233 വര്‍ഷത്തെ ചരിത്രം തിരുത്തുന്നു; എംസിസിയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലെയര്‍ കോണര്‍
ലണ്ടന്‍: മെല്‍ബണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ (എംസിസി) 233 വര്‍ഷത്തെ ചരിത്രം തിരുത്തി മുന്‍ ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ക്ലെയര്‍ കോണര്‍. എംസിസിയുടെ പ്രസിഡന്റാകുന്ന ആദ്യ വനിതയെന്ന അതുല്യ നേട്ടമാണ് ക്ലെയര്‍ കോണര്‍ സ്വന്തമാക്കിയത്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് നിലവിലെ എംസിസി പ്രസിഡന്റ്. ഈ വര്‍ഷം അവസാനത്തോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ഇതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ എംസിസി പ്രഖ്യാപിച്ചത്.

ഇതുവരെയായും പുരുഷന്മാര്‍ മാത്രം ഭരിച്ചിരുന്ന എംസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതയെത്തുന്നത് ചരിത്ര മാറ്റത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. നിലവില്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ വനിതാ വിഭാഗത്തിന്റെ മാനേജിന്റെ ഡയറക്ടറാണ് ക്ലെയര്‍ കോണര്‍.കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക സമ്മേളനത്തിന് ശേഷം നിലവിലെ പ്രസിഡന്റായ സംഗക്കാരയാണ് പുതിയ ചരിത്ര തീരുമാനം വെളിപ്പെടുത്തിയത്.

അടുത്ത വര്‍ഷം ഒക്ടോബര്‍ ഒന്നിനാണ് ക്ലെയര്‍ കോണര്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുക. മറ്റുള്ള തസ്തികകളിലേക്കുള്ളവരെ കണ്ടെത്താനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികളാണ് തിരഞ്ഞെടുപ്പിന് പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതേ സമയം എംസിസിയുടെ പ്രസിഡന്റാകുന്നത് വലിയ ബഹുമതിയാണെന്ന് ക്ലെയര്‍ കോണര്‍ പ്രതികരിച്ചു. ക്രിക്കറ്റ് നേരത്തെ തന്നെ എന്റെ ജീവിതവുമായി അലിഞ്ഞ് ചേര്‍ന്നതാണ്. ഇപ്പോളത് മനോഹരമായ മറ്റൊരു ബഹുമതികൂടി എനിക്ക് നല്‍കിയിരിക്കുന്നുവെന്നും ക്ലെയര്‍ കോണര്‍ പ്രതികരിച്ചു. എത്ര ദൂരത്തുനിന്നാണ് ഇവിടെവരെയെത്തിയത്.
ക്രിക്കറ്റിലെ ഒരേയൊരു ദാദ ഗാംഗുലി തന്നെ- തെളിയിച്ച സംഭവങ്ങള്‍

ലോര്‍ഡ്‌സിലെ ആദ്യ സന്ദര്‍ശനം സ്വപ്‌നം കാണുന്നപോലെയായിരുന്നു. അന്ന് പെണ്‍കുട്ടികള്‍ക്ക് ക്രിക്കറ്റ് ഏറെ അകലെയായിരുന്നു.ഇന്ന് എല്ലാം മാറിയിരിക്കുന്നു. ഇപ്പോള്‍ എന്നെ വിശ്വസിച്ച് ഇത്രയും വലിയ അവസരം നല്‍കിയിരിക്കുന്നു. എംസിസിയെ സഹായിക്കുക എന്ന വലിയ ഉത്തരവാദിത്തമാണുള്ളത്. പുതിയ കാലഘട്ടത്തിലൂടെ ക്ലബ്ബിനെ വളര്‍ത്തുക തന്നെചെയ്യുമെന്നും ക്ലെയര്‍ കോണര്‍ കൂട്ടിച്ചേര്‍ത്തു.
പാക് ആരാധകന്‍ ഇന്ത്യന്‍ താരങ്ങളെ പരസ്യമായി അപമാനിച്ചു! ഒന്നും പ്രതികരിക്കാനായില്ല- വിജയ് ശങ്കര്‍

1995ലാണ് ക്ലെയര്‍ കോണര്‍ ഇംഗ്ലണ്ട് ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 19താമത്തെ വയസിലായിരുന്നു ഇത്. 2000ല്‍ ഇംഗ്ലണ്ട് വനിതാ ടീമിന്റെ ക്യാപ്റ്റനായി. ഒരു വര്‍ഷത്തിന് ശേഷം ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിക്കെതിരായ പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിച്ചും ക്ലെയര്‍ കോണറായിരുന്നു. ഓള്‍റൗണ്ടറായിരുന്ന ക്ലെയര്‍ ഇടം കൈ സ്പിന്‍ ബൗളിങ്ങിലും തിളങ്ങി. 42 വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയയെ 1-0ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് വനിതാ ടീം ആഷസ് കിരീടം നേടിയത് ക്ലെയര്‍ കോണറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്.
EPL: സിറ്റിയെ വീഴ്ത്തി ചെല്‍സി, ലിവര്‍പൂള്‍ ഇനി ചാംപ്യന്‍സ്, 30 വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ന്നു

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് ടീമിന് അവിസ്മരണീയ സംഭാവനകള്‍ നല്‍കിയ ക്ലെയര്‍ കോണര്‍ വിരമിച്ച ശേഷവും ക്രിക്കറ്റില്‍ സജീവമായിരുന്നു. 2007ല്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് വനിതാ വിഭാഗത്തിന്റെ തലപ്പത്ത് ക്ലെയര്‍ കോണറിനെ നിയമിച്ചു. 2011 മുതല്‍ ഐസിസിയുടെ വനിതാ ക്രിക്കറ്റ് കമ്മിറ്റിയുടെ ഭാഗമാണ് ക്ലെയര്‍. ഇംഗ്ലണ്ടിനുവേണ്ടി 16 ടെസ്റ്റില്‍ നിന്ന് 502 റണ്‍സും 24 വിക്കറ്റും 93 ഏകദിനത്തില്‍ നിന്ന് 1087 റണ്‍സും 80 വിക്കറ്റും 2 ടി20യില്‍ നിന്ന് 15 റണ്‍സുമാണ് ക്ലെയര്‍ കോണറിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications