Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2023-24: ബ്ലാസ്റ്റേഴ്‌സിന് ബ്രേക്കിട്ട് മുംബൈ, മൂന്നാമങ്കത്തില്‍ പിഴച്ചു!

മുംബൈ: ഐഎസ്എല്ലിന്റെ പത്താം സീസണില്‍ രണ്ടു തുടര്‍ വിജയങ്ങള്‍ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്‌സിനു അടിതെറ്റി. തുടരെ രണ്ടു ഹോം മല്‍സരങ്ങളില്‍ വെന്നിക്കൊടി പാറിച്ച ശേഷം ആദ്യ എവേ മല്‍സരത്തില്‍ ഇറങ്ങിയ മഞ്ഞപ്പടയെ മുംബൈ സിറ്റി എഫ്‌സി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു വീഴ്ത്തുകയായിരുന്നു. ഇരുപകുതികളിലുമായി ജോര്‍ജെ പെരേര ഡയസ് (45+4), ലാലെംങ്മാവിയ റാല്‍റ്റെ (66) എന്നിവരുടെ ഗോളുകളിലാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ മുംബൈ ജയിച്ചുയകയറിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോള്‍ മടക്കിയത് 57ാം മിനിറ്റില്‍ ഡാനിഷ് ഫറൂഖായിരുന്നു.

കളിക്കൊപ്പം അവസാന മിനിറ്റുകളില്‍ കൈയാങ്കളിയും കണ്ട പോരാട്ടത്തില്‍ റഫറിക്കു രണ്ടു തവണ ചുവപ്പ് കാര്‍ഡ് പുറത്തെടുക്കേണ്ടതായി വന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ മിലോസ് ഡ്രിന്‍സിച്ചിനും മുംബൈയുടെ യോല്‍ വാല്‍ നീഫിനുമായിരുന്നു ഇഞ്ചുറിടൈമില്‍ റഫറി ചുവപ്പ് കാര്‍ഡ് കാണിച്ചത്. ഉന്തും തള്ളും പിടിവലിയുമെല്ലാം ഇഞ്ചുറി ടൈമില്‍ ഇരുടീമിലെയും കളിക്കാര്‍ തമ്മില്‍ സംഭവിച്ചിരുന്നു. ഒടുവില്‍ നാടകീയ രംഗങ്ങളോടെ മല്‍സരം അവസാനിക്കുകയുമായിരുന്നു.

MUMBAI CITY

മുംബൈയുടെ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ വന്ന പിഴവുകളും ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന്റെ അബദ്ധവുമായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറിടൈമിലാണ് കളിയില്‍ മുംബൈ മുന്നിലെത്തുന്നത്. വലതു വിങില്‍ നിന്നും ബോക്‌സിലേക്കു വന്ന താഴ്ന്ന ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ പ്രതിരോധവും, ബോള്‍ കൈയിലൊതുക്കുന്നതില്‍ ഗോളിക്കും പിഴച്ചു. ഗോളിയില്‍ നിന്നും വഴുതിപ്പോയ ബോള്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ ഡയസ് വലയ്ക്കുള്ളിലാക്കി.

57ാം മിനിറ്റില്‍ ഫാറൂഖിയിലൂടെ മഞ്ഞപ്പട സമനില പിടിച്ചുവാങ്ങി. ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കു വന്ന മനോഹരമായ ക്രോസ് ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെ ഫാറൂഖി ലക്ഷ്യത്തിലെതത്തിക്കുകയായിരുന്നു. പക്ഷെ ഒമ്പതു മിനിറ്റിനകം തന്നെ മുംബൈ സമനില ഗോള്‍ പിടിച്ചുവാങ്ങി. റാല്‍റ്റെയായിരുന്നു സ്‌കോറര്‍.

ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്കു താഴ്ന്നുവന്ന ഒരു ഹൈ ബോള്‍ ക്ലിയര്‍ ചെയ്യാന്‍ പ്രതിരോധനിരയ്ക്കായില്ല. ബോള്‍ കളക്ട് ചെയ്യാന്‍ മുന്നോട്ടുകയറി വന്ന ഗോളിക്കും പിഴച്ചു. ഇതിനിടെ ഉയര്‍ന്നു ചാടിയ റാല്‍റ്റെ ഒഴിഞ്ഞ വലയിലേക്കു ബോള്‍ ഹെഡ്ഡ് ചെയ്തിടുകയായിരുന്നു.

Story first published: Sunday, October 8, 2023, 22:49 [IST]
Other articles published on Oct 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+