ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കും പതിനേഴുകാരന്‍ പാക് ബൗളര്‍ക്ക് ദേശീയ ടീമിന്റെ വിളിയെത്തി

Posted By: rajesh mc

കറാച്ചി: ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത നാടാണ് പാക്കിസ്ഥാന്‍. ഒട്ടേറെ ലോകോത്തര ബൗളര്‍മാര്‍ പാക്കിസ്ഥാന്റെ സംഭാവനയായിട്ടുണ്ട്. ഇപ്പോഴിതാ കേവലം പതിനേഴുവയസ് മാത്രം പ്രായമുള്ള ഒരു ബൗളര്‍ കൂടി പാക്കിസ്ഥാന്‍ സീനിയര്‍ ടീമില്‍ ഇടംപിടിക്കാന്‍ പോകുകയാണ്.

പരിക്കേറ്റ ഷമി ഭീഷണിപ്പെടുത്തി, അമ്മ സെക്യൂരിറ്റിയായി തടഞ്ഞു; ഭാര്യ ഹസിന്‍

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലാണ് ഷഹീന്‍ ഷാ അഫ്രീദിയെന്ന യുവതാരം തന്റെ സ്ഥാനം ഉറപ്പിച്ചത്. മൂന്ന് പുതുമുഖ താരങ്ങളെ പാക് ദേശീയ ടീമില്‍ ഉള്‍പ്പെടുത്തി. ഇടങ്കയ്യന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീദി, ഓള്‍ റൗണ്ടര്‍ ഹുസൈന്‍ തലാത്, ബാറ്റ്‌സ്മാന്‍ ആസിഫ് അലി എന്നിവരാണ് പുതുമുഖങ്ങള്‍.

pakistan

അടുത്തിടെ സമാപിച്ച പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ടി20 ടൂര്‍ണമെന്റാണ് താരങ്ങളുടെ സെലക്ഷന് വഴിവെച്ചത്. എട്ടുപന്തില്‍ 26 റണ്‍സ് നേടിയ ആസിഫ് അലി ഇസ്ലാമാബാദ് യുണൈറ്റഡിനെ കിരീടത്തിലേക്ക് നയിച്ച താരമാണ്. തലാതും ഇസ്ലാമാബാദിനുവേണ്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലാഹോര്‍ ക്വാലന്‍ഡേഴ്‌സിനുവേണ്ടി കളിച്ച അഫ്രീദി ഒരു മത്സരത്തില്‍ അഞ്ചുവിക്കറ്റുകള്‍ നേടി പ്രതിഭ തെളിയിക്കുകയും ചെയ്തിരുന്നു. ഏപ്രില്‍ 1, 2, 3 തീയതികളിലായാണ് വിന്‍ഡീസുമായുള്ള ടി20 പരമ്പര. യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് പാക്കിസ്ഥാന്‍ സെലക്ടര്‍മാരുടെ തീരുമാനം.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 28, 2018, 8:15 [IST]
Other articles published on Mar 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