വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റിലെ ഒരേയൊരു ദാദ ഗാംഗുലി തന്നെ- തെളിയിച്ച സംഭവങ്ങള്‍

ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് ഗാംഗുലിയുടെ സ്ഥാനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതുയുഗ പിറവിക്കു തുടക്കമിട്ട ക്യാപ്റ്റനെന്ന് മുന്‍ ഇതിഹാസം സൗരവ് ഗാംഗുലിയെ വിശേഷിപ്പിക്കാം. എതിരാളികളെ അവരുടെ മടയില്‍ കയറി തോല്‍പ്പിക്കാനുള്ള ധൈര്യവും ആക്രണോത്സുകതയുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ക്കു നല്‍കിയത് ദാദയാണെന്ന് നിസംശയം പറയാം. അതുകൊണ്ടു തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗാംഗുലിക്കും മുമ്പും ശേഷവുമെന്ന് ഇപ്പോള്‍ ക്രിക്കറ്റ് പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്.
നാട്ടില്‍ മാത്രമല്ല വിദേശത്തും ഇന്ത്യയെ ജയിപ്പിക്കാന്‍ ശീലിപ്പിച്ചത് അദ്ദേഹമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഒത്തുകളി വിവാദത്തിന്റെ നിഴലില്‍ കുരുങ്ങി പ്രതിസന്ധിയില്‍ നില്‍ക്കവെയായിരുന്നു ഗാംഗുലി നായകസ്ഥാനമേറ്റെടുക്കുന്നത്. എന്തിനും ശേഷിയുള്ള ഒരുപടയെ തന്നെ അദ്ദേഹം പിന്നീട് വാര്‍ത്തെടുത്തു. ഒരുപിടി മികച്ച കളിക്കാരെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വന്നത് ഗാംഗുലിയാണ്.

22 വര്‍ഷത്തിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ഇന്ത്യക്കു ടെസ്റ്റ് വിജയം സമ്മാനിച്ച ക്യാപ്റ്റനാണ് ഗാംഗുലി. കൂടാതെ പാകിസ്താനെതിരേ അവരുടെ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പരയും അദ്ദേഹം ഇന്ത്യക്കു നേടിത്തന്നു. ഗാംഗുലിക്കു കീഴില്‍ കളിച്ച 146 ഏകിനങ്ങളില്‍ 76 എണ്ണത്തില്‍ ഇന്ത്യ ജയം കൊയ്തു. 54 ആയിരുന്നു വിജയശരാശരി. 2003ലെ ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ എത്തിക്കാനും ഐസിസി ചാംപ്യന്‍സ് ട്രോഫി, 2002ലെ നാറ്റ് വെസ്റ്റ് ട്രോഫി എന്നിവ നേടിത്തരാനും ദാദയ്ക്കു കഴിഞ്ഞു.

കളിക്കളത്തില്‍ ആരെയും കൂസാത്ത പ്രകൃതമായിരുന്നു ഗാംഗുലിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയത്. എതിര്‍ താരങ്ങളെ തന്റെ വഴിക്കു കൊണ്ടുവരാനും അദ്ദേഹത്തിനായിട്ടുണ്ട്. ഇവ തെളിയിക്കുന്ന ചില സംഭവങ്ങള്‍ നമുക്ക് നോക്കാം.

