വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകകപ്പ് ആവേശം മലപ്പുറത്ത് ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നില്‍

By നാസര്‍

മലപ്പുറം: ലോകകപ്പ് ഫുട്‌ബോള്‍ ആവേശം മലപ്പുറത്ത് ബിഗ് സ്‌ക്രീനുകള്‍ക്ക് മുന്നിലാണ്. മലപ്പുറം ജില്ലയിലെ പ്രാധാന നഗരങ്ങളിലും ഉള്‍ഗ്രാമങ്ങളിലുംവരെ മത്സരംകാണാന്‍ ബിഗ് സ്‌ക്രീനുകള്‍ ഉയര്‍ന്നുകഴിഞ്ഞു. പുലര്‍ച്ചെവരെയുള്ള മത്സരങ്ങള്‍കാണാന്‍ ബിഗ്‌സ്‌ക്രീനുകള്‍ക്ക് മുന്നിന്‍ ആരാധകരുടെ ഇടിയാണ്. വീട്ടില്‍ ടി.വികാണുന്നതിനെക്കാള്‍ ആവേശമാണു ബിഗ്‌സ്ന്രീകള്‍ക്ക് മുന്നിലെന്ന് ആരാധകര്‍ പറയുന്നു. കൂട്ടമായി മത്സരം കാണുമ്പോഴുണ്ടാകുന്ന വാദപ്രതിവാദങ്ങളും ബെറ്റുകളും ഇതിനോടൊപ്പം നടക്കുന്നുണ്ട്. ചെറിയ ടീമുകള്‍ക്കുവരെ ആരാധകരുള്ള മലപ്പുറത്ത് ലയണല്‍മെസി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ എന്നി ത്രിമൂര്‍ത്തികള്‍ക്കാണു കൂടുതല്‍ ആരാധകരുള്ളത്. ടീമുകളില്‍ അര്‍ജന്റീന, ബ്രസീല്‍ ആരാധകരാണ് കൂടുതലെങ്കിലും വ്യക്തികളെവെച്ചുനോക്കുന്ന് ഈ മൂവരുടേയും ചലനങ്ങളാണിവിടെ കൂടുതലൂം ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ പ്രകടനവും മൂന്നുഗോളുകളും പോര്‍ച്ചുഗല്‍ ആരാധാകര്‍ക്ക് ആവേശമായെങ്കിലും

ആദ്യമത്സരത്തില്‍ ദുര്‍ബലരായ ഐസ്ലാന്‍ഡിനോടു സമനില പാലിച്ച അര്‍ജന്റീന മത്സരം മെസ്സി ആരാധകരേയും അര്‍ജന്റീന ആരാധകരെയും നിരാശപ്പെടുത്തി. അതോടൊപ്പം ആദ്യമത്സരത്തില്‍ നെയ്മര്‍ നിരാശപ്പെടുത്തിയത് ബ്രസീല്‍ ആരാധകരെയും നിരാശരാക്കി.

news

ഓരോ ടീമുകളുടേയും തോല്‍വികളും ഇഷ്ടതാരങ്ങളും ഫാംമില്ലായ്മയും എതിര്‍ആരാധകരുടെ ആഹ്‌ളാദങ്ങള്‍ക്കിടയാക്കുന്നു. മെസ്സിയുടേയും കൂട്ടരുടേയും തോല്‍വി മുതലെടുത്ത് ബ്രസീല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോളായിരുന്നു. ആധുനിക ഫുട്‌ബോളിലെ മികച്ചവന്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണോ അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണോ എന്ന ശക്തമായ വാദം നിലനില്‍ക്കെയാണ് രണ്ടുപേരും ലോകകപ്പിനായി റഷ്യയിലെത്തിയത്. രണ്ടുപേരുടേയും അവസാന ലോകകപ്പായിട്ടാണ് റഷ്യ കണക്കാക്കപ്പെടുന്നത്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ശക്തരായ സ്‌പെയ്‌നിനെതിരെ ഹാട്രികോടെ ക്രിസ്റ്റിയാനോ ഗംഭീരമായി വരവറിയിച്ചപ്പോള്‍ താരതമ്യേന ദുര്‍ബലരായ ഐസ്ലാന്റിനെതിരെ മെസ്സി ദുരന്തമായി. പത്തിലധികം ഷോട്ടുകള്‍ ഗോള്‍വല ലക്ഷ്യമാക്കി മെസ്സി തൊടുത്തെങ്കിലും ഒരു ഗോള്‍പോലും നേടാനായില്ല. കൂടാതെ മത്സരത്തില്‍ ഒരു പെനാല്‍ട്ടിയും മെസ്സി മിസ്സാക്കിയതോടെ ഫേസ്ബുക്കിലെ മലയാളി ട്രോളന്‍മാര്‍ക്ക് ആഘോഷിക്കാന്‍ വകയായി.

