പരിക്കേറ്റ ഷമി ഭീഷണിപ്പെടുത്തി, അമ്മ സെക്യൂരിറ്റിയായി തടഞ്ഞു; ഭാര്യ ഹസിന്‍

Posted By: rajesh mc

ദില്ലി: വാഹനാപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയെ കാണാനായി ദില്ലിയിലെത്തിയ തനിക്ക് മോശം അനുഭവമാണുണ്ടായതെന്ന് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. ഷമിയുടെ അമ്മ തന്നെ സെക്യൂരിറ്റി ഗാര്‍ഡിനെ പോലെ തടഞ്ഞെന്നും ഷമി ഭീഷണിപ്പെടുത്തിയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സന്തോഷം കൈവിടാതെ കേരളം... ബംഗാളിനെയും വീഴ്ത്തി, ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍

ഡെറാഡൂണില്‍ നിന്നും ദില്ലിയിലേക്കുള്ള യാത്രാമധ്യേയാണ് ഷമിക്ക് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഷമി ഇപ്പോള്‍ ചികിത്സയിലാണ്. ഇതേതുടര്‍ന്ന് ഭര്‍ത്താവിനെ കാണാനെത്തിയതായിരുന്നു ഹസിന്‍ ജഹാന്‍. കഴിഞ്ഞദിവസങ്ങളില്‍ ഷമിക്കും കുടുംബത്തിനും നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച ഹസിന് നല്ല സ്വീകരണമല്ല അവിടെ ലഭിച്ചത്.

shami

ഷമിയെ താന്‍ കണ്ടിരുന്നു. മകളുമായി ഷമി കളിക്കുകയും ചെയ്തു. എന്നാല്‍, തന്നോട് സംസാരിച്ചില്ല. കോടതിയില്‍വെച്ചു കാണാമെന്നായിരുന്നു തന്നോട് പറഞ്ഞത്. ഷമിയുടെ അമ്മയാകട്ടെ തന്നെ സെക്യൂരിറ്റി ഗാര്‍ഡിനെപോലെ ചോദ്യം ചെയ്യുകയും തടയുകയും ചെയ്തതായും ഹസിന്‍ ആരോപിച്ചു. ഭാര്യയുടെ ആരോപണത്തെ തുടര്‍ന്ന് ഷമിക്കെതിരെ കൊല്‍ക്കത്ത പോലീസ് അന്വേഷണം നടത്തുകയാണ്. നേരത്തെ ബിസിസിഐ ഷമിയെ കുറ്റവിമുക്തനാക്കിയിരുന്നു.

Story first published: Wednesday, March 28, 2018, 8:14 [IST]
Other articles published on Mar 28, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