ഇന്ത്യ ബംഗ്ലാദേശ് ഫൈനല്‍; കൊലപാതകം ആസൂത്രണം ചെയ്തയാള്‍ പിടിയില്‍

Posted By: rajesh mc

ധാക്ക: ശ്രീലങ്കയില്‍ നടന്ന നിദാഹാസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ ജയിച്ചതിനുശേഷം വ്യാജ കൊലപാതകം സൃഷ്ടിച്ച് മുങ്ങിയയാള്‍ പിടിയില്‍. ബംഗ്ലാദേശ് സ്വദേശിയായ ആദെല്‍ ഷിക്ദര്‍ ആണ് പിടിയിലായത്. കളിയില്‍ ബെറ്റുവെച്ച ഇയാള്‍ ഇന്ത്യ ജയിച്ചതോടെ പണം നല്‍കാതിരിക്കാനാണ് വ്യജ കൊലപാതക വാര്‍ത്ത സൃഷ്ടിച്ചതെന്ന് പോലീസ് പറഞ്ഞു.

സ്മിത്തിനെ ഒഴിവാക്കിയതില്‍ സന്തോഷമോ?; രാജസ്ഥാന്‍ ക്യാപ്റ്റനായതില്‍ ത്രില്ലടിച്ച് രഹാനെ

കളിയില്‍ ബംഗ്ലാദേശ് ജയിക്കുമെന്നുകാട്ടി 1,800 ഡോളറാണ് ഇയാള്‍ ബെറ്റുവെച്ചത്. എന്നാല്‍ ദിനേഷ് കാര്‍ത്തിക് അവസാന പന്തില്‍ സിക്‌സര്‍ അടിച്ചതോടെ ബംഗ്ലാദേശ് തോറ്റു. ഇതോടെ പണം നല്‍കാതിരിക്കാന്‍ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ച് വ്യാജ കൊലപാതകം സൃഷ്ടിക്കുകയും ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയവഴി പ്രചരിപ്പിക്കുകയും ചെയ്തു.

arrest

പിന്നീട്, ഷിക്ദര്‍ തന്നെ തന്റെ സഹോദരനെ സ്വരംമാറ്റി ഫോണ്‍ വിളിച്ചശേഷം ചിറ്റഗോംഗില്‍ മൃതദേഹം ഉപേക്ഷിച്ചതായി പറയുകയായിരുന്നു. ഭയന്നുപോയ ഇയാളുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ വിവരം അറിയിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്.

പോലീസ് ആദ്യം മേക്കപ്പ്മാനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ വിവരപ്രകാരം ഷിക്‌ദോറും പിടിയിലായി. ബെറ്റുവെച്ച പണം നല്‍കാതിരിക്കാനാണ് താന്‍ വ്യാജ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ഇയാള്‍ പറഞ്ഞു. സംഭവം ഇത്രത്തോളം പ്രശ്‌നമുണ്ടാക്കുമെന്ന് കരുതിയില്ലെന്നും ഷിക്‌ദോര്‍ മൊഴിനല്‍കി.

Story first published: Wednesday, March 28, 2018, 8:16 [IST]
Other articles published on Mar 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