വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വരൂ, ഫാന്റസി പ്രീമിയര്‍ ലീഗ് കളിക്കാം... വിജയികളെ കാത്തിരിക്കുന്നത് സമ്മാനപ്പെരുമഴ

ക്രിക്കറ്റ് ബാറ്റില്‍, മൈഖേല്‍ എന്നിവര്‍ സംയുക്തമായാണ് ഫാന്റസി പ്രീമിയര്‍ ലീഗ് നടത്തുന്നത്

ബെംഗളൂരു: ഐപിഎല്ലിന്റെ പതിനൊന്നാം സീസണിനു കേളികൊട്ട് ഉയരാനിരിക്കെ ക്രിക്കറ്റ് പ്രേമികളെയും മല്‍സരച്ചൂടിലേക്ക് കൊണ്ടുപോവാന്‍ ഫാന്റസി പ്രീമിയര്‍ പ്രീമിയര്‍ ലീഗ് വരുന്നു. രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ മൈഖേല്‍ ഡോട്ട് കോമും ക്രിക്കറ്റ് ബാറ്റ്‌ലും ചേര്‍ന്നാണ് മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് ലീഗെന്ന പേരില്‍ ക്രിക്കറ്റ് പ്രേമികള്‍ക്കായി മല്‍സരം നടത്തുന്നത്. ഓരോ ദിവസത്തെയും മല്‍സരത്തില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ പ്രവചിക്കുന്നവരെ കാത്ത് നിരവധി സമ്മാനങ്ങളാണുള്ളത്.

1

ഐപിഎല്ലില്‍ അതാത് ദിവസത്തെ മല്‍സരത്തില്‍ ഏറ്റുമുട്ടുന്ന രണ്ടു ടീമുകളില്‍ നിന്നുമുള്ള മികച്ച ഇലവനെ മല്‍സരാര്‍ഥിക്ക് തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടാവും. കളിക്കു മുമ്പ് ഇതു ലോക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് യൂസര്‍ക്ക് മാറ്റങ്ങളൊന്നും വരുത്താന്‍ കഴിയില്ല. മല്‍സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓരോ താരത്തിനും പോയിന്റ് നല്‍കുന്നത്. ഇങ്ങനെ ടീമിലെ ഓരോ താരത്തിനും ലഭിക്കുന്ന പോയിന്റ് കണക്കുകൂട്ടി ഏറ്റവുമധികം പോയിന്റ് നേടുന്ന മല്‍സരാര്‍ഥിക്കു സമ്മാനം ലഭിക്കും. ഓരോ മല്‍സരത്തിലെയും വിജയികള്‍ക്കു മാത്രമല്ല പ്രതിവാരം ആകെയുള്ള പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്നവര്‍ക്കും സമ്മാനം ലഭിക്കുമെന്നതാണ് പ്രത്യേകത. കൂടാതെ ഐപിഎല്ലിലെ സീസണിലെ മുഴുവന്‍ മല്‍സരങ്ങളും കഴിഞ്ഞ ശേഷം ഏറ്റവുമധികം പോയിന്റുള്ളയാള്‍ക്കു ഓവറോള്‍ വിജയിക്കുള്ള ഗ്രാന്റ് സമ്മാനം നല്‍കും.

ഇതുവരെയുള്ളത് മറന്നേക്കൂ... ഇത്തവണത്തെ ഐപിഎല്‍ കലക്കും, ഒന്നും രണ്ടുമല്ല, കാണാന്‍ കാരണങ്ങളേറെഇതുവരെയുള്ളത് മറന്നേക്കൂ... ഇത്തവണത്തെ ഐപിഎല്‍ കലക്കും, ഒന്നും രണ്ടുമല്ല, കാണാന്‍ കാരണങ്ങളേറെ

സ്‌ട്രൈക്കര്‍ ഗോളിയായെത്തി!! ഷൂട്ടൗട്ടിലെ സാഹസത്തിനു പിന്നില്‍... ബംഗാള്‍ കോച്ച് വെളിപ്പെടുത്തുന്നുസ്‌ട്രൈക്കര്‍ ഗോളിയായെത്തി!! ഷൂട്ടൗട്ടിലെ സാഹസത്തിനു പിന്നില്‍... ബംഗാള്‍ കോച്ച് വെളിപ്പെടുത്തുന്നു

