാ ലീഗ സംഘാടകര്‍ക്കും റയല്‍ മാഡ്രിഡിനും രോഹിത് നന്ദി പറഞ്ഞു. മറക്കാനാകാത്ത സ്വപ്‌ന തുല്യമായ അനുഭവമായിരുന്നു അത്. താന്‍ കുടുംബവും അതീവ സന്തോഷത്തിലാണെന്നും രോഹിത് പറഞ്ഞു. മൈതാനത്ത് ഭാര്യ റിതികയെ ചേര്‍ത്തുനിര്‍ത്തിയ ചിത്രവും ഹിറ്റ്മാന്‍ പങ്കുവെച്ചു.

rohitsharma

കോലിയുടെ പെരുമാറ്റം അതിരുവിട്ടോ? വിമര്‍ശകര്‍ ഇത് കൂടി അറിയണം... പ്രതികരിച്ചത് സോത്തികോലിയുടെ പെരുമാറ്റം അതിരുവിട്ടോ? വിമര്‍ശകര്‍ ഇത് കൂടി അറിയണം... പ്രതികരിച്ചത് സോത്തി

റയലും ബാഴ്‌സയും തമ്മില്‍ നടന്ന മത്സരത്തില്‍ റയല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ജയിച്ചത്. എല്‍ ക്ലാസിക്കോ കാണാന്‍ മാഡ്രിഡിലെത്തിയകാര്യം നേരത്തെ രോഹിത് പുറത്തുവിട്ടിരുന്നു. ലാ ലീഗയുടെ ഇന്ത്യന്‍ അംബാഡര്‍ കൂടിയായ രോഹിത് ഇതാദ്യമായാണ് എല്‍ ക്ലാസിക്കോ കാണാനെത്തുന്നത്. അതിമനോഹരമാണ് മാഡ്രിഡ് എന്നും എല്‍ ക്ലാസിക്കോ കാണാന്‍ കാത്തിരിക്കുകയാണെന്നും താരം ട്വീറ്റ് ചെയ്തു.

പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിന്റെ ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ രോഹിത് കളിച്ചിരുന്നില്ല. കഴിഞ്ഞ ഡിസംബറിലാണ് രോഹിത് ശര്‍മയെ ലാ ലീഗ അംബാസഡറായി നിയമിച്ചത്. ലാ ലീഗയിലെ ഒട്ടേറെ മത്സരങ്ങള്‍ ടെലിവിഷനിലൂടെ കണ്ടിട്ടുണ്ടെന്നായിരുന്നു രോഹിത് അന്ന് പറഞ്ഞത്. എല്‍ ക്ലാസിക്കോ പോലുള്ള മത്സരങ്ങള്‍ ഇത്രയും വലിയ സ്‌റ്റേഡിയത്തില്‍ ഇരുന്ന് കാണുന്നത് അത്ഭുതമായി തോന്നിയിട്ടുണ്ട്. ലാ ലീഗയുടെ അംബാസഡറാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും രോഹിത് അന്ന് പറഞ്ഞു.

Story first published: Tuesday, March 3, 2020, 13:51 [IST]
Other articles published on Mar 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X