പല മലയാള സിനിമയുടെ മെമേ ഉപയോഗിച്ചാണ് ട്രോളന്‍മാര്‍ മെസ്സിയേയും അര്‍ജന്റീനയേയും തള്ളിന്റെ കാര്യത്തില്‍ തീരെ മോശം അല്ലാത്ത അര്‍ജന്റീന ഫാന്‍സിനേയും പൊങ്കാലയിടുന്നത്. ഫേസ്ബുക്ക് ലോകകപ്പിന്റെ ഭാഗമായി വാമോസ് അര്‍ജന്റീന എന്ന് ടൈപ്പ് ചെയ്ത് ക്ലിക്ക് ചെയ്താല്‍ ഒരു അര്‍ജന്റീനയുടെ പതാകയുടെ കളറിനൊപ്പം ഒരു പന്തും പുറത്തേക്ക് തെറിച്ച് പോകുന്ന ഒരു പ്രോഗ്രാം ചെയ്തിരുന്നു. എന്നാല്‍ ഈ തെറിച്ചു പോകുന്ന പന്ത് മെസ്സി അടിച്ച പെനാള്‍ട്ടിയാണെന്നാണ് ട്രോളന്‍മാരുടെ കണ്ടെത്തല്‍.

ഇക്കുറി റഷ്യയില്‍. അര്‍ജന്റീനയുടെ ലയണല്‍ മെസി, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ബ്രസീലിന്റെ നെയ്മര്‍ എന്നിവര്‍ കാണികളില്‍ അത്ഭുതരസം സൃഷ്ടിക്കുമെന്ന പ്രതീക്ഷയില്‍തന്നെയാണ് ആരാധകര്‍. മെസ്സി അടുത്ത മത്സരത്തില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷതന്നെയാണ് ആരാധകര്‍ക്കുള്ളത്.

നെയ്മര്‍ പരുക്കു മാറി വരുന്നതേയുള്ളൂവെങ്കിലും മെസിയും ക്രിസ്റ്റിയാനോയും ഫോമിന്റെ അത്യുന്നതങ്ങളിലായിരുന്നു. ഇതുപോലെ മറ്റു ടീമുകളുടെയും താരങ്ങള്‍ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ഈ മൂവര്‍സംഘത്തിന്റെ അത്ഭുതങ്ങള്‍ക്കായാണു മലയാളി ഫുട്‌ബോള്‍ താരങ്ങള്‍ കാത്തിരിക്കുന്നത്.

മെസിക്കും ക്രിസ്റ്റിയാനോയ്ക്കും റഷ്യ അവസാനത്തെ ലോകകപ്പ് ആയേക്കാമെന്നതിനാല്‍ മികച്ച പോരാട്ടം കാഴ്ച്ചവെക്കുമെന്ന പ്രതീക്ഷയാണുള്ളത്. റഷ്യ കഴിഞ്ഞാല്‍ വേദിയാകുന്ന ഖത്തര്‍ ലോകകപ്പിനു നെയ്മര്‍ക്കു ബാല്യമുണ്ടായേക്കാം. എന്നിരുന്നാലും കരിയറിലെ ഏറ്റവും ഊര്‍ജസ്വലമായ സമയം നെയ്മര്‍ക്കും ഇതുതന്നെ. ആദ്യ മത്സരങ്ങളില്‍ നിരാശരാക്കിയ അര്‍ജന്റീനയും ബ്രസീലും അടുത്ത മത്സരങ്ങളില്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണു ടീം ആരാധകര്‍.

Story first published: Monday, June 18, 2018, 11:31 [IST]
Other articles published on Jun 18, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X