സ്റ്റീവ് വോയെ കാത്തുനിര്‍ത്തിച്ചു

സ്റ്റീവ് വോയെ കാത്തുനിര്‍ത്തിച്ചു

2001ല്‍ ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ ടോസിനായി അന്നത്തെ ഓസീസ് നായകന്‍ സ്റ്റീവ് വോയെ ഗാംഗുലി കാത്തു നിര്‍ത്തിച്ചത് വലിയ ചര്‍ച്ചയായിരുന്നു. വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനത്തിനു മുമ്പായിരുന്നു സംഭവം. അന്ന് ഗാംഗുലി ഗ്രൗണ്ടിലെത്താന്‍ വൈകിയത് കാരണം വോയ്ക്കു അല്‍പ്പനേരം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. താന്‍ മനപ്പൂര്‍വ്വമായിരുന്നു അന്ന് അങ്ങനെ ചെയ്തതെന്നും വോയെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ഗാംഗുലി പിന്നീട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ഇതേ പരമ്പരയിലെ തൊട്ടുമുമ്പത്തെ ഏകദിനത്തിനിടെ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥിനോട് ഓസീസ് കോച്ച് ജോണ്‍ ബുക്കാനന്‍ മോശമായി പെരുമാറിയിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് വോയെ അന്നു താന്‍ കാത്തു നിര്‍ത്തിച്ചതെന്നുമാണ് ഗാംഗുലി തുറന്നു പറഞ്ഞത്. 2003ല്‍ ഇന്ത്യ ഓസീസ് പര്യടനം നടത്തിയപ്പോള്‍ ടോസിനു സമയത്ത് എത്തണമെന്ന് വോ ആവശ്യപ്പെട്ടപ്പോള്‍ നിങ്ങള്‍ മാന്യമായി പെരുമാറിയാല്‍ താനും അങ്ങനെ ചെയ്യാമെന്നു തിരിച്ചു മറുപടി നല്‍കിയതായും ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.
വോ തന്റെ ആത്മകഥയായ ഔട്ട് ഓഫ് മൈ കംഫേര്‍ട്ട് സോണെന്ന പുസ്‌കത്തില്‍ ഗാംഗുലിയെക്കുറിച്ചു പരാമര്‍ശിക്കുകയും ചെയ്തിരുന്നു. ഏഴു തവണ ഗാംഗുലി ടോസിനു വൈകി വന്നിട്ടുണ്ടെന്നും ഒരിക്കല്‍ ടോസ് തനിക്കാണെന്ന് ഗാംഗുലി തെറ്റായി അവകാശപ്പെട്ടിരുന്നതായും വോ ആരോപിച്ചിരുന്നു.

സിംബാബ്‌വെ താരത്തെ മാറ്റിനിര്‍ത്തി

സിംബാബ്‌വെ താരത്തെ മാറ്റിനിര്‍ത്തി

2002ല്‍ ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു. ഫരീദാബാദില്‍ നടന്ന ആദ്യ ഏകദിനം ആവേശകരമായിരുന്നു. 275 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ അവര്‍ക്കു നല്‍കിയത്. പത്താമനായി ഇറങ്ങിയ ഡഗ്ലസ് മരിലിയറുടെ അവിശ്വസനീയ ഇന്നിങ്‌സ് സിംബാബ്‌വെയെ തോല്‍വിയുടെ വക്കില്‍ നിന്നു ം ജയത്തിന് തൊട്ടരികിലെത്തിച്ചു.
ഒരു വിക്കറ്റ് ശേഷിക്കെ സിംബാബ്‌വെയ്ക്കു അവസാന നാലു പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ചു റണ്‍സായിരുന്നു. അപ്പോഴാണ് സിംബാബ്‌വെ നിരയിലെ പോമി എംബാങ്വ വെള്ളവുമായി ഗ്രൗണ്ടിലേക്കു വന്നത്. സഹതാരങ്ങളുടെ ദാഹം ശമിപ്പിക്കുയായിരുന്നില്ല മറിച്ച് കോച്ച് നല്‍കിയ ഉപദേശം കൈമാറുകയായിരുന്നു എംബാങ്വയുടെ വരവിന്റെ ലക്ഷ്യം. എന്നാല്‍ ഇത് ഗാംഗുലിക്കു മനസ്സിലാവുകയും ചെയ്തു. ആദ്യം നിര്‍ദേശം നല്‍കിയ എംബാങ്വ തുടര്‍ന്നാണ് വെള്ളക്കുപ്പി കൈമാറിയത്. ഉടന്‍ തന്നെ ഇടപെട്ട ഗാംഗുലി എംബാങ്വയെ ക്രീസിലുണ്ടായിരുന്ന ടീമംഗങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തി തിരിച്ചയക്കുകയും ചെയ്തു.

ആര്‍നോള്‍ഡിനെ ശകാരിച്ചു

ആര്‍നോള്‍ഡിനെ ശകാരിച്ചു

2002ലെ ചാംപ്യന്‍സ് ട്രോഫി ഫൈനലാണ് വേദി. ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു കലാശപ്പോരാട്ടം. അന്നു ഗാംഗുലിയും ലങ്കന്‍ ബാറ്റ്‌സ്മാന്‍ റസ്സല്‍ ആര്‍നോള്‍ഡും തമ്മില്‍ കളിക്കളത്തില്‍ വച്ച് ചൂടേറിയ വാക്‌പോര് നടന്നിരുന്നു.
ബാറ്റിങിനിടെ ലേറ്റ് കട്ട് കളിച്ച ആര്‍നോള്‍ഡ് മുന്നേട്ട് കയറിവന്ന് പിച്ചിന്റെ പ്രധാന ഏരിയയിലേക്കു കടന്ന ശേഷം സിംഗിളെടുക്കാതെ തിരികെ പോവുകയായിരുന്നു. ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്ന രാഹുല്‍ ദ്രാവിഡാണ് ഇത് ആദ്യം അംപയറോട് ചൂണ്ടിക്കാട്ടിയത്. അപ്പോള്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗാംഗുലി ആര്‍നോള്‍ഡിന് അരികിലേക്കേ് ഓടിവന്ന ശേഷം ശകാരിക്കുകയായിരുന്നു. ആര്‍നോള്‍ഡും തിരിച്ച് പ്രതികരിച്ചതോടെ കളി അല്‍പ്പസമയം തടസ്സപ്പെട്ടു. അംപയര്‍ ഡേവിഡ് ഷെപ്പേര്‍ഡ് ഇടപെട്ടാണ് രംഗം ശാന്തമാക്കി ഗാംഗുലിയെ തിരികെ അയച്ചത്. തുടര്‍ന്ന് ഫീല്‍ഡ് ചെയ്യുമ്പോഴും ഗാംഗുലി ആര്‍നോള്‍ഡിനെതിരേ ശകാരം തുടര്‍ന്നു കൊണ്ടിരുന്നു.

