'സെവാഗുമായി പരസ്യമായ വഴക്ക്'; സംഭവത്തെക്കുറിച്ച് പ്രീതി സിന്റ പറയുന്നത്

Posted By: rajesh mc

മൊഹാലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരം തോറ്റശേഷം കിങ്‌സ് ഇലവന്‍ പഞ്ചാബ് മുഖ്യ ഉപദേശകന്‍ വീരേന്ദര്‍ സേവാഗുമായി ടീമുടമ പ്രീതി സിന്റ വഴക്കുണ്ടാക്കിയെന്ന് മാധ്യമവാര്‍ത്തയുണ്ടായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുന്ന രീതിയിലുള്ള ദൃശ്യങ്ങളും പ്രചരിച്ചു. സംഭവത്തെക്കുറിച്ച് വിശദീകരണവുമായി ഇപ്പോള്‍ പ്രീതി സിന്റ രംഗത്തെത്തിയിരിക്കുകയാണ്.

സെവാഗുമായി യാതൊരു അഭിപ്രായ ഭിന്നതയുമില്ലെന്ന് പ്രീതി ട്വിറ്ററില്‍ കുറിച്ചു. മാധ്യമങ്ങള്‍ തങ്ങളെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നെന്ന് പ്രീതി പറയുന്നു. മുംബൈ മിറര്‍ ആണ് വാര്‍ത്തയ്ക്ക് പിന്നില്‍. അവര്‍ക്ക് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാത്തതാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമെന്നും ബോളിവുഡ് നടി ആരോപിച്ചു.

preityzinta

വീരുവുമായി സാധാരണ രീതിയിലുള്ള സംസാരമാണുണ്ടായത്. എന്നാല്‍, വാര്‍ത്തയിലാകട്ടെ താന്‍ വില്ലനുമായി. ഇത് വ്യാജവാര്‍ത്തയാണെന്നും പ്രീത് ട്വിറ്ററില്‍ വ്യക്തമാക്കി. സീസണില്‍ മികച്ച പ്രകടനം നടത്തുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇപ്പോള്‍ പോയന്റു പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. പ്ലേ ഓഫിന് ഇടംനേടുമെന്ന് കരുതപ്പെടുന്ന ടീമാണ് കിങ്‌സ് ഇലവന്‍. ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരം.

Story first published: Saturday, May 12, 2018, 8:18 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