Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ISL 2023-24: ഒറ്റ ഗോളില്‍ ജയിച്ചുകയറി മഞ്ഞപ്പട, പഞ്ചാബിനെ വീഴ്ത്തി

ന്യൂഡല്‍ഹി: ഐഎസ്എല്ലില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയക്കുതിപ്പ്. എവേ മല്‍സരത്തില്‍ പോയിന്റ് പട്ടികയിലെ 11ാംസ്ഥാനക്കാരായ പഞ്ചാബ് എഫ്‌സിയെയാണ് മഞ്ഞപ്പട മറികടന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പഞ്ചാബിനെ ബ്ലാസ്റ്റേഴ്‌സ് മറികടന്നത്. 51ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമെന്റക്കോസാണ് പെനല്‍റ്റിയിലൂടെ ടീമിന്റെ വിജയഗോളിനു അവകാശിയായത്.

ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമാണ് കണ്ടതെങ്കിലും ഗോള്‍ മാത്രം നേടാനായില്ല. പല മികച്ച അവസരങ്ങളും അവര്‍ക്കു ലഭിച്ചെങ്കിലും ഗോളാക്കി മാറ്റുന്നതില്‍ പരാജയപ്പെടുകയായിരുന്നു. കളിയിലെ ആദ്യത്തെ ഗോളവസരം വീണു കിട്ടിയത് പഞ്ചാബിനായിരുന്നു. ഒമ്പതാം മിനിറ്റിലായിരുന്നു ഇത്. ദുഷ്‌കരമായ ആംഗിളില്‍ നിന്നും കൃഷ്ണാനന്ദ സിങ് പരീക്ഷിച്ച ഇടംകാല്‍ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തു പോവുകയായിരുന്നു.

BLASTERS GOAL

14ാം മിനിറ്റില്‍ ഫ്രീകിക്കിനൊടുവില്‍ പഞ്ചാബിന്റെ മറ്റൊരു ഗോള്‍ ശ്രമം. ബോക്‌സിനു പുറത്തു നിന്നും മദീഹ് തലാലാണ് ലോങ്‌റേഞ്ചര്‍ തൊടുത്തത്. പക്ഷെ അതും ഗോളിക്കു ഭീഷണി സൃഷ്ടിക്കാതെ കടന്നുപോയി. 17ാ മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ ഗോള്‍ ശ്രമം. വിബിന്‍ മോഹനന്‍ നല്‍കിയ പാസില്‍ ബോക്‌സിനു പുറത്തുവച്ച് ലോങ്‌റേഞ്ച് ഷോട്ടാണ് നവോക്ക സിങ് തൊടുത്തത്.

പക്ഷെ അതു ബോക്‌സിന്റെ വലതു ഭാഗത്തു കൂടി കടന്നുപോവുകയായിരുന്നു. തുടര്‍ന്നു മികച്ച ചില നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും അവയൊന്നും ഗോളിലേക്കു എത്തിയില്ല. 40ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നല്ലൊരു ഗോള്‍നീക്കം ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നു. മുഹമ്മദ് എയ്മന്റെ പാസ് സ്വീകരിച്ച് ഡയമെന്റക്കോസാണ് ഇത്തവണ നല്ലൊരു ഷോട്ട് ഗോളിലേക്കു പായിച്ചത്. പക്ഷെ അതു ബ്ലോക്ക് ചെയ്യപ്പെട്ടു.

BLASTERS MATCH

നാലു മിനിറ്റിനകം ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടുമൊരു ഗോളവസരം വീണു കിട്ടി. ഇത്തവണ ക്വാമെ പെപ്രയായിരുന്നു അവസരം നഷ്ടപ്പെടുത്തിയത്. എയ്മന്റെ പാസില്‍ ബോക്‌സിനു തൊട്ടരികില്‍ വച്ചായിരുന്നു പെപ്രയ്ക്കു ഗോളവസരം ലഭിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. ക്രോസ് ബാറിനു മുകളിലൂടെ ബോള്‍ പറക്കുകയായിരുന്നു. ഇഞ്ചുറിടൈമില്‍ വീണ്ടുമൊരു ഗോളവസരം മഞ്ഞപ്പട പാഴാക്കി. ഇതോടെ മല്‍സരം ഗോള്‍രഹിതമായി പിരിയുകയും ചെയ്തു.

രണ്ടാംപകുതിയാരംഭിച്ച് നാലു മിനിറ്റിനകം ബ്ലാസ്റ്റേഴ്‌സിനു അനുകൂലമായി പെനല്‍റ്റി ലഭിച്ചു. പന്തുമായി ബോക്‌സിലേക്കു കയറിയ ബ്ലാസ്‌റ്റേഴ്‌സ് താരം എയ്മനെ പഞ്ചാബ് പ്രതിരോധം പിടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്നാണ് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. മനോഹരമായ ഇടംകാല്‍ ഷോട്ടിലൂടെ ഡയമെന്റക്കോസ് അതു അനായാസം വലയ്ക്കുള്ളിലാക്കുകയും ചെയ്തു.

Story first published: Thursday, December 14, 2023, 22:56 [IST]
Other articles published on Dec 14, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+