ലോര്‍ഡ്‌സിലെ ഐതിഹാസിക ആഹ്ലാദപ്രകടനം

ലോര്‍ഡ്‌സിലെ ഐതിഹാസിക ആഹ്ലാദപ്രകടനം

2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച ശേഷം ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ഗാംഗുലി ഷര്‍ട്ടൂരി നടത്തിയ ആഹ്ലാദ പ്രകടനം പോലോയെന്ന് ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനില്‍ നിന്നും കണ്ടിരുന്നില്ല. അതുകൊണ്ടു തന്നെ അന്നും ഇന്നും ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന മുഹൂര്‍ത്തമാണിത്.
അന്ന് അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ഗാംഗുലി പിന്നീട് പറഞ്ഞിരുന്നു. എന്നാല്‍ ഈ തരത്തില്‍ ഗാംഗുലി ആഹ്ലാദം പ്രകടിപ്പിക്കാന്‍ ഒരു കാരണം കൂടിയുണ്ടായിരുന്നു. ഈ ഫൈനലിന് അഞ്ചു മാസങ്ങള്‍ക്കുമുമ്പ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യക്കെതിരായ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ ജയത്തിലേക്കു നയിച്ച ശേഷം ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫ് ജഴ്‌സിയൂരി ഗ്രൗണ്ടിന് ചുറ്റും ഓടിയിരുന്നു. ആറു മല്‍സരങ്ങളുടെ പരമ്പര അന്ന് 3-3ന് സമനിലയില്‍ പിരിയുകയായിരുന്നു. അവസാന ഏകദിനത്തിലെ ജയത്തിനു ശേഷമയിരുന്നു ഫ്‌ളിന്റോഫിന്റെ ആഹ്ലാദപ്രകടനം. ഇതിനുള്ള മറുപടി കൂടിയാണ് ദാദ ലോര്‍ഡ്‌സിലെ ജയത്തിനു ശേഷം നല്‍കിയത്.

സമയം പാഴാക്കരുത്

സമയം പാഴാക്കരുത്

ക്യാപ്റ്റനായിരിക്കെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ പല തവണ നടപടി നേരിട്ടിട്ടുള്ള താരമാണ് ഗാംഗുലി. 2005ല്‍ പാകിസ്താന്‍ ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. ഈ പരമ്പരയിലെ ഒരു മല്‍സരത്തിനിടെ പാക് താരം മുഹമ്മദ് യൂസുഫിന് ബാറ്റിങിനിടെ കൈമുട്ടിന് പരിക്കേറ്റിരുന്നു. കൈമുട്ടില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയതോടെ കളി നിര്‍ത്തി വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് യൂസഫ് റണ്ണറെ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇത് കുറച്ചു സമയം കളി നിര്‍ത്തിവയ്ക്കാന്‍ ഇടയാക്കി. ഇതോടെ ഗാംഗുലിക്കു ഇടപെടേണ്ടിവന്നു.
നിങ്ങള്‍ മനപ്പൂര്‍വ്വം കളി വൈകിപ്പിക്കുകയാണെന്നു പറയുന്നില്ല. നിങ്ങള്‍ക്കു വിശ്രമം വേണമെങ്കില്‍ എടുക്കാം, അതില്‍ കുഴപ്പമില്ല. എന്നാല്‍ സമയത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. അതിന്റെ പേരില്‍ തനിക്കു പിഴയടക്കാന്‍ ഇടയാക്കരുതെന്നും ഗാംഗുലി യൂസഫിനോടു പറഞ്ഞിരുന്നു.

Story first published: Friday, June 26, 2020, 11:29 [IST]
Other articles published on Jun 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X