Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL: ആദ്യം ലീഡെടുത്തു, പിന്നെ കളി മറന്നു- തട്ടകത്തില്‍ നാണംകെട്ട് ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് എഫ്‌സിയോട് നാണംകെട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം തട്ടകത്തില്‍ വീറുകാട്ടാനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ 3-1നാണ് പഞ്ചാബ് തകര്‍ത്തുവിട്ടത്. 39ാം മിനുട്ടില്‍ ലീഡെടുത്ത ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് കളിമറന്നത്. ആദ്യ പകുതി പിരിയുമ്പോള്‍ 1-1 എന്ന നിലയിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി പഞ്ചാബ് ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തുകയായിരുന്നു.

4-4-2 ഫോര്‍മേഷനിലിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-3-3 ഫോര്‍മേഷനിലാണ് പഞ്ചാബ് നേരിട്ടത്. തുടക്കം മുതല്‍ രണ്ട് ടീമും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ആറാം മിനുട്ടില്‍ പഞ്ചാബ് എഫ്‌സിയുടെ വില്‍മാര്‍ ജോര്‍ദാന്റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ കടന്നുപോയി. തൊട്ടടുത്ത മിനുട്ടില്‍ കേരളത്തിന്റെ പ്രത്യാക്രമണം കണ്ടു. സക്കായുടെ വലം കാല്‍ ഷോട്ട് ബോക്‌സിനോട് ചേര്‍ന്ന് കടന്നുപോയി.

തുടക്ക സമയത്തെ പഞ്ചാബിന്റെ പല ശ്രമങ്ങളും ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിന്റെ മികച്ച നീക്കങ്ങള്‍ മൂലം ഗോളാകാതെ പോയി. 20ാം മിനുട്ടില്‍ കെപി രാഹുലിന് സുവര്‍ണ്ണാവസരം ലഭിച്ചു. വലത് വശത്ത് നിന്ന് രാഹുല്‍ തൊടുത്ത വലം കൈ ഷോട്ട്് പോസ്റ്റിന് മുകളിലൂടെ പോയി. 23ാം മിനുട്ടില്‍ സക്കായിയിടെ അസിസ്റ്റിലൂടെ ലഭിച്ച പന്തില്‍ കെപി രാഹുല്‍ ഹെഡ് ചെയ്‌തെങ്കിലും ഇതും ലക്ഷ്യം കാണാതെ പോയി.

ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയുടെ മികവും പഞ്ചാബിന് മുന്നില്‍ വലിയ വെല്ലുവിളിയായി. 38ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തു. കോര്‍ണറില്‍ നിന്ന് ബോക്‌സിലേക്കെത്തിയ പന്തിനെ പഞ്ചാബ് എഫ്‌സി ഗോളി രവി കുമാര്‍ തട്ടിയകറ്റി. റീബൗണ്ടായ പന്ത് മിലോസ് ഡ്രിന്‍സിച്ചിന്റെ കാലിലേക്കായിരുന്നു. താരത്തിന്റെ ഇടം കാല്‍ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പോസ്റ്റിനുള്ളില്‍. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് മുന്നില്‍. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളാഘോഷം അവസാനിക്കുന്നതിന് മുമ്പ് പഞ്ചാബ് ഗോള്‍ മടക്കി.

kerala blasters

മദീഹ് തലാല്‍ മധ്യനിരയില്‍ നിന്ന് നല്‍കിയ തകര്‍പ്പന്‍ ക്രോസ് പിടിച്ചെടുത്ത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തേയും ഗോളി സച്ചിനേയും മറികടന്ന് വില്‍മാര്‍ ജോര്‍ദാന്റെ ഷോട്ട് വലയില്‍ ഇതോടെ 41ാം മിനുട്ടില്‍ ഇരു ടീമും 1-1 എന്ന നിലയില്‍. ഇതിന് ശേഷം ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ച്ചയായി അവസരം സൃഷ്ടിച്ചെങ്കിലും ഗോളിലേക്കെത്താതെ പോയി. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു ടീമും ഓരോ ഗോളുകള്‍ വീതം നേടി.

രണ്ടാം പകുതിയിലും വാശിയേറിയ പോരാട്ടം കണ്ടു. പഞ്ചാബ് കൂടുതല്‍ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. 60ാം മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച് പഞ്ചാബ് ലീഡെടുത്തു. വില്‍മാര്‍ ജോര്‍ദാനാണ് പഞ്ചാബിനായി രണ്ടാം ഗോളും നേടിയത്. ഇതിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ മാറ്റം വരുത്തി. കെപി രാഹുലിനെ പിന്‍വലിച്ച് നിഹാല്‍ സുദീഷിനെ കളത്തിലിറക്കി. ബ്ലാസ്റ്റേഴ്‌സ് മികച്ച പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും ഗോളിലേക്കെത്തിയില്ല.

രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തമായ പ്രതിരോധമാണ് പഞ്ചാബ് കാഴ്ചവെച്ചത്. നിര്‍ഭാഗ്യവും ബ്ലാസ്റ്റേഴ്‌സിനെ വേട്ടയാടിയതോടെ ഗോളെന്നുറപ്പിച്ച പല അവസരങ്ങളും നഷ്ടമായി. അവസാന സമയത്ത് പ്രതിരോധത്തിലൂന്നി പഞ്ചാബ് കളിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് വിയര്‍ത്തു. 86ാം മിനുട്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്റെ വലിയ പിഴവ് പഞ്ചാബ് മുതലാക്കി. ഗോളിലേക്കെത്തിക്കാനായില്ലെങ്കിലും ഹാന്റ് ബോളിന് പഞ്ചാബിന് അനുകൂലമായി പെനാല്‍റ്റി.

സച്ചിനെ കാഴ്ചക്കാരനാക്കി പഞ്ചാബ് നായകന്‍ ലൂക്കാ മാജ്‌സെന്‍ പന്ത് പോസ്റ്റിലാക്കി. ഇതോടെ കൊച്ചി സ്‌റ്റേഡിയത്തിലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നിശബ്ദരാവേണ്ടി വന്നു. പഞ്ചാബ് വിജയമുറപ്പിച്ച ഗോളായിരുന്നു ഇത്. പിന്നീട് അത്ഭുതങ്ങള്‍ സംഭവിക്കാതിരുന്നതോടെ ബ്ലാസ്‌റ്റേഴ്‌സിന് തട്ടകത്തില്‍ തലകുനിക്കേണ്ടി വന്നു. തോറ്റെങ്കിലും 14 മത്സരത്തില്‍ നിന്ന് 26 പോയിന്റോടെ ബ്ലാസ്‌റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുണ്ട്. പഞ്ചാബ് 9ാം സ്ഥാനത്താണ്.

Story first published: Monday, February 12, 2024, 21:33 [IST]
Other articles published on Feb 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+