Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്മിത്തിനെ ഒഴിവാക്കിയതില്‍ സന്തോഷമോ?; രാജസ്ഥാന്‍ ക്യാപ്റ്റനായതില്‍ ത്രില്ലടിച്ച് രഹാനെ

ജയ്പൂര്‍: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് സ്റ്റീവ് സ്മിത്തിന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചപ്പോള്‍ നറുക്കുവീണത് അജിങ്ക്യ രഹാനെയ്ക്ക്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തില്‍ പന്തില്‍ കൃത്രിമം കാണിച്ചെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഓസീസ് ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചതിന് പിന്നാലെയാണ് ഐപിഎല്‍ ടീം രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും സ്മിത്തിനെ മാറ്റിയത്.

ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കും പതിനേഴുകാരന്‍ പാക് ബൗളര്‍ക്ക് ദേശീയ ടീമിന്റെ വിളിയെത്തി
പരിചയ സമ്പന്നനായ രഹാനയെയാണ് പിന്നീട് ക്യാപ്റ്റനായി നിയോഗിച്ചത്. പുതിയ പദവിയില്‍ താന്‍ ത്രില്ലടിച്ചിരിക്കുകയാണെന്നാണ് രഹാനെയുടെ പ്രതികരണം. ടീമിനെ തന്റെ കുടുംബത്തെപോലെയാണ് കരുതിയിരുന്നത്. തന്നെ ഈ സ്ഥാനം ഏല്‍പ്പിച്ച ടീം മാനേജ്‌മെന്റിനോട് ഏറെ നന്ദിയുണ്ടെന്നും ഇരുപത്തിയൊമ്പതുകാരന്‍ പറഞ്ഞു.

stevesmith

ഇടവേളയ്ക്കുശേഷം ഐപിഎല്ലില്‍ തിരിച്ചെത്തിയ രാജസ്ഥാന്‍ ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷ. ആരാധകരുടെ പിന്തുണ രാജസ്ഥാന്‍ ടീമിന് തുടര്‍ന്നും ഉണ്ടാകണമെന്നും രഹാനെ പ്രതികരിച്ചു. ഏപ്രില്‍ 9ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഹൈദരാബാദില്‍വെച്ചാണ് രാജസ്ഥാന്റെ ആദ്യ മത്സരം.

Story first published: Wednesday, March 28, 2018, 8:40 [IST]
Other articles published on Mar 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+