ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ ടീം ഫ്രാഞ്ചൈസിയായ പുണെ സിറ്റി കൈമാറ്റത്തിനൊരുങ്ങുന്നു. ഹൈദരാബാദ് സ്വദേശികളായ ബിസിനസുകാരാണ് ടീമിനെ വാങ്ങുന്നത്. മുന്‍ കേരള ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ്‍ ത്രിപുരനേനിയും വിജയ് മാധുരിയുമാണ് പുതിയ ടീമിന്റെ ഉടമസ്ഥരെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക നഷ്ടത്തെ തുടര്‍ന്നാണ് പൂണെ സിറ്റി കൈമാറ്റത്തിനൊരുങ്ങുന്നത്.
ഹൈദരാബാദ് ഫ്രാഞ്ചൈസിയായി മാറിക്കഴിഞ്ഞാല്‍ ഗച്ചിബൗളി സ്റ്റേഡിയം ആയിരിക്കും ഹോം മൈതാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ പൂണെ സിറ്റിക്ക് 2020വരെ ട്രാന്‍സ്ഫര്‍ വിലക്കുണ്ട്. ക്ലബ്ബ് കൈമാറ്റം ചെയ്യപ്പടുമ്പോള്‍ ഈ വിലക്ക് പുതിയ ഫ്രാഞ്ചൈസിക്കും ലഭിച്ചേക്കും. ഇതാദ്യമായാണ് ഒരു ഐസ്എല്എല് ടീം ഫ്രാഞ്ചൈസ് കൈമാറ്റം ചെയ്യപ്പെടുന്നെന്ന പ്രത്യേകതയുമുണ്ട്.
ലോകകപ്പിനു ശേഷം ബുംറയ്ക്കെന്ത് പറ്റി? ഏകദിനത്തിലും ടി20യിലുമില്ല... തുറന്ന് പറഞ്ഞ് കോലി
ഹൈദരാബാദ് കേന്ദ്രമായ ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ സ്ഥാപനമായ ഇന്കെസ്സന്റ് ടെക്നോളജിയുടെ ചീഫ് എക്സിക്യുട്ടൂവ് ഓഫീസറാണ് വിജയ് മാധുരി. നേരത്തെ വിര്‍ടുസ ഇന്ത്യയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. വരുണ്‍ ഐഎസ്എല്ലില്‍ പുതുമുഖമല്ല. ഐഎസ്എല്‍ ആദ്യ സീസണില്‍ ചെന്നൈ ടീമിന്റെ സിഒഒ ആയിരുന്ന വരുണ്‍ 2017ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സിഇഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്.