Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സന്തോഷം കൈവിടാതെ കേരളം... ബംഗാളിനെയും വീഴ്ത്തി, ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍

Santosh Trophy Kerala

കൊല്‍ക്കത്ത: 72ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നേരത്തേ തന്നെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച കേരളം അവസാന കളിയിലും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായി. കരുത്തരായ പശ്ചിമ ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം മുട്ടുകുത്തിച്ചത്. ഗോള്‍രഹിത സമനിലയിലേക്കു നീങ്ങിയ കളിയില്‍ ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റ് ബാക്കിയുള്ളപ്പോഴായിരുന്നു കേരളത്തിന്റെ വിജയഗോള്‍. 88ാം മിനിറ്റില്‍ കെപി രാഹുലിന്റെ വകയായിരുന്നു കേരളത്തിന്റെ വിജയഗോള്‍. ഇടതുവിങില്‍ നിന്നും ജിതിന്‍ നല്‍കിയ പാസ് രാഹുല്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു.

മല്‍സരത്തില്‍ ബംഗാളിനായിരുന്നു മുന്‍തൂക്കം. കൂടുതല്‍ സമയം പന്ത് കൈവശം വച്ചതും ഗോളിനായി കൂടുതല്‍ മുന്നേറ്റം നടത്തിയതുമെല്ലാം ബംഗാളായിരുന്നു. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുക്കാന്‍ അവര്‍ക്കായില്ല. മറുഭാഗത്ത് കേരളമാവട്ടെ മുന്‍ മല്‍സരങ്ങളെ അപേക്ഷിച്ച് കൈമെയ് മറന്നുള്ള ആക്രമണങ്ങള്‍ക്കൊന്നും മുതിര്‍ന്നില്ല. കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടുകയെന്ന ഡിഫന്‍സീവ് ശൈലിയിലാണ് കേരളം കളിച്ചത്.

ഗ്രൂപ്പ് എയിലെ തുടര്‍ച്ചയായ മൂന്നു കളികളിലും ജയിച്ച് കേരളവും ബംഗാളും നേരത്തേ തന്നെ സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഗ്രൂപ്പു ചാംപ്യന്‍മാരെ കണ്ടെത്തുകയെന്ന ലക്ഷ്യം മാത്രമേ കേരളം-ബംഗാള്‍ മല്‍സരത്തിനുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ബംഗാളും കടന്ന് തുടരെ നാലാം ജയത്തോടെ 12 പോയിന്റുമായി കേരളത്തിന്റെ യുവനിര ഗ്രൂപ്പ് വിജയികളാവുകയും ചെയ്തു. ചണ്ഡീഗഡിനെ 5-1ന് മുക്കിയാണ് കേരളം കുതിപ്പ് തുടങ്ങിയത്. പിന്നീട് മണിപ്പൂരിനെ 6-0ന് തരിപ്പണമാക്കിയ കേരളം മഹാരാഷ്ട്രയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കും തോല്‍പ്പിച്ചിരുന്നു

Story first published: Tuesday, March 27, 2018, 21:23 [IST]
Other articles published on Mar 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+