ലോഗിന്‍ ചെയ്ത ശേഷം ടീം തിരഞ്ഞെടുക്കുകയാണ് മല്‍സരാര്‍ഥി ആദ്യം ചെയ്യേണ്ടത്. അനുവദിക്കപ്പെട്ടിട്ടുള്ള ബഡ്ജറ്റ് അനുസരിച്ച് നിങ്ങള്‍ക്ക് മല്‍സരത്തിനുള്ള പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കാം. അതിനു ശേഷം നിങ്ങള്‍ തിരഞ്ഞെടുത്ത പ്ലെയിങ് ഇലവന്‍ സേവ് ചെയ്യണം. കളിക്കളത്തില്‍ ഈ താരങ്ങള്‍ നടത്തുന്ന പ്രകടനമായിരിക്കും നിങ്ങളുടെ പോയിന്റ് നിശ്ചയിക്കുക. നേടുന്ന ഓരോ റണ്‍സിനും ഒരു പോയിന്റ് വീതമാണുണ്ടാവുക. ബൗണ്ടറി, സിക്‌സര്‍ എന്നിവയാണ് ബാറ്റ്‌സ്മാന്‍ നേടുന്നതെങ്കില്‍ കൂടുതല്‍ പോയിന്റുകളും ലഭിക്കും. മികച്ച റണ്‍റേറ്റിനും അധികം പോയിന്റുണ്ട്. കൂടാതെ അര്‍ധസെഞ്ച്വറി, സെഞ്ച്വറി പോലുള്ള നാഴികക്കല്ലുകള്‍ പിന്നിടുമ്പോഴും പോയിന്റ് ലഭിക്കും. ബൗളിങിലാണെങ്കില്‍ ബൗളര്‍ വിക്കറ്റെടുക്കുകയോ മെയ്ഡന്‍ ഓവര്‍ ചെയ്യുകയോ മികച്ച ഇക്കോണമി റേറ്റ് നിലനിര്‍ത്തുകയോ ചെയ്താലും പോയിന്റ് ലഭിക്കും. ഇതുകൂടാതെ ഓരോ ക്യാച്ചിനും സ്റ്റംപിങിനും റണ്ണൗട്ടിനുമെല്ലാം എക്‌സ്ട്രാ പോയിന്റുണ്ടാവും. മല്‍സരത്തില്‍ കളിക്കുന്ന ടീമിന്‍െ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും നിര്‍ദേശിച്ചാലും മല്‍സരാര്‍ഥിക്ക് പോയിന്റ് ലഭിക്കും.

ഫാന്റസി ക്രിക്കറ്റ് ലീഗ് കൂടാതെ ക്രിക്ക് ബാറ്റ്ല്‍ പ്രെഡിക്ഷന്‍ ലീഗും നടത്തുണ്ട്. ഓരോ ദിവസത്തെയും മല്‍സരത്തില്‍ ജയിക്കുന്ന ടീം ഏതെന്നും വിജയ മാര്‍ജിന്‍ എത്രയായിരിക്കുമെന്നും പ്രവചിക്കുകയാണ് മല്‍സരാര്‍ഥി ചെയ്യേണ്ടത്. ജയിക്കുന്ന ടീമിനെ കൃത്യമായി പ്രവചിച്ചാല്‍ ഒരു പോയിന്റും വിജയമാര്‍ജിന്‍ പ്രവചിച്ചാല്‍ അധികം പോയിന്റും ലഭിക്കും.

ആഗോളതലത്തില്‍ ഏറെ ആരാധകരുള്ള ക്രിക്കറ്റില്‍ ഇത്തരമൊരു ഫാന്റസി ഗെയിം തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്കു കൊണ്ടുവരാന്‍ കഴിഞ്ഞത് തങ്ങളെ ആവേശം കൊള്ളിക്കുന്നതായി മൈഖേല്‍ ഡോട്ട് കോം സിഇഒ ശ്രീരാം ഹെബ്ബാര്‍ പറഞ്ഞു. ഈ ഫോറത്തിലൂടെ ഇംഗ്ലീഷിനെ കൂടാതെ മലയാളം, ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലെ കൂടുതല്‍ ക്രിക്കറ്റ് ആരാധകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയെന്തിന് കാത്തിരിക്കണം. ഉടന്‍ ക്ലിക്ക് ചെയ്യൂ...

Story first published: Monday, April 2, 2018, 16:38 [IST]
Other articles published on Apr 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X