വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോലിയേക്കാള്‍ മികച്ച നായകന്‍ രോഹിത്, ഐപിഎല്ലില്‍ ധോണി കേമന്‍: കൃഷ്ണപ്പ ഗൗതം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശ്രദ്ധപിടിച്ചുപറ്റിയ ഓള്‍റൗണ്ടറാണ് കൃഷ്ണപ്പ ഗൗതം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ കൃഷ്ണപ്പ ഗൗതം ഐപിഎല്ലിലെ മികച്ച താരങ്ങളുടെ പട്ടികയില്‍ ഇതിനോടകം ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ മികച്ച നായകന്മാരെക്കുറിച്ച് കൃഷ്ണപ്പ ഗൗതം മനസ്സ് തുറന്നിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ മികച്ച നായകന്‍ ആരെന്നും ഐപിഎല്ലിലെ മികച്ച നായകനാരെന്നുമാണ് കൃഷ്ണപ്പ പറഞ്ഞത്. 31കാരനായ ഈ കര്‍ണ്ണാടക താരം പുതിയ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാവും കളിക്കുക.

നായകരില്‍ രോഹിത് മിടുക്കന്‍

നായകരില്‍ രോഹിത് മിടുക്കന്‍

മികച്ച നായകരില്‍ നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേക്കാള്‍ മിടുക്കന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെന്നാണ് കൃഷ്ണപ്പ ഗൗതം പറയുന്നത്. രോഹിത് നയിച്ച ടീമിനൊപ്പം കളിച്ച് ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. അതിനാല്‍ത്തന്നെ കോലിയേക്കാള്‍ മികച്ച നായകനായി തോന്നിയത് രോഹിതിനെയാണെന്നും ഗൗതം പറഞ്ഞു. 2017ല്‍ രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു ഗൗതം. താരസമ്പന്നമായ മുംബൈ ഇന്ത്യന്‍സില്‍ വേണ്ടത്ര അവസരം ഗൗതത്തിന് ലഭിച്ചിരുന്നില്ല.

ഐപിഎല്ലില്‍ ധോണി തന്നെ കേമന്‍

ഐപിഎല്ലില്‍ ധോണി തന്നെ കേമന്‍

ഐപിഎല്ലില്‍ രോഹിതിനേക്കാളും കോലിയേക്കാളും കേമന്‍ ധോണിയാണെന്നാണ് ഗൗതത്തിന്റെ അഭിപ്രായം. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മൂന്ന് തവണ ലീഗ് കിരീടം ചൂടിക്കാന്‍ ധോണിക്കായി. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് നാല് തവണ മുംബൈയെ ഐപിഎല്ലിന്റെ ജേതാക്കളാക്കിയിട്ടുണ്ട്. എന്നാല്‍ കോലിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കിരീടത്തിലെത്തിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. മുംബൈയ്ക്കും രാജസ്ഥാനും വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും കളിക്കാന്‍ ആഗ്രഹമുള്ള ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണെന്നും ഗൗതം അഭിപ്രായപ്പെട്ടു. കര്‍ണാടക താരമായതിനാലാണ് നാട്ടിലെ ഫ്രാഞ്ചൈസിയായ ബംഗളൂരുവിനുവേണ്ടി കളിക്കാന്‍ ആഗ്രഹമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

കോലി-സ്മിത്ത്, ആരാണ് കേമന്‍? രസകരമായ ഉത്തരവുമായി വാര്‍ണര്‍

ഡിവില്ലിയേഴ്‌സ് -റസല്‍ ആരാധകന്‍

ഡിവില്ലിയേഴ്‌സ് -റസല്‍ ആരാധകന്‍

എബി ഡിവില്ലിയേഴ്‌സിന്റെയും ആന്‍േ്രഡ റസലിന്റെയും ആരാധകനാണ് താനെന്നാണ് ഗൗതം പറയുന്നത്. ഇരുവരും ഐപിഎല്ലില്‍ മികച്ച റെക്കോഡുകളുള്ള താരമാണ്. അവസാന രണ്ട് സീസണിലായി ഗെയിം ചെയിഞ്ചറായി റസല്‍ മാറിക്കഴിഞ്ഞു. ചാമ്പ്യന്‍ താരമാണ് അദ്ദേഹം. ഡിവില്ലിയേഴ്‌സ് ടീമിന് നല്‍കുന്ന പ്രചോദനം വലുതാണ്. ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. അസാമാന്യ എനര്‍ജിയാണ് ഡിവില്ലിയേഴ്‌സിന്റേതെന്നും ഗൗതം കൂട്ടിച്ചേര്‍ത്തു. റസല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയും ഡിവില്ലിയേഴ്‌സ് ബംഗളൂരുവിനുവേണ്ടിയുമാണ് കളിക്കുന്നത്.

ക്രിക്കറ്റിലെ ഒരേയൊരു ദാദ ഗാംഗുലി തന്നെ- തെളിയിച്ച സംഭവങ്ങള്‍

രാഹുല്‍ വരും കാല താരം

രാഹുല്‍ വരും കാല താരം

ഭാവിയിലെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരം കെ എല്‍ രാഹുലാണെന്നാണ് ഗൗതം പറയുന്നത്. സമീപകാലത്തായി ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും തകര്‍പ്പന്‍ പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്. ഏറ്റവും ശാന്തനായ താരം അജിന്‍ക്യ രഹാനെയാണെന്നും ബുദ്ധിമാനായതാരം ഷെയ്ന്‍ വോണാണെന്നും സ്റ്റീവ് സ്മിത്ത് സ്മാര്‍ട്ടാണെന്നും വിശേഷിപ്പിച്ച ഗൗതം ഇതിഹാസമെന്ന് അഭിപ്രായപ്പെട്ടത് അനില്‍ കുംബ്ലെയെയാണ്. കോലിയെ സ്ഥിരതയുടെ പര്യായമെന്നും ദ്രാവിഡ് വന്‍മതിലെന്നുമാണ് ഗൗതം അഭിപ്രായപ്പെട്ടത്.

233 വര്‍ഷത്തെ ചരിത്രം തിരുത്തുന്നു; എംസിസിയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലെയര്‍ കോണര്‍

കരിയര്‍

കരിയര്‍

31കാരനായ ഗൗതം 22 ഐപിഎല്ലിലാണ് കളിച്ചത്. 12 ബാറ്റിങ് ശരാശരിയില്‍ 144 റണ്‍സും 12 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 33ആണ് ഉയര്‍ന്ന സ്‌കോര്‍. 12 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Story first published: Friday, June 26, 2020, 12:11 [IST]
Other articles published on Jun 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X